Anticipatory Income Tax Statement 2021-2022
2021-22 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള ആന്റിസിപ്പേറ്ററി ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റ് സോഫ്റ്റ് വെയര്‍ പ്രസിദ്ധീകരിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നികുതി കണക്കാക്കി 12 ല്‍ ഒരു ഗഡു മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. ഇപ്രാവശ്യം പേ റിവിഷന്‍ അരിയറും ഡി എ അരിയറും എല്ലാം ലഭിക്കാനുള്ളത് കൊണ്ട് നികുതിയില്‍ ഗണ്യമായ മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റിലും OLD REGIME, NEW REGIME എന്നിങ്ങനെ രണ്ട് സ്കീമുകള്‍ ഉണ്ടായിരിക്കും. അതില്‍ നിങ്ങള്‍ക്ക് ഗുണകരമായത് തെരഞ്ഞെടുക്കാം. RELIEF CALCULATOR 2021-22 പേറിവിഷന്‍ അരിയറും ഡിഎ അരിയറുമെല്ലാം 2019 ജൂലൈ മുതല്‍ പ്രാപല്യത്തോടെ ലഭിക്കുന്നത് കൊണ്ട് വേണമെങ്കില്‍ നമുക്ക് 89(1) പ്രകാരമുള്ള അരിയര്‍ റിലീഫ് ക്ലെയിം ചെയ്യാവുന്നതാണ്. അതിന് വേണ്ടി ഈ വര്‍ഷത്തെ റിലീഫ് കാല്‍ക്കുലേറ്ററും ഇതോടൊന്നിച്ച് പ്രസിദ്ധീകരിക്കുന്നു. അരിയര്‍ റിലീഫ് എല്ലാവര്ക്കും ലഭിക്കണമെന്നില്ല. ലഭിക്കാന്‍ സാധ്യതയുള്ളവര്‍ മാത്രം റിലീഫ് കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ചാല്‍ മതി. അല്ലാത്തവര്‍ അ...