Posts

പാവറട്ടി തീര്‍ഥകേന്ദ്രം മുഖമണ്ഡപവും പ്രദക്ഷിണ വീഥിയും കമനീയമാക്കി

തീര്‍ഥ കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ ഊട്ടുതിരുനാളിനോടനുബന്ധിച്ച് ദേവാലയ മുഖമണ്ഡപവും പ്രദക്ഷിണ വീഥിയും കമനീയമാക്കി. തിരുനാള്‍ ദിനങ്ങളില്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പൊതു വണക്കത്തിനായി എഴുന്നള്ളിച്ചുവയ്ക്കുക മുഖമണ്ഡപത്തിലാണ്.  വിശുദ്ധരുടെയും മാലാഖമാരുടെയും മറ്റും രൂപങ്ങള്‍ ചിത്രീകരിച്ച ഫ്ളക്സുകൊണ്ടാണ് മുഖമണ്ഡപത്തിന്‍റെ മുകള്‍ഭാഗം അലങ്കരിച്ചിട്ടുള്ളത്. തിരുകുടുംബം, ഔസേപ്പിതാവ്, പരിശുദ്ധ കന്യകാമറിയം, യേശുവിന്‍റെ ഉയിര്‍പ്പ്, മദര്‍തെരസ, തോമസ് ശ്ലീഹാ, വിശുദ്ധ അന്തോണീസ്, നല്ല ഇടയന്‍ തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി ചിത്രങ്ങള്‍ ഫ്ളക്സില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 48 അടി നീളവും 20 അടി വീതിയുമുള്ളതാണ് ദേവാലയ മുഖമണ്ഡപം. വെള്ളിവര്‍ണ തോരണങ്ങള്‍കൊണ്ടാണ് പ്രദക്ഷിണവീഥിക്ക് മേലാപ്പു ചാര്‍ത്തുക. പിങ്ക് വര്‍ണത്തിലുള്ള അരങ്ങുകള്‍ ബോര്‍ഡര്‍ തീര്‍ക്കും. ഒരു ക്വിന്‍റല്‍ വര്‍ണകടലാസാണ് തോരണങ്ങള്‍ക്കായി വാങ്ങിയിട്ടുള്ളത്. 36 വലിയ തൂണുകളിലും 20 ചെറിയ തൂണുകളിലുമായാണ് വിശാലമായ പ്രദക്ഷിണ വീഥി മുഴുവന്‍ വര്‍ണ തോരണങ്ങള്‍കൊണ്ട് അലങ്കരിക്കുന്നത്. ഒരു ലക്ഷത്തിലേറെ രൂപ ചെലവുവരുന്ന അലങ്കാര പണികള്‍ക്ക് നേതൃത്വം നല്...

1501 അംഗ തിരുനാള്‍ സന്നദ്ധസേന

വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ക്കായി 1501 അംഗ സന്നദ്ധസേനയും പോലീസ് സംഘവും ടോള്‍മെന്‍ സെക്യൂരിറ്റിയും രംഗത്തുണ്ടാകും. സന്നദ്ധസേനയ്ക്ക് പോലീസ് അസി. കമ്മീഷണര്‍ എന്‍. ശശിധരന്‍, ഗുരുവായൂര്‍ സിഐ എസ്. സുനില്‍കുമാര്‍, പാവറട്ടി എസ്‌ഐ പി.വി. രാധാകൃഷ്ണന്‍ എന്നിവര്‍ പരിശീലനം നല്‍കി. വിവിധ ഷിഫ്റ്റുകളായാണ് സേന പ്രവര്‍ത്തിക്കുക. ഷാഡോ പോലീസിന്റെ സേവനവും തിരുനാള്‍ ദിനത്തിലുണ്ടാകും. ഗുരുവായൂരില്‍നിന്നുള്ള അഗ്‌നിശമനസേനയും ആംബുലന്‍സ് സൗകര്യത്തോടെയുള്ള ആരോഗ്യവകുപ്പ് സംഘവും വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥരും തിരുനാള്‍ ദിവസങ്ങളില്‍ ദേവാലയപരിസരത്ത് ക്യാമ്പ് ചെയ്യും. പാവറട്ടി തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍ അധ്യക്ഷനായി. വളണ്ടിയര്‍ ക്യാപ്റ്റന്‍ സി.വി. സേവിയര്‍, ട്രസ്റ്റി എം.പി. ജെറോം, വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ സുബിരാജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; തിരുനാളിന് വെള്ളിയാഴ്ച തുടക്കം

പാവറട്ടി സെന്റ്‌ജോസഫ്‌സ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി ആഘോഷിക്കുന്ന വി. യൗസേപ്പിതാവിന്റെ 135-ാം ഊട്ടുതിരുനാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച രാത്രി 8ന് പാവറട്ടി സെന്റ്‌തോമസ് ആശ്രമദേവാലയം പ്രയോര്‍ ഫാ.സെബി പാലമറ്റം ദീപാലങ്കാരം സ്വിച്ച്ഓണ്‍ ചെയ്യും. തുടര്‍ന്ന് വൈദ്യുതിത്തൊഴിലാളികളുടെ നേതൃത്വത്തില്‍ സാമ്പിള്‍ വെടിക്കെട്ടും തെക്ക് വെടിക്കെട്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വൈക്കം ചന്ദ്രന്‍ നയിക്കുന്ന പഞ്ചവാദ്യവും അരങ്ങേറും. ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന നൈവേദ്യപ്പൂജയ്ക്ക് തീര്‍ത്ഥകേന്ദ്രം വികാരി ഫാ. നോബി അമ്പൂക്കന്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണ ആശീര്‍വാദവും നേര്‍ച്ചയൂട്ട് ആരംഭവും നടക്കും. ഒന്നരലക്ഷം പേര്‍ക്കുള്ള നേര്‍ച്ച ഭക്ഷണമാണ് ഒരുക്കുന്നത്. ഉച്ചയ്ക്ക് രണ്ടിന് വടക്ക് സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടയ്ക്കല്‍ മേളം അരങ്ങേറും. വൈകീട്ട് 5.30ന് സഹായമെത്രാന്‍ റാഫേല്‍ തട്ടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി ആരംഭിക്കും. 7.30ന് ആഘോഷമായ കൂടുതുറക്കല്‍ ശുശ്രൂഷ നടക്കും. തുടര്‍ന്ന് കുണ്ടന്നൂര്...

ഉന്നത പോലീസ് സംഘമെത്തി

പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ഉന്നത പോലീസ് സംഘം പാവറട്ടി തീര്‍ഥകേന്ദ്രത്തിലെത്തി. തൃശൂര്‍ റൂറല്‍ എസ്പി എം. പത്്മനാഭന്‍, അസിസ്റ്റന്‍റ് കമ്മീഷണര്‍ എസ്. ശശിധരന്‍, പാവറട്ടി എസ്ഐ പി.വി. രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനകള്‍ക്കായി എത്തിയത്.  വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ സുബിരാജ് തോമസ്, ട്രസ്റ്റി എം.പി. ജറോം, ഡേവിസ് പുത്തൂര്‍, തോമസ് പള്ളത്ത്, ആന്‍റണി വെള്ളറ, സേവ്യാര്‍ കുറ്റിക്കാട്ടില്‍ തുടങ്ങിയവര്‍ തിരുനാള്‍ ക്രമീകരണങ്ങള്‍ വിശദീകരിച്ചു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് പാവറട്ടി തീര്‍ഥകേന്ദ്രത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍.

പാവറട്ടി തിരുനാള്‍: അഞ്ച് വെടിക്കെട്ടിനും അനുമതി

പാവറട്ടി തിരുനാളിനോടനുബന്ധിച്ച് വിവിധ സമയങ്ങളിലായി നടക്കുന്ന അഞ്ച് വെടിക്കെട്ടുകള്‍ക്കും ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് ദീപാലങ്കാര സ്വിച്ച്ഓണ്‍ കര്‍മ്മം നടക്കും. തുടര്‍ന്ന് ഇടവകയിലെ ഇലക്ട്രിക്കല്‍ തൊഴിലാളികളുടെ നേതൃത്വത്തിലുള്ള വെടിക്കെട്ട് നടക്കും. ശനിയാഴ്ച രാത്രി ഏഴരയ്ക്കുള്ള കൂടുതുറക്കല്‍ ശുശ്രൂഷകള്‍ക്കുശേഷം പള്ളിക്കമ്മിറ്റിയുടെയും രാത്രി 12ന് എഴുന്നള്ളിപ്പുകള്‍ സമാപിക്കുമ്പോള്‍ വടക്കുഭാഗം വെടിക്കെട്ട് കമ്മിറ്റിയുടെയും വെടിക്കെട്ട് നടക്കും. ഞായറാഴ്ച രാവിലെ 10ന് തിരുനാള്‍ പാട്ടുകുര്‍ബാന നടക്കും. തുടര്‍ന്ന് ഇടവകയിലെ സിമന്റ്, പെയിന്റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ വെടിക്കെട്ടു നടക്കും. രാത്രി 8.30ന് തെക്കുവിഭാഗത്തിന്റെ നേതൃത്വത്തിലും വെടിക്കെട്ടുണ്ടാകും. അത്താണി ജോഫി, കുണ്ടന്നൂര്‍ സുന്ദരാക്ഷന്‍, വടകര രാജീവ് എന്നിവരാണ് വെടിക്കെട്ടിന് നേതൃത്വം നല്കുന്നതെന്ന് വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ സുബിരാജ് തോമസ് അറിയിച്ചു.

പാവറട്ടി തിരുനാള്‍: ദീപപ്രഭ ചൊരിയാന്‍ ഒന്നരലക്ഷം ബള്‍ബുകള്‍

പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തിലെ വി. യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. ചാഴൂര്‍ തട്ടുപറമ്പില്‍ കുടുംബാംഗം ലോറന്‍സ് തന്നെയാണ് ഇത്തവണയും രൂപക്കൂട് ഒരുക്കുന്നത്. ഒന്നരലക്ഷം ബള്‍ബുകള്‍ ഉപയോഗിച്ച് ദീപാലങ്കാരം വൈവിധ്യമാര്‍ന്നതാക്കാനുള്ള തിരക്കിലാണ് ജെന്‍സന്‍ ചുങ്കത്തിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രീഷ്യന്മാര്‍. ദീപാലങ്കാരം സ്വിച്ച് ഓണ്‍ കര്‍മം റിമോട്ട് കണ്‍ട്രോളിലാണ് പ്രവര്‍ത്തിപ്പിക്കുക. അരുളിക മുകളിലേയ്ക്കുയരുമ്പോള്‍ ധൂപക്കുറ്റിയില്‍നിന്ന് ഉയരുന്നതുപോലെ പുകച്ചുരുളുകള്‍ പ്രത്യക്ഷപ്പെടും. അന്നേരം റോസാപ്പൂക്കള്‍ വിടരും. ഈ സമയം പള്ളിമണികളുടെ ശബ്ദം ഒഴുകിയെത്തുന്ന പ്രതീതി അനുഭവപ്പെടും. ഇടവേളകളില്‍ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും ദീപാലങ്കാരത്തില്‍ തെളിയും. വലതുഭാഗത്ത് അന്തോണീസ്, സെബസ്ത്യാനോസ്, തോമാശ്ലീഹ എന്നീ വിശുദ്ധരുടെ രൂപങ്ങള്‍ മിന്നിത്തെളിയുമ്പോള്‍ ഇടതുഭാഗത്ത് മദര്‍തെരേസ, കൊച്ചുത്രേസ്യ, അല്‍ഫോന്‍സാമ്മ എന്നിവരുടെ രൂപങ്ങളും ഉണ്ടാകും. വെള്ളിയാഴ്ച രാത്രി എട്ടിന് സെന്റ് തോമസ് ആശ്രമാധിപന്‍ ഫാ. സെബി പാലമറ്റത്ത് ദീപാലങ്കാരം സ്വിച്ച്ഓണ്‍ നടത്തും. തിരുനാളിനോടനുബന്ധിച്ച് നല...

പാവറട്ടി തിരുനാള്‍: രൂപക്കൂട് അലങ്കാരങ്ങള്‍ തകൃതിയില്‍

സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ച് വയ്ക്കുന്നതിനുള്ള രൂപക്കൂട് അലങ്കാരങ്ങള്‍ പൂര്‍ത്തിയാകുന്നു. കുന്നത്തങ്ങാടി സ്വദേശി ചാഴൂര്‍ എട്ടുപറന്പില്‍ പൗലോസിന്‍റെ മകന്‍ ലോറന്‍സിന്‍റെ നേതൃത്വത്തിലാണ് വര്‍ണക്കടലാസുകള്‍ പൊതിഞ്ഞ് രൂപക്കൂട് മനോഹരമാക്കുന്നത്. പിതാവിനൊപ്പംവന്ന് കൗതുകത്തോടെ അലങ്കാരപണികള്‍ കണ്ടുപടിച്ച ലോറന്‍സിന് ഇന്ന് രൂപക്കൂട് അലങ്കാരം ഒരു നിയോഗമാണ്.  ഒരു ജോലി എന്നതിനേക്കാള്‍ വ്രതശുദ്ധിയോടെയുള്ള കര്‍മവും നിയോഗവുമായാണ് ലോറന്‍സ് രൂപക്കാട് അലങ്കാരം കാണുന്നത്. പല ദേവാലയങ്ങളിലും നവീനരീതിയിലുള്ള കനംകുറഞ്ഞ രൂപക്കൂടുകള്‍ സ്ഥാനം പിടിച്ചെങ്കിലും പാരന്പര്യമുള്ള പഴയദേവാലയങ്ങളില്‍ ഇപ്പോഴും മരംകൊണ്ടുള്ള കനംകൂടിയ രൂപക്കൂടുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്.  ശനിയാഴ്ച വൈകീട്ട് നടക്കുന്ന ഭക്തിസാന്ദ്രമായ കൂടുതുറക്കല്‍ ശുശ്രൂഷയ്ക്കുശേഷം വിശുദ്ധ യൗസേപ്പിതാവിന്‍റേയും പരിശുദ്ധ കന്യകാമറിയത്തിന്‍റേയും വിശുദ്ധ പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങള്‍ ഭക്തജനങ്ങള്‍ക്ക് വണങ്ങുന്നതിനായി ഈ രൂപക്കൂട്ടിലാണ് വയ്ക്കുക.  തിരുനാള്‍ദിവസമായ...