SSLC പാസായവർക്ക് കേരള പോലീസിൽ ഓഫീസറാകാം
SSLC പാസായവർക്ക് കേരള പോലീസിൽ ഓഫീസറാകാം. പോലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ റഗുലർ വിങ്) 77 ഒഴിവുകളിലേക്ക് കേരള പി എസ് സി അപേക്ഷ ക്ഷണിച്ചു . കാറ്റഗറി നമ്പർ: 466/2021 പോലീസ് കോൺസ്റ്റബിൾ പോലീസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ റഗുലർ വിങ്) ശമ്പളം: 22200-48000 രൂപ (പി.ആർ.) ഒഴിവുകളുടെ എണ്ണം 77 നിയമനരീതി: നേരിട്ടുള്ള നിയമനം ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കും വനിതാ ഉദ്യോഗാർഥികൾക്കും ഈ വിജ്ഞാപനപ്രകാരം അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കുന്നതല്ല. പ്രായപരിധി: 18-26, ഉദ്യോഗാർഥികൾ 02.01.1995നും 01.0.1.2003 നും ഇടയിൽ ജനിച്ചവരായിരിക്കണം മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് 29 വയസ്സുവരെയും എസ്.സി/ എസ്.ടി വിഭാഗത്തിൽപ്പെട്ട ഉദ്യോ ഗാർഥികൾക്ക് 31 വയസ്സുവരെയും വിമുക്ത ഭടൻമാർക്ക് 11 വയ സ്സ് വരെയും ഉയർന്ന പ്രായപരിധിയിൽ ഇളവ് ഉണ്ട്. യോഗ്യതകൾ: വിദ്യാഭ്യാസ യോഗ്യതകൾ: എസ്.എസ്.എൽ.സിയോ തത്തു ല്യമായ പരിക്ഷയോ ജയിച്ചിരിക്കണം. പട്ടികജാതി/പട്ടികവർഗ ഉദ്യോഗാർഥികളെ സംബ ന്ധിച്ച് യോഗ്യതയുള്ള മതിയായ എണ്ണം ഉദ്യോഗാർഥികളുടെ അ ഭാവത...