എന്‍എസ്എസ് വിദ്യാർഥികള്‍ക്ക് ഉള്‍പ്പെടെ ഗ്രേസ് മാര്‍ക്ക്: നടപടി പരിഗണനയിലെന്ന് വി.ശിവന്‍കുട്ടി
ഈ വർഷം മുതൽ ഗ്രേസ്മാര്‍ക്ക് പുനസ്ഥാപിക്കുമ്പോൾ നാഷണല്‍ സര്‍വീസ് സ്കീം വിദ്യാർഥികള്‍ ഉള്‍പ്പടെയുള്ളവരെ പരിഗണികുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. നാഷണല്‍ സര്‍വീസ് സ്കീം ഹയര്‍ സെക്കന്‍ഡറി വിഭാഗം സംസ്ഥാന അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കോവിഡ് കാലത്ത് ഗ്രേസ്മാര്‍ക്ക് നല്‍കിയിരുന്നില്ല. ഈ വര്‍ഷം മാര്‍ക്ക് നല്കുന്ന കാര്യം പരിഗണനയിലാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീം സാമൂഹ്യ സേവന മേഖലയില്‍ വിദ്യാര്‍ത്ഥികളെ പ്രവര്‍ത്തന നിരതരാക്കുന്നതില്‍ വലിയ ഉത്തരവാദിത്തമാണ് വഹിക്കുന്നത്. ഒന്നരലക്ഷം വോളന്റിയര്‍മാരാണ് ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്കീമിലുള്ളത്. രണ്ട് പ്രളയ കാലങ്ങളിലും കോവിഡ് കാലത്തും മികച്ച സേവന മാതൃകകളാണ് ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസ് കാഴ്ചവച്ചത്. സാമൂഹ്യ പ്രതിബദ്ധത, സഹജീവി സ്നേഹം, ലിംഗസമത്വം, ശാസ്ത്രീയ മനോഭാവം, പരിസ്ഥിതി സ്നേഹം, ലഹരി വിരുദ്ധ പോരാട്ടം തുടങ്ങിയ മേഖലകളില്‍ വ്യക്തമായ ദിശാബോധവും കാഴ്ചപ്പാടും പുലര്‍ത്തുന്നവരാണ് എന്‍.എസ്.എസ് വോളന്റീയര്‍മാര്‍. അവരുടെ തനത് പ്രവര്‍ത്തനത്തിലൂടെ ഇതിനകം അറുന്നൂറില്പ്പ...