പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണ ത്തിനുള്ള തത്സമയ ഫോണ്‍-ഇന്‍ പരിപാടി നാളെ മുതൽ : കൈറ്റ് വിക്ടേഴ്സ് ക്ലാസുകളിൽ സമയമാറ്റം
പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്സമയ ഫോണ്‍-ഇന്‍ പരിപാടി കൈറ്റ്-വിക്ടേഴ്സില്‍ നാളെ മുതൽ ആരംഭിക്കുന്നതോടൊപ്പം മുഴുവന്‍ ക്ലാസുകളുടെയും സമയക്രമത്തിലും മാറ്റം. പത്താംക്ലാസുകാര്‍ക്ക് വൈകുന്നേരം 5.30 മുതല്‍ 7 വരെയും പ്ലസ് ടു വിഭാഗത്തിന് രാത്രി 7.30 മുതല്‍ 9 വരെയും 1800 425 9877 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ കൈറ്റ്-വിക്ടേഴ്സില്‍ സംശയനിവാരണം നടത്താം. ഇന്ന് (മാര്‍ച്ച് 3, വ്യാഴം) മുതല്‍ പ്ളസ് വണ്‍ ക്ലാസുകള്‍ രാവിലെ 7.30 മുതല്‍ 10.30 വരെ (ദിവസവും ആറു ക്ലാസുകള്‍) ആയിരിക്കും. പുനഃസംപ്രേഷണം പിറ്റേ ദിവസം കൈറ്റ്-വിക്ടേഴ്സ് പ്ലസില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെ ആയിരിക്കും. പ്രീ-പ്രൈമറി രാവിലെ 10.30നും ഒന്നുംരണ്ടും ക്ലാസുകള്‍ ഉച്ചയ്ക്ക് 12.00നും 12.30നും ആയിരിക്കും. ഇവയുടെ പുനഃസംപ്രേഷണം പിറ്റേ ദിവസം കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ വൈകുന്നേരം 3.30നും രാവിലെ 7 നും 7.30നും ആയിരിക്കും. മൂന്ന്, നാല് ക്ലാസുകള്‍ക്ക് ഇനിമുതല്‍ ദിവസവും രണ്ടുക്ലാസുകള്‍ (ഉച്ചയ്ക്ക് 1 മുതല്‍ 2 വരെയും, 2മുതല്‍ 3 വരെയും) ഉണ്ടായിരിക്കും. ഇവയുടെ പുനഃസംപ്രേഷണം രാവിലെ 8 നും 9 നും. അഞ്ചും ഏഴും ക്ലാസുകള്‍ ഉച്ചയ്ക്ക് 3 നും ...