Posts

സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ഇനി കെ.ഫോൺ ഇന്റർനെറ്റ്‌

Image
ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ സർക്കാർ, എയ്ഡഡ് സ്കൂളുകളിലും ഇനി കെഫോൺ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ സംസ്ഥാനത്ത് 25762 സ്ഥാപനങ്ങളിൽ ഇതിനോടകം കെഫോൺ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് ലഭ്യത ഉറപ്പുവരുത്തുന്നതിന് താഴെപ്പറയുന്ന നിർദേശങ്ങൾ പാലിക്കുക ഹൈടെക്ക് ലാബ് പദ്ധതിയുടെ ഭാഗമായി പ്രൈമറി വിഭാഗം സ്കൂളുകളിൽ ബി.എസ്.എൻ.എൽ വഴി ലഭ്യമാക്കിയിട്ടുള്ള കണക്ഷനുകൾ നിലവിലെ കാലാവധി ശേഷം (31.03.2023) ബിഎസ്എൻഎൽ  പുതുക്കി നൽകുന്നതല്ല. പകരം കെഫോൺ കണക്ഷൻ ഉപയോഗപ്പെടുത്താം. ഹൈടെക് പദ്ധതിയിൽ ഉൾപ്പെട്ട സ്കൂളുകളിൽ കെഫോൺ ലഭ്യമാക്കിയത് സംബന്ധിച്ച വിവരങ്ങൾ http://kite.kerala.gov.in/broadband -ൽ KFON status ലിങ്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിൽ ലഭ്യമാക്കിയിട്ടുള്ള 100 Mbps കണക്ഷനുകൾ നിലവിലെ കാലാവധിയ്ക്കു ശേഷം കൃത്യമായി  ഉപയോഗിക്കുന്ന സ്കൂളുകളുടെ കണക്ഷനുകൾ മാത്രമെ പുതുക്കി നൽകുകയുള്ളു. കെഫോൺ വഴി ലഭ്...

ഹയർ സെക്കന്ററി പരീക്ഷകൾ 10മുതൽ: മൂല്യനിർണയം ഏപ്രിൽ 3മുതൽ (Time Table)

Image
ഈ അധ്യയന വർഷത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പരീക്ഷ മാർച്ച് 10ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും.  പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് പരീക്ഷ ആരംഭിക്കും. ആകെ പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം 2,023 ആണ്. 4,25,361 വിദ്യാർത്ഥികൾ ഒന്നാം വർഷ പരീക്ഷ എഴുതുന്നു. 4,42,067 രണ്ടാം വർഷ പരീക്ഷ എഴുതുന്നുണ്ട്. ഹയർ സെക്കന്ററി തലത്തിൽ ഏപ്രിൽ 3 മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണ്ണയ ക്യാമ്പുകൾ ഉണ്ടായിരിക്കും. 80 മൂല്യനിർണ്ണയ ക്യാമ്പുകൾ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇരുപത്തി അയ്യായിരം (25,000) അധ്യാപകരുടെ സേവനം മൂല്യനിർണ്ണയ ക്യാമ്പുകളിൽ വേണ്ടി വരുമെന്നാണ് കരുതുന്നത്. വൊക്കേഷണൽ ഹയർ സെക്കണ്ടറി  വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ മാർച്ച് 10 ന് ആരംഭിച്ച് മാർച്ച് 30 ന് അവസാനിക്കും. രാവിലെ 9.30 ന് പരീക്ഷകൾ ആരംഭിക്കും. ആകെ 389 കേന്ദ്രങ്ങളിലായി ഒന്നാം വർഷത്തിൽ ഇരുപത്തി എട്ടായിരിത്തി എണ്ണൂറ്റി ഇരുപതും രണ്ടാം വർഷത്തിൽ മുപ്പതിനായിരത്തി എഴുന്നൂറ്റി നാൽപതും വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നു. എട്ട് മൂല്യനിർണ്ണയ കേന്ദ്രങ്ങളിലായി 3,500 അ...

പരീക്ഷാപ്പേടി അകറ്റാൻ വിദ്യാഭ്യാസ വകുപ്പിന്റെ വി-ഹെൽപ്പ്, ഹൗ ആർ യു: നേരിട്ട് വിളിക്കാം

Image
ഹൗ ആർ യു പരീക്ഷാ കാല ആശങ്കകൾ മാറ്റുന്നതിനും ആരോഗ്യ വൈകാരിക പ്രശ്‌നങ്ങൾ ദുരീകരിക്കുന്നതിനും വി.എച്ച്.എസ്.സി. വിദ്യാർത്ഥികൾക്കു വേണ്ടി ഒരു ഹെൽപ്പ് ലൈൻ മാർച്ച് 8 മുതൽ ആരംഭിക്കുന്നുണ്ട്. 0471 2320323 എന്ന നമ്പറിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിളിക്കാവുന്നതാണ്. പൊതുപരീക്ഷാ ദിവസങ്ങളിൽ വൈകുന്നേരം 4.30 മുതൽ 6.30 വരെ പ്രശസ്ത സൈക്കോളജിസ്റ്റുകൾ ടെലി കൗൺസലിംഗ് നടത്തുന്നു. പരീക്ഷ സംബന്ധിച്ച സംശയങ്ങൾക്ക് രാവിലെ 10.00 മുതൽ വൈകുന്നേരം 4.00 മണി വരെ പ്രവൃത്തി ദിനങ്ങളിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിളിക്കാവുന്നതാണ്. ഹയർ സെക്കണ്ടറി പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയർസെക്കണ്ടറി വിഭാഗം ‘വി ഹെൽപ്പ്’ എന്ന പേരിൽ ടോൾ ഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിങ് സഹായം ലഭ്യമാകും. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി 1 8 0 0 4 2 5 2 8 4 4 എന്ന നമ്പറിൽ വ...

Plus One Business Studies - Chapter 1 Materials

Image
Customized PDF ഡൗൺലോഡ് ചെയ്യാം : പേജുകളിലെ Download PDF ക്ലിക്ക് ചെയ്താൽ അൽപ്പസമയത്തിനുള്ളിൽ PDF നിർമ്മിച്ച് തരും. PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (Heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Page Size, Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF  ലഭിക്കും. കുട്ടികളുടെ പഠന നിലവാരം അനുസരിച്ചു പ്രധാന ഭാഗങ്ങൾ മാത്രം ക്രമീകരിച്ചു PDF നല്കാൻ ഇതുമൂലം സാധിക്കും  Chapter 1 Important Topics: characteristics/importance of management nature of management as an art, science and profession; functions of management nature and importance of coordination. English with Malayalam notes by Simon Mash +1 Business Stu...

ഡയബറ്റിസ് ബാധിതരായ കുട്ടികൾക്ക് പരീക്ഷ എഴുതാൻ അധിക സമയം: ഉത്തരവിറങ്ങി

ടൈപ്പ് വൺ ഡയബറ്റിസ് ബാധിതരായ കുട്ടികൾക്ക് പരീക്ഷ എഴുതാൻ അധിക സമയം അനുവദിച്ചു. സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ പരീക്ഷാ സമയത്ത് മണിക്കൂറിന് 20 മിനിറ്റ് വീതം പരിഹാര സമയം അനുവദിച്ചാണ് ഉത്തരവായിരിക്കുന്നത്. എസ്എസ്എൽസി 2023,  പരീക്ഷകൾക്ക് ഉത്തരവ് ബാധകമാണ്. Order

Internal Complaints Committee രൂപീകരണം-മാർഗ്ഗനിർദ്ദേശങ്ങൾ

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നിന്ന് വനിതാ ജീവനക്കാരെ സംരക്ഷിക്കുന്നതിനായി എല്ലാ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലും ഓഫീസുകളിലും ആഭ്യന്തര പരാതി സമിതി രൂപീകരിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ഓഫീസുകളിലും പത്തോ അതിലധികമോ പേരുള്ള കമ്മിറ്റി രൂപീകരിക്കേണ്ടത് നിർബന്ധമാണ് കൂടാതെ മുതിർന്ന വനിതാ ജീവനക്കാർ അധ്യക്ഷയായിരിക്കണം.   മാത്രമല്ല, 50%-ത്തിലധികം അംഗങ്ങൾ ഓഫീസ് ലൊക്കേഷനിലെ എൽഎസ്ജിഡിയുടെ വാർഡ് മെമ്പർ അല്ലെങ്കിൽ കൗൺസിലർക്കൊപ്പം വനിതാ ജീവനക്കാരും ആയിരിക്കണം. പരാതികൾ നിയമപരമായി പരിഹരിക്കുന്നതിന് നിയമവിദഗ്ധരുടെ സഹായം തേടാമെന്നും പറയുന്നു. രണ്ട് മാസത്തിലൊരിക്കൽ മീറ്റിംഗ് നടത്തുകയും മിനിറ്റുകൾ സൂക്ഷിക്കുകയും വേണം. ഒരു വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും ഇത്തരം കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ഇതുവരെ രൂപീകരിക്കാത്ത കമ്മിറ്റികൾ രൂപീകരിക്കാൻ നടപടി സ്വീകരിക്കുകയും വേണം.   ജോലിസ്ഥലത്ത് സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമം (തടയൽ, നിരോധനം, പരിഹാരം) നിയമം 2003 പ്രകാരം, പത്തോ അതിലധികമോ ആളുകൾ ജോലി ചെയ്യുന്ന എല്ലാ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്ഥാപനങ്ങളിലും ആഭ...

Jeevan Raksha Padhathi(Revised GPAIS-Group Personal Accidental Insurance Scheme)

 Jeevan Raksha Scheme (Revised GPAIS)  ജീവൻ രക്ഷാ പദ്ധതിയുടെ പ്രീമിയം തുക 2023 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവ് ചെയ്ത് 31/03/2023-ന് മുൻപായി ഇൻഷുറൻസ് & പെൻഷൻ ഫണ്ടിന് കീഴിൽ '8011-00-105-89 ഗ്രൂപ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി' എന്ന ശീർഷകത്തിൽ ഒടുക്കേണ്ടതാണ്. ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും കുറവ് ചെയ്ത് ട്രഷറിയിൽ ഒടുക്കാൻ കഴിയാത്ത ജീവനക്കാർ പ്രസ്തുത പ്രീമിയം തുക 8011-00-105-89 എന്ന ശീർഷകത്തിൽ നേരിട്ട് ട്രഷറിയിൽ ഒടുക്കേണ്ടതാണ് ശൂന്യവേതനാവധിയിലുള്ളവർ,അന്യത്ര സേവനത്തിലുള്ളവർ,മറ്റ് ഏതെങ്കിലും രീതിയിൽ അവധിയിലുള്ളവർ, പേസ്ലിപ്പ് ലഭിക്കാത്ത കാരണത്താൽ ശമ്പളം ലഭിക്കാത്തവർ, മറ്റെന്തെങ്കിലും കാരണത്താൽ ശമ്പളം ലഭിക്കാത്ത ജീവനക്കാർ എന്നിവർ പ്രസ്തുത തുക നേരിട്ട് 31/03/2023-ന് മുൻപായി 8011-00-105-89 എന്ന ശീർഷകത്തിൽ ട്രഷറിയിൽ ഒടുക്കേണ്ടതാണ്. GPAIS - ജീവൻ രക്ഷാ പദ്ധതി  പഴയത് ജനുവരി to മാർച്ച്‌ = (500/12) x 3 = 125 ഇതിൽ 500 അടച്ചു ബാക്കി 375 ഉണ്ട്. പുതിയത് ഏപ്രിൽ to ഡിസംബർ =(1000/12) x 9 = 750 ഇനി അടക്കാൻ ഉള്ളത് 750-375 = 375 375 രൂപ ഫെബ്രുവരി സാലറിയിൽ പിടിക്കണം ജീവൻ രക...