Posts

ബാങ്കിംഗ് ചാർജുകൾ: ശ്രദ്ധിച്ചാൽ ഒഴിവാക്കാം.

Image
ധനകാര്യമേഖലയിലാണ് ഏറ്റവും കൂടുതൽ ഫീസുകൾ നിലനില്ക്കുന്നത്. പ്രത്യേകിച്ചും ബാങ്കിംഗിൽ.  ചില ബാങ്കുകളുടെ ശാഖയിൽ പ്രവേശിച്ചാൽ പോലും ചാർജ് നല്കേണ്ട അവസ്‌ഥയാണ്! ചുരുക്കത്തിൽ സാധാരണ ബാങ്കിംഗ് സേവനത്തിന് അപ്പുറത്ത് എന്ത് ലഭിച്ചാലും അതിന് ചാർജ് നല്കേണ്ടതായി വരും. പല സേവനങ്ങളും ആവശ്യമില്ലാത്തതായിരിക്കും. അതു മനസിലാക്കുമ്പോഴേയ്ക്കും പോക്കറ്റിൽനിന്ന് അതിന്റെ ചാർജ് പോയിക്കഴിഞ്ഞിരിക്കും. ചെക്കുകളുടെ സൂക്ഷിച്ചുളള ഉപയോഗം, ഡ്യൂപ്ളിക്കേറ്റ് ഡോക്കുമെന്റുകൾ വാങ്ങുന്നത്, മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് വരുന്ന പെനാൽറ്റി തുടങ്ങി പലതും ശ്രദ്ധിച്ചാൽ പല ചാർജുകളും ഒഴിവാക്കാം. പാസ് ബുക്ക് സൂക്ഷിക്കുക  സേവിംഗ്സ് ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ ബാങ്ക് സൗജന്യമായി പാസ് ബുക്ക് തരുന്നു. സൗജന്യം ഇവിടെ തീരുകയാണ്. ഇനി ശ്രദ്ധിച്ചില്ലെങ്കിൽ ചാർജുകൾ വന്നുകൊണ്ടിരിക്കും. പാസ് ബുക്ക് നഷ്ടപ്പെട്ടാൽ പുതിയതു കിട്ടുവാൻ ചാർജ് നല്കണം. 100 രൂപ മുതൽ 1000 രൂപ വരെയാണ് ചാർജ്. അപ്പോഴുളള ബാലൻസ് മാത്രം പ്രിന്റ് ചെയ്ത് ലഭിക്കുന്ന പാസ് ബുക്കിനാണ് 100 രൂപ. മുൻകാല ഇടപാടുകൾ പ്രിൻറ് ചെയ്യണമെങ്കിൽ ചില ബാങ്കുകൾക്ക് 100 രൂപ കൂടി നല്ക...

Hand book on Financial assistance providing by the Government

Image
State as well as Central government provides so many financial assistance for needy people through various projects. But the ignorance on those projects is the main thing that alienate the general public. Public relations department published a complete hand book on various Financial assistance and Projects offered by the state government. This book will be beneficial to the general public as well as the employees. All are systematically arranged in department wise order . [message] Downloads Handbook on Financial Assistance from Various Departments ( Published by Information & Public Relations Department)

മൊബൈൽ വാലറ്റ്‌ ‘എസ്‌.ബി.ഐ.ബഡ്ഡി’ എങ്ങനെയെന്ന്‌ നോക്കാം

Image
മൊബൈൽ വാലറ്റ്‌’ ഇതിനോടകം പരിചിതമായ ഒരു വാക്കായിക്കഴിഞ്ഞു. എങ്കിലും എങ്ങനെയാണ്‌ ഇത്‌ മൊബൈലിൽ സംഘടിപ്പിക്കേണ്ടതെന്നും ഉപയോഗിക്കേണ്ടതെന്നും ഉള്ള കാര്യത്തിൽ പലർക്കും സംശയങ്ങളുണ്ടാവും. ‘എസ്‌.ബി.ഐ.ബഡ്ഡി’ ഒരു ഉദാഹരണമായി എടുത്ത്‌ പ്രവർത്തനം എങ്ങനെയെന്ന്‌ നോക്കാം.  1. ആദ്യമായി നമ്മുടെ സ്മാർട്ട് ഫോണിലുള്ള പ്ലേസ്റ്റോർ ബട്ടൺ എടുക്കണം, 2. പ്ലേസ്റ്റോറിൽ മുകളിലെ സെർച്ച് ബോക്സിൽ SBI BUDDY എന്നടിച്ചാൽ നിരവധി ഓപ്ഷനുകൾ വരും. അതിൽനിന്ന് ചിത്രത്തിൽ സൂചിപ്പിച്ചതിൽ അമർത്തുക. ബഡ്ഡി ഡൗൺലോഡാവുന്നത് കാണാം, 3. ഡൗൺലോഡ് കഴിഞ്ഞാൽ ആപ്പ് തുറന്ന് വരും. ഇവിടെ ‘ഓപ്പൺ’ എന്ന ബട്ടൺ അമർത്തുക, 4. ഇനി നമുക്ക് ഉപയോഗിക്കാൻ ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം, 5. ഇനി വരുന്ന സ്‌ക്രീനിൽ നമ്മുടെ മൊബൈൽ നമ്പർ (10 അക്കം), ഇ-മെയിൽ ഐ.ഡി.യും പേരും ഇനീഷ്യലും ജനനത്തീയതിയും നൽകുക. ഇനി സൈൻ അപ്പ് എന്ന ബട്ടൺ അമർത്തുക, 6. മുകളിൽ വർഷം കാണുന്നതിൽ വിരൽ വെച്ചാൽ പിറകോട്ടുള്ള ഓരോ വർഷവും തെളിഞ്ഞുവരും. അതുപോലെ മാസവും. എന്നിട്ട് ജനനത്തീയതിയിൽ തൊടുക. തീയതി, മാസം വർഷം എന്നിവ ശരിയാണെന്ന് ഉറപ്പുവരുത്തിവേണം മുന്നോട്ടുപോവാൻ, 7. ഈ സമയം മൊബൈലിൽ ...

ജില്ലാ കലോത്സവത്തെ വരവേല്‍ക്കാന്‍ കുന്നംകുളം

Image
ജില്ലാ കലോത്സവത്തെ വരവേല്‍ക്കാന്‍ കുന്നംകുളത്ത് ഒരുക്കങ്ങള്‍ തുടങ്ങി. എട്ട് വര്‍ഷത്തിന് ശേഷമാണ് റവന്യൂ കലോത്സവത്തിന് കുന്നംകുളം വേദിയാകുന്നത്. ജനകീയ പങ്കാളിത്തത്തോടെയും പരാതികള്‍ക്ക് അവസരം നല്‍കാതെയും കലോത്സവം നടത്താനാണ് തീരുമാനം. കുന്നംകുളം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് പ്രധാന വേദി. സംസ്‌കൃതം, അറബിക് കലോത്സവങ്ങള്‍ക്ക് ഉള്‍പ്പെടെ എട്ട് സ്‌കൂളുകളിലായി 14 വേദികളുണ്ടാകും. ബോയ്‌സ് സ്‌കൂളിന്റെ സീനിയര്‍ ഗ്രൗണ്ടില്‍ പ്രത്യേകം വേദിയൊരുക്കും. ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് സ്‌കൂള്‍, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചിറളയം ബി.സി.ജി.എച്ച്.എസ്.എസ്., ചിറളയം എച്ച്.സി.സി.ജി.യു.പി.എസ്., ഗവ. അന്ധവിദ്യാലയം, ഗവ. ബധിരവിദ്യാലയം എന്നിവയും കലോത്സവത്തിന്റെ പങ്കാളികളാകും. ജനുവരി നാല് മുതല്‍ ഏഴ് വരെയാണ് കലോത്സവം. 201 അംഗ സംഘാടകസമിതി രൂപവത്കരിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ. ജയശങ്കര്‍ അധ്യക്ഷനായി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുമതി, പി.എം. സുരേഷ്, ഷേര്‍ളി ദിലീപ്കുമാര്‍, മീന ശലമോന്‍, എന്‍.ആര്‍. മല്ലിക, പി. സച്ചിദാനന്ദന്‍, ഐ. ...

സര്ക്കാര് ജീവനക്കാര് അവരവരുടെ സ്വത്തു വെളിപ്പെടുത്തണം

Image
ഇനി മുതല് സര്ക്കാര് ജോലിയില് പ്രവേശിക്കുന്ന ജീവനക്കാര് അവരവരുടെ സ്വത്തു വിവരങ്ങള് വെളിപ്പെടു ത്തുകയും വിവരങ്ങള് രേഖപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള സ്റ്റേറ്റ്മെന്റ് ഓരോരുത്തരുടെയും സേവന പുസ്തകത്തില് കൂട്ടിച്ചേര്ക്കുകയും വേണം .  അനധികൃത സ്വത്തു വിവരങ്ങള് കണ്ടെത്തുന്നതിന് വേണ്ടി കേരള വിജിലന്സ് ആന്റ് ആന്റി കറപ്ഷന് ബ്യൂറോയുടെ നിര്ദ്ദേശ പ്രകാരം കേരള ധനകാര്യ വകുപ്പാണ് 2016 നവംബര് 15 ന് സര്ക്കാര് ഉത്തരവിറക്കിയത്.  ഉത്തരവിന്റെ തിയതി മുതല് ഈ നിയമത്തിന് പ്രാബല്യമുള്ളതുകൊണ്ട് 2016 നവംബര് 15 മുതല് ജോലിയില് പ്രവേശിച്ച എല്ലാ ജീവനക്കാരും ഈ നിയമം കര്ശനമായും പാലിക്കേണ്ടതുണ്ട്.  ഇത് പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടത് അതത് ഡിസ്ബേര്സിംഗ് ആഫീസര്മാരുടെ ചുമതലയാണ്. സ്വത്തു വിവരങ്ങള് രേഖപ്പെടുത്തുന്ന സ്റ്റേറ്റ്മെന്റിന് പാര്ട്ട്-എ, പാര്ട്ട്-ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. സര്ക്കാര് ഉത്തരവില് നിഷ്കര്ഷിച്ച സ്റ്റേറ്റ്മെന്റിന്റെ അതേ മാതൃകയിലുള്ള വ്യക്തവും സ്പഷ്ടവുമായ സ്റ്റേറ്റ്മെന്റെ ഫില്ലബിള് പി.ഡി.എഫ് ഫോര്മാറ്റില് ഡൗണ്ലോഡു ചെയ്യാം. 

ഹരിതകേരള മിഷന്‍ പദ്ധതി

Image
ജ നകീയ പങ്കാളിത്തത്തോടെ വികസനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന നവകേരളമിഷന്റെ ഭാഗമായി ഡിസംബര്‍ എട്ടിന് ഹരിതകേരള മിഷന്‍ പദ്ധതികള്‍ക്ക് തുടക്കമാവും. ശുചിത്വം, മാലിന്യസംസ്കരണം, ജലവിഭവസംരക്ഷണം, ജൈവകൃഷിയിലൂന്നിയ കാര്‍ഷിക വികസനം എന്നീ മേഖലകളെ സമന്വയിപ്പിച്ച പ്രവര്‍ത്തനങ്ങളാണ് പ്രാരംഭഘട്ടത്തില്‍ നടപ്പാക്കുക. ഇതിന്റെ ഭാഗമായി എട്ടിന് മുഴുവന്‍ വീടുകളിലും, സ്‌കൂളുകളിലും ശുചിത്വ സര്‍വേ നടത്തും. കുടുംബശ്രീ പ്രവര്‍ത്തകയും മുതിര്‍ന്ന വിദ്യാര്‍ഥിയുമടങ്ങുന്ന ഒരു ടീം 30-40 വീടുകളില്‍ സര്‍വേ നടത്താനാണ് പരിപാടി.  റോഡരികുകളിലും മറ്റു പൊതുസ്ഥലങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടിയ സ്ഥലങ്ങള്‍ വൃത്തിയാക്കി പൂന്തോട്ടം വച്ചുപിടിപ്പിക്കുന്നതുള്‍പ്പെടെ സൌന്ദര്യവല്‍ക്കരണ പ്രവൃത്തി നടപ്പാക്കുന്ന പദ്ധതിയും എട്ടിന് തുടങ്ങും .മാലിന്യക്കൂമ്പാരങ്ങളിലെ അഴുകുന്ന മാലിന്യം ഗ്രോബാഗുകളില്‍ നിറച്ച് മണ്ണുചേര്‍ത്ത് ചെടികള്‍ നട്ടുപിടിപ്പിക്കാനാണ് പദ്ധതി  എട്ടിന് ഓരോ സ്കൂളിലെയും കിണറുകള്‍ അണുവിമുക്തമാക്കും. പ്ളാസ്റ്റിക് കവറുകള്‍ വൃത്തിയാക്കി സ്കൂളിലെത്തിക്കുന്ന കലക്ടര്‍@സ്കൂള്‍ പദ്ധതി ഒന്നു മുതല...

Guidelines for the formation of Parent Teachers Associations (PTA) in Schools

🏫 അധ്യാപക - രക്ഷകര്‍തൃ സമിതി (PTA): മാർഗനിർദ്ദേശങ്ങൾ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ PTA രൂപീകരണം നിർബന്ധമായും നടപ്പിലാക്കേണ്ടതാണ്. വിദ്യാർത്ഥികളുടെ ആകുന്ദത വിദ്യാഭ്യാസ വികസനത്തിന് മാതാപിതാക്കളുടെയും അധ്യാപകരുടെയും പങ്കാളിത്തം അനിവാര്യമാകുന്നു. 🤝 PTA എന്താണ്? PTA ഒരു സംഘടനയാണ് — കുട്ടിയുടെ വിദ്യാഭ്യാസ-വളർച്ചാ കാര്യങ്ങളിൽ മാതാപിതാക്കളെയും അധ്യാപകരെയും ഒരേ വേദിയിൽ കൊണ്ടുവരുക എന്നതാണ് ലക്ഷ്യം. കുട്ടികളുടെ ശാസ്ത്രീയ വളർച്ചക്കും ശൈക്ഷിക മുന്നേറ്റത്തിനും രക്ഷിതാക്കളുടെ സഹകരണവും പങ്കാളിത്തവുമാണ് PTA യുടെ ആസ്തി. 📌 PTA രൂപീകരണത്തിന് മുമ്പ് ശ്രദ്ധിക്കേണ്ടത് അധ്യാപകൻ മാതാപിതാക്കളുമായി ഫലപ്രദമായി ആശയവിനിമയം നടത്തേണ്ടതുണ്ട്. അതിനായി: രക്ഷിതാക്കളുടെ വിശ്വാസം നേടുക. കുട്ടിയുടെ വളർച്ച, പരിശീലനം എന്നിവയിൽ അധ്യാപകന് ആഴത്തിലുള്ള താൽപര്യമുണ്ടെന്ന് രക്ഷിതാക്കളെ വിശ്വസിപ്പിക്കുക. മാതാപിതാക്കളുടെ വീക്ഷണകോണിലേക്ക് അധ്യാപകന്റെ ധാരണ വിപുലീകരിക്കുക. 🔍 മാതാപിതാക്കളെ അടുപ്പിക്കാൻ സഹായിക്കുന്ന നുറുങ്ങുകൾ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില...