Posts

ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറക്കും: വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ ഇങ്ങനെ

 2023-24 അധ്യയന വര്‍ഷത്തെ ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കും. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ, സ്കൂള്‍ കാമ്പസ് ശുചീകരണം, ജനകീയ കമ്മറ്റികളുടെ രൂപീകരണം, മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, അധ്യാപക പരിശീലനം, രക്ഷകര്‍തൃ ബോധവല്‍കരണങ്ങള്‍, ലഹരിക്കെതിരായ ജാഗ്രത തുടങ്ങി എല്ലാ പ്രധാന വിഷയങ്ങളും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പുതിയ അധ്യയന വർഷവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ നേതൃത്വത്തിൽ നടപ്പാക്കേണ്ട ക്രമീകരണങ്ങൾ താഴെ.പ്രവേശനോത്സവം പ്രവേശനോത്സവത്തോടുകൂടിയാണ് ഈ അധ്യയന വര്‍ഷവും ആരംഭിക്കുന്നത്. സ്കൂള്‍തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ പ്രവേശനോത്സവം സംഘടിപ്പിക്കും. മലയിന്‍കീഴ് സ്കൂള്‍ സമുച്ചയത്തില്‍വെച്ചാണ് ഇത്തവണ സംസ്ഥാനതല പ്രവേശനോത്സവം നടക്കുന്നത്. കാട്ടാക്കട എം.എല്‍.എ ശ്രീ.ഐ.ബി.സതീഷിന്‍റെ അധ്യക്ഷതയില്‍ സംഘാടക സമിതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലാ-സ്കൂള്‍തലങ്...

Plus Two SAY/Improvement Exam 2023

2023 മാർച്ച് ആദ്യമായി രണ്ടാംവർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് ഉന്നത പഠനത്തിന് യോഗ്യത നേടാൻ സാധിക്കാത്ത റെഗുലർ വിദ്യാർഥികൾക്ക് ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം ഇതിനായി 2023 മാർച്ച് പരീക്ഷയ്ക്ക് D+ ഗ്രേഡോ അതിനു മുകളിലോ നേടാൻ സാധിക്കാത്ത വിദ്യാർഥികൾ യോഗ്യത നേടാത്ത എല്ലാ വിഷയങ്ങൾക്കും ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ്  2023 മാർച്ച് പരീക്ഷയ്ക്ക് കമ്പാർട്ട്മെൻറ് വിഭാഗത്തിൽ രണ്ടാംവർഷ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് D+ ഗ്രേഡോ അതിനു മുകളിലോ നേടാൻ സാധിക്കാത്ത എല്ലാ വിഷയങ്ങൾക്കും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാം 2023 മാർച്ച് ആദ്യമായി രണ്ടാംവർഷ പരീക്ഷ എഴുതി എല്ലാ വിഷയങ്ങൾക്കും D+ ഗ്രേഡോ അതിനുമുകളിൽ നേടിയവർക്ക് ഏതെങ്കിലുമൊരു വിഷയത്തിനും മാത്രം തങ്ങളുടെ ഗ്രേഡ് മെച്ചപ്പെടുത്താൻ ഇംപ്രൂവ്മെൻറ് പരീക്ഷ അപേക്ഷിക്കാവുന്നതാണ് പ്രൈവറ്റ് കമ്പാർട്ട്മെൻറ് വിദ്യാർഥികൾ ഇംപ്രൂവ്മെൻറ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാൻ യോഗ്യരല്ല 2023 മാർച്ചിലെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാത്തവർക്ക് ഇപ്പോൾ നടക്കുന്ന സെ/ഇംപ്രൂവ്മെൻറ് പരീക്ഷ രജിസ്റ്റർ ചെയ്യാൻ യോഗ്യരല്ല PRACTICAL EXAMINATION Practical Examination wi...

Kerala Plus Two Results 2023 Updates

ഈ വർഷത്തെ ഹയർസെക്കൻഡറി പ്ലസ്ടു ഫലം 2023 മേയ് 25ന് ഉള്ളിൽ പ്രഖ്യാപിക്കും  Check Your Plus Two Results-2023 (All Available Links) Always available Result Link( Keralaresults-NIC Site ) HSE +2 Results( NIC Site) Result Site   Individual Result Click here     School Wise Result Click here    iExaMS-Kerala(Android App)- For Individual Results Click here VHSE +2  Results Individual Result Click here School Wise Result Click here PRD Site   Result Link-1    ...

പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ: പ്ലസ് ടു ഫലം 25ന്

ഈ അധ്യയന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വർഷത്തെ പ്ലസ് ടു പരീക്ഷാഫലം 25ന് പ്രഖ്യാപിക്കും എന്നും മന്ത്രി പറഞ്ഞു. ഹയർ സെക്കന്ററി പഠനം ആഗ്രഹിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കുമെന്നും കഴിഞ്ഞ വർഷമുണ്ടായ 81 അധിക ബാച്ച് ഇത്തവണയും തുടരുമെന്നും അദ്ദേഹം അറിയിച്ചു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്നം താലൂക്ക് തലത്തിൽ ലിസ്റ്റ് ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം മലബാറിൽ ഈ വർഷം 225702 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്. നിലവിലുള്ള സീറ്റുകൾ 195050 മാത്രമാണ്. യോഗ്യത നേടിയവർക്കെല്ലാം തുടർന്ന് പഠിക്കണമെങ്കിൽ 30652 സീറ്റുകളുടെ കുറവാണ് ഉള്ളത്. സിബിഎസ്ഇ കുട്ടികളുടെ എണ്ണം കൂടി കൂട്ടിയാലത് പിന്നെയും കൂടും. വിജയശതമാനം കൂടിയത് കൊണ്ട് ഇഷ്ടവിഷയം പഠിക്കാനുള്ള അവസരത്തിനും വെല്ലുവിളിയാകും.

2023 24 വർഷത്തെ PRE MATRIC SCHOLARSHIP അപേക്ഷിക്കാം

2023 24 വർഷത്തെ PRE MATRIC SCHOLARSHIP (ലപ്സം ഗ്രാൻഡ്, എഡ്യൂക്കേഷൻ എയ്ഡ്, പ്രതിമാസ സ്റ്റൈപ്പൻ്റ്) 2023 മെയ് 16 മുതൽ ജൂലൈ 31 വരെ ഈ ഗ്രാൻഡ് പോർട്ടൽ വഴി അപേക്ഷിക്കാം INSTRUCTIONS USER MANUAL E-GRANTZ 3.0 PORTAL 

എസ്എസ്എൽസി, പ്ലസ് ടു ഗ്രേസ് മാർക്ക് മൂന്നിരട്ടിയാക്കി: പരിഷ്ക്കരണം കായിക താരങ്ങൾക്കും സ്കൗട്ട് ആൻഡ് ഗൈഡ്സിനും

  സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ കായിക താരങ്ങൾക്ക് നൽകുന്ന ഗ്രേസ് മാർക്ക് 3 ഇരട്ടിയിലേറെ വർധിപ്പിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. അന്തർദേശീയ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് 100 മാർക്ക് ഗ്രേസ് മാർക്കായി നൽകാനാണ് പുതിയ തീരുമാനം. രണ്ടാം സ്ഥാനം നേടുന്നവർക്ക് 90 മാർക്കും മൂന്നാം സ്ഥാനം നേടുന്നവർക്ക് 80 മാർക്കും നൽകും. അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് 75 മാർക്കും അനുവദിക്കും. ദേശീയ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 50 മാർക്കും രണ്ടാം സ്ഥാനം നേടുന്നവർക്ക് 40 മാർക്കും മൂന്നാം സ്ഥാനം നേടുന്നവർക്ക് 30 മാർക്കും അനുവദിക്കും. ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് 25 മാർക്ക് ലഭിക്കും കഴിഞ്ഞമാസം ഗ്രേസ് മാർക്ക് അനുവദിക്കുന്നതിൽ പരിഷ്കരണം കൊണ്ടുവന്നിരുന്നെങ്കിലും കായികതാരങ്ങൾക്കുള്ള മാർക്ക് വെട്ടിക്കുറച്ചിരുന്നു. നേരത്തെ വിജയികൾക്ക് ഗ്രേസ് മാർക്ക് 30 ആയി ഉയർത്തിയിരുന്നെങ്കിലും ഇത് ഇപ്പോൾ 100 മാർക്ക് ആയി പരിഷ്ക്കരിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സിനുള്ള ഗ്രേസ് മാർക്കും പരിഷ്കരിച്ചു. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് 25 മാർക്ക് ലഭിക്കും. രാജ്യപുരസ്കാർ അല്ലെങ്...

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വികസനം: സംസ്ഥാനത്ത് 210 സ്‌കിൽ ഡെവലപ്മെൻറ് സെന്ററുകൾ

  പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 210 സ്കിൽ ഡെവലപ്മെൻറ് സെന്ററുകൾ വരുന്നു. അഭിരുചിയ്ക്കും ഭാവി തൊഴിൽ സാധ്യതയ്ക്കും അനുഗുണമായ വൈദഗ്‌ധ്യം യുവജനങ്ങളിൽ എത്തിക്കാൻ സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾക്ക് കഴിയുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പൊതുവിദ്യാലയങ്ങളിൽ നേരിട്ടെത്തി തുടർ പഠനം പൂർത്തിയാക്കാൻ കഴിയാത്ത 21 വയസ്സിൽ താഴെ പ്രായമുള്ള ഏതൊരാൾക്കും സ്കിൽ ഡെവലപ്മെൻറ് സെന്ററുകൾ പിന്തുണ നൽകും. പൊതുവിദ്യാലയങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന തൊഴിൽ മേഖലയെ കുറിച്ചും , വികാസ മേഖലകളെ കുറിച്ചും , സാധ്യതയെ സംബന്ധിച്ചും കൃത്യമായ അവബോധം സൃഷ്ടിക്കാൻ തൊഴിൽ നൈപുണ്യ കേന്ദ്രങ്ങൾ വഴിയൊരുക്കും. സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 168 ബിആർസി കേന്ദ്രങ്ങളുടെയും പരിധിയിലായി തെരെഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ആരംഭിക്കുന്ന പദ്ധതി സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. 210 നൈപുണ്യ വികസന കേന്ദ്രങ്ങളുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്...