പ്ലസ്സ് വൺ രണ്ടാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
പ്രവേശനം ഒക്ടോബർ 7,12,16,20,21 തീയതികളിൽ പ്ലസ്സ് വൺ പ്രവേശനത്തിന്റെ രണ്ടാമത്തേതും മുഖ്യഘട്ടത്തിലെ അവസാനത്തേതുമായ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾക്കുള്ള പ്രവേശനം 2021 ഒക്ടോബർ 7 മുതൽ 2021 ഒക്ടോബർ 21 വരെ കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. അലോട്ട്മെന്റ് വിവരങ്ങൾ അലോട്ട്മെന്റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ http://www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher Secondary Admission” എന്ന ലിങ്കിലൂടെ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത ക്യാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. പ്ലസ് വൺ സിംഗിൾ വിൻഡോ സെക്കൻ്റ് അലോട്ട്മെന്റ് എങ്ങനെ പരിശോധിക്കാം? ഏകജാലക സംവിധാനത്തിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അഡ്മിഷൻ പോർട്ടലിലെ കാൻഡിഡേറ്റ് ലോഗിനിൽ അവരുടെ അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കാവുന്നതാണ്. അത് എങ്ങനെ പരിശോധിക്കാമെന്ന് നമുക്ക് നോക്കാം. ഘട്ടം 1 : http://www.hscap.kerala.gov.in സന്ദർശിക്...