നികുതി നിരക്കുകൾ 2025-26
നികുതി നിരക്കുകൾ 2025-26 സാമ്പത്തിക വർഷം (മൂല്യനിർണ്ണയ വർഷം 2026-27) പുതിയ നിയമം: 4 ലക്ഷം വരെ = 0 % 4 ലക്ഷത്തിന് മുകളിൽ 8 ലക്ഷം വരെ = 5 % 8 ലക്ഷത്തിന് മുകളിൽ 12 ലക്ഷം വരെ = 10 % അതേ സമയം 12 ലക്ഷം രൂപ വരെ ശമ്പളം , ബിസിനസ് പോലെയുള്ള വരുമാനമുള്ളവർക്ക് 80,000 രൂപ വരെ ടാക്സ് റിബേറ്റ് അനുവദിച്ചു. അതോടെ പ്രത്യക്ഷത്തിൽ ഇവർ ടാക്സ് അടയ്ക്കേണ്ടി വരില്ല. അതേ സമയം മൂലധന നിക്ഷേപങ്ങൾക്ക് ഈ ആനുകൂല്യം ബാധകമല്ല. 12 ലക്ഷത്തിന് മുകളിൽ 16 ലക്ഷം വരെ = 15 % 16 ലക്ഷത്തിന് മുകളിൽ 20 ലക്ഷം വരെ = 20 % 20 ലക്ഷത്തിന് മുകളിൽ 24 ലക്ഷം വരെ = 25 % 24 ലക്ഷത്തിന് മുകളിൽ = 30 % സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപ 87A പ്രകാരമുള്ള റിബേറ്റ്. പരമാവധി 60,000 രൂപ (നികുതി നൽകേണ്ട വരുമാനം 12 ലക്ഷം വരെ) ടേം ഡിപ്പോസിറ്റുകളുടെ പലിശയുടെ ടിഡിഎസ് മുതിർന്ന പൗരന്മാർക്ക്, നിലവിലുള്ള നികുതി പരിധി 50,000 രൂപ ഉറവിടത്തിൽ നിന്നുള്ള കിഴിവ് ഒരു ലക്ഷം രൂപയായി ഉയർത്തി. 60 വയസ്സിന് താഴെയുള്ള വ്യക്തികൾക്ക് നിലവിലുള്ള 40,000 രൂപ പരിധി തുടരും. വാടക വരുമാനത്തിന്മേലുള്ള ടിഡിഎസ്: വാടക വരുമാനത്തിന്മേലുള്ള ടിഡിഎസിന്മേലുള്ള നിലവിലുള്ള പര...