Posts

Online Leave Management System in SPARK

പുതിയ സർക്കുലർ(G.O(P) No. 119/2022/FIN dated 30-09-2022) പ്രകാരം ഒരു ജീവനക്കാരന് ഏത് തരത്തിലുള്ള അവധിയും ഓൺലൈനായി അപേക്ഷിക്കാം. PEN ഉള്ള എല്ലാ സ്ഥിരം ജീവനക്കാർക്കും അവരുടെ അവധി അപേക്ഷ സ്പാർക്കിലേക്ക് Individual Login ചെയ്തോ Spark On Mobile App മുഖേനയോ ബന്ധപ്പെട്ട അതോറിറ്റിക്ക് സമർപ്പിക്കാം. SPARK-ൽ ബന്ധപ്പെട്ട അതോറിറ്റി അവധി അംഗീകരിച്ചാൽ, ജീവനക്കാരന്റെ SPARK ഡാറ്റയിൽ അവധി വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യും. ലീവ് പ്രോസസ്സിംഗ് പ്രിവിലേജുള്ള ഉദ്യോഗസ്ഥർക്ക് ജീവനക്കാരുടെ അവധി പ്രോസസ്സ് ചെയ്യാനും അനുവദിക്കാനും കഴിയും Leave Types Available in Spark Earned Leave Commuted Leave Half Pay Leave Paternity Leave Maternity Leave Special Casual Leave Dies-Non  Casual Leave Restricted Holiday Disability Leave Hospital Leave Special Disability Leave upto 4 month Hysterectomy Leave Miscarriage Leave Special Disability Leave more than 4 month Child Adoption Leave Leave Not Due with Medical Certificate Leave Not Due without Medical Certificate Additional Leave as per rule 60(c) Latest Circular ഓൺലൈൻ ലീവ് ...

GUIDELINES ON SCHOOL STUDY TOURS

പഠനത്തിനിടയിൽ വിദ്യാഭ്യാസപരമായ പ്രാധാന്യവും ലക്ഷ്യവും കണക്കിലെടുത്ത് പഠനയാത്രകൾ സംഘടിപ്പിക്കുന്നത് വളരെ സാധാരണമാണ്. പഠനാനുഭവങ്ങളിൽ അതിന്റെ സ്വാധീനം വളരെ മികച്ചതാണ്, അത് കോഴ്‌സിന്റെ ആവശ്യവും ഭാഗവുമായി മാറിയിരിക്കുന്നു. പഠനയാത്രകൾ സംഘടിപ്പിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പും ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റും വിവിധ സർക്കുലറുകളിലൂടെ വിശദമായി നൽകിയിട്ടുണ്ട്. ഹയർസെക്കൻഡറി സ്‌കൂളുകളിൽ ഒക്‌ടോബർ, നവംബർ അല്ലെങ്കിൽ ഡിസംബർ മാസങ്ങളിൽ പഠനയാത്രകൾ നടത്തണം. പരീക്ഷകളെയും മേളകളെയും പ്രവൃത്തിദിനങ്ങളെയും ബാധിക്കാത്ത തരത്തിൽ ആസൂത്രണം ചെയ്യണം. സ്‌കൂൾ പഠനയാത്രകൾ എങ്ങനെ സംഘടിപ്പിക്കാം പഠനയാത്ര, താമസം, യാത്രാ ദിനങ്ങൾ, പരിപാടികൾ എന്നിവയ്‌ക്കായി തിരഞ്ഞെടുത്ത സ്ഥലം പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്‌ത് തീരുമാനിക്കേണ്ടതാണ്. കൂടാതെ പഠനയാത്ര സംബന്ധിച്ച പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ മിനിറ്റ്സ് തയ്യാറാക്കി സൂക്ഷിക്കണം. പിടിഎയുടെ അനുമതിയില്ലാതെ പഠനയാത്രകൾ അനുവദനീയമല്ല. പഠനയാത്ര സംഘടിപ്പിക്കുന്നതിന് പിടിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി സമ്...

ഈ വർഷത്തെ സ്കൂൾ മേളകളുടെ സമയക്രമം പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ

ഈ വർഷത്തെ സ്കൂൾ മേളകളുടെ സമയക്രമം പൊതുവിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. വിവിധ മേളകളുടെ വിശദമായ സമയക്രമം താഴെ നൽകുന്നു. സ്കൂൾ ശാസ്ത്രോത്സവം സ്കൂൾതലത്തിൽ ശാസ്ത്രോത്സവം നടത്തേണ്ടത് സെപ്റ്റംബർ 30നാണ്. സബ്ജില്ലാ, ജില്ലാ മത്സരങ്ങൾ നവംബർ 5ന് മുമ്പ് നടത്തണം. സംസ്ഥാനതല മത്സരം നവംബർ 10, 11,12 തീയതികളിലായി എറണാകുളത്ത് നടക്കും. സ്കൂൾ കലോത്സവം കലോത്സവത്തിന്റെ ഭാഗമായുള്ള സ്കൂൾതല മത്സരങ്ങൾ ഒക്ടോബർ 19ന് മുമ്പ് നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങൾ നവംബർ 30ന് മുമ്പ് സംഘടിപ്പിക്കണം. ജനുവരി 3മുതൽ 7വരെ കോഴിക്കോടാണ് സ്കൂൾ കലോത്സവം. സ്കൂൾ കായികമേള  സ്കൂൾതലത്തിൽ ഒക്ടോബർ 12നകം നടത്തണം. സബ്ജില്ലാ, ജില്ലാ മത്സരങ്ങൾ നവംബർ 20ന് മുമ്പാണ് നടത്തേണ്ടത്. ഡിസംബർ 3 മുതൽ 6 വരെ തിരുവനന്തപുരത്ത് സ്കൂൾ കായിക സംഘടിപ്പിക്കും. സ്പെഷ്യൽ സ്കൂൾ കലോത്സവം സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള ജില്ലാതല സ്ക്രീനിംഗ് ഒക്ടോബർ പത്തിന് മുമ്പ് നടത്തണം. ഒൿടോബർ 20,21, 22 തിയ്യതികളിൽ കോട്ടയത്താണ് സ്പെഷ്യൽ സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നത്. മേളകളുടെ കാര്യക്ഷമമായ സംഘാടനം ഉറപ്പുവരുത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി...

ഹൈടെക് ക്ലാസ്മുറികൾ ആകർഷകമാക്കാൻ ഇനി 'കൈറ്റ് ബോർഡും'

Image
ഹൈടെക് ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി ക്ലാസുകൾ ഫലപ്രദമാക്കാനും അധ്യാപകന് ആയാസരഹിതമായി വിവിധ ഐസിടി സൗകര്യങ്ങൾ ഉപയോഗിക്കാനും കഴിയുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയ 'കൈറ്റ് ബോർഡ്' ആപ്ലിക്കേഷൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇന്ററാക്ടീവ് ബോർഡ് പോലെയുള്ള വിലകൂടിയ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക ഹാർഡ്‌വെയറുകൾ ഒന്നും ആവശ്യമില്ലാതെ തന്നെ സ്‌കൂളുകളിലേക്ക് കൈറ്റ് നൽകിയ ഓപറേറ്റിംഗ് സിസ്റ്റം സ്യൂട്ടിന്റെ കൂടെ ഉപയോഗിക്കാൻ കഴിയുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിത ആപ്ലിക്കേഷനാണ് 'കൈറ്റ് ബോർഡ് '. ഒരു ബ്ലാക്‌ബോർഡ് ഉപയോഗിക്കുന്നത് പോലെ ലാപ്‌ടോപ്പുപയോഗിച്ച് എഴുതാനും ടൈപ്പ് ചെയ്യാനും അത് സ്‌കൂളുകളിലെ പ്രൊജക്ടറുകളിലുൾപ്പെടെ പ്രദർശിപ്പിക്കാനും 'കൈറ്റ് ബോർഡ് ' വഴി സാധിക്കും. 'സമഗ്ര' റിസോഴ്‌സ് പോർട്ടലിൽ നിന്നുള്ള വീഡിയോ - ചിത്രം - പ്രസന്റേഷൻ തുടങ്ങിയ റിസോഴ്‌സുകൾ 'കൈറ്റ് ബോർഡി'ൽ നേരത്തെ ഉൾപ്പെടുത്തിവെക്കാനും ഇവ ആവശ്യാനുസരണം ഓൺലൈനായും /ഓഫ്‌ലൈനായും ക്ലാ...

ACC Chapter 2 Theory Base of Accounting Materials

Image
Customized PDF ഡൗൺലോഡ് ചെയ്യാം : പേജുകളിലെ Download PDF ക്ലിക്ക് ചെയ്താൽ അൽപ്പസമയത്തിനുള്ളിൽ PDF നിർമ്മിച്ച് തരും. PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (Heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Page Size, Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF  ലഭിക്കും. കുട്ടികളുടെ പഠന നിലവാരം അനുസരിച്ചു പ്രധാന ഭാഗങ്ങൾ മാത്രം ക്രമീകരിച്ചു PDF നല്കാൻ ഇതുമൂലം സാധിക്കും  Chapter 2 Important Topics: Generally Accepted Accounting Principles (GAAP) Basic Accounting Concepts Goods and Service Tax English with Malayalam notes by Simon Mash +1 Accountancy Chapter 2 Theory Base of Accounting English with Malayalam Notes ...

ACC Chapter 1 Introduction to Accounting Materials

Image
പേജുകളിലെ Download PDF ക്ലിക്ക് ചെയ്താൽ, Customize ചെയ്യാവുന്ന PDF ലഭിക്കും. ആവശ്യമില്ലാത്ത ഭാഗങ്ങളിൽ ക്ലിക്ക് ചെയ്താൽ അവ ഒഴിവാക്കാം. കുട്ടികളുടെ പഠന നിലവാരത്തിന് അനുയോജ്യമായി PDF തയ്യാറാക്കാം. Chapter 1 Important Topics: Objectives/Functions of Accounting Users of Accounting Information Qualitative Characteristics of Accounting Information Basic Terms In Accounting English with Malayalam notes by Simon Mash +1 Accountancy Chapter 1 Forms of Business Organisation English with Malayalam Notes Accounting: It is an art of recording, classifying, summarizing, analyzing and interpreting the business transactions and communicating the result to the persons who are interested in such information. ഒരു സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുകളെ ശാസ്തീയമായി രേഖപ്പെടുത്തു...

ലഹരിയിൽ പുകയുന്ന ബാല്യങ്ങൾ....

സമയം രാവിലെ എട്ടു മണി. ഉദിച്ചുയരുന്ന സൂര്യകിരണത്തിനു നന്നേ ചൂട് കുറവ്. ദില്ലിയിലെ ഊടുവഴികളില്‍ തിരക്കേറിവരുന്നു. വഴിവക്കില്‍ തുറന്നുവച്ചിട്ടുള്ള ഹോട്ടലുകള്‍ ഏറെ. കൂട്ടത്തില്‍ വലുത് ദര്‍ബാര്‍ ഹോട്ടലാണ്. തന്തൂരിയും മാംസക്കറിയും യഥേഷ്ടം ചെലവാകുന്നു.  പന്തല്‍ പോലെ പരന്നുകിടക്കുന്ന ഹോട്ടലിന്‍റെ മുന്‍ഭാഗത്ത് ഇരുപത് പേരെങ്കിലും വായില്‍ വെള്ളമൂറി ഇരുപ്പുറപ്പിച്ചിട്ടുണ്ട്. ചുവന്ന് തുടുത്ത കണ്‍തടങ്ങള്‍, വിളറി മഞ്ഞളിച്ച മുഖങ്ങള്‍. പാറിപ്പറന്ന് ജട കുത്തിയ തലമുടി. നെഞ്ചുന്തിയ അസ്ഥിക്കൂടങ്ങളെ വലയം ചെയ്ത് കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍. പത്ത് മുതല്‍ ഇരുപത്തിയാറ് വരെ പ്രായമുള്ള മനുഷ്യ കോലങ്ങള്‍. ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ പെട്ടവര്‍.  പേപ്പട്ടിയെപ്പോലെ അവര്‍ നാവ് നീട്ടി വിറക്കുന്നു. ദയാദാക്ഷിണ്യം കൊണ്ട് വല്ലപ്പോഴും കിട്ടുന്ന റൊട്ടിക്കഷ്ണങ്ങളില്‍ ജീവിതം തീര്‍ക്കുന്നവര്‍. ഭക്ഷണം കഴിച്ചിറങ്ങുന്നവര്‍ വാങ്ങിക്കൊടുക്കുന്ന അപ്പക്കഷ്ണങ്ങള്‍ കാത്ത് കഴിയുകയാണവര്‍. ശരീരത്തിലെ ലഹരിയുടെ അംശം കുറയുമ്പോള്‍ കൂടുതല്‍ പ്രശ്നക്കാരാകും. എന്തോ ദ്രാവകം ടവ്വലിലാക്കി ശ്വസിക്കാന്‍ കൊടുക്കുന്ന ഒരു ദാദ ഇവര്‍ക്കിടയിലുണ്ട...