മാതാപിതാക്കള്‍ അറിയാന്‍
ഞാന്‍ ചോദിക്കുന്നതൊക്കെ എനിക്കു വാങ്ങിത്തരേണ്ട. അങ്ങനെ ചെയ്താല്‍ ജീവിതത്തില്‍ ചെറിയൊരു നിരാശപോലും എനിക്കു താങ്ങാനാവില്ല. ചിലപ്പോള്‍ ഞാന്‍ വാശിപിടിച്ച് കരയും. തറയില്‍ കിടന്ന് ഉരുണ്ട് ബഹളം വെയ്ക്കും. എന്നാലും എനിക്ക് എന്താണ് വാങ്ങിത്തരേണ്ടതെന്ന് മാതാപിതാക്കളായ നിങ്ങള്‍ തന്നെ തീരുമാനിക്കണം. *ചിലപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ കുറച്ച് വികൃതികള്‍ കാണിക്കും. അതു മാതാപിതാക്കള്‍ സഹിക്കണം. ഈ പ്രായത്തില്‍ മാത്രമല്ലേ കുസൃതിത്തരങ്ങള്‍ നിറഞ്ഞ ജീവിതം ഞങ്ങള്‍ക്കു സാധിക്കൂ. അല്പം കുസൃതിയില്ലെങ്കില് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എന്താണ് വ്യത്യാസം. *എന്നെ എപ്പോഴും ശാസിക്കാതിരിക്കുക. സാധാരണഗതിയില്‍ പറഞ്ഞാല്‍ ഞാന്‍ അനുസരിക്കും. എന്നെ എപ്പോള്‍ ശാസിക്കണമെന്ന് നിങ്ങള്‍ സ്വയം തീരുമാനിക്കണം. എപ്പോഴും ശാസിക്കണമെന്ന് ഒരിക്കലും തീരുമാനിക്കരുത്. *നിങ്ങള്‍ എനിക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്താല്‍ എപ്പോഴും അതു പാലിക്കുക. അല്ലെങ്കില്‍ വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കുന്നതില്‍ തെറ്റില്ലെന്ന് ഞാന്‍ മനസിലാക്കും. *ഞാന്‍ എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്െടങ്കില് ദയവായി തിരുത്തുക. അല്ലെങ്കില്‍ തെ...