മനസിനെ സ്പർശിച്ച വരികൾ
SSLC 2016 പരീക്ഷയിൽ മലപ്പുറം ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാനും ഉപഹാരം നൽകാനും സംഘടിപ്പിച്ച വേദി : ജില്ലയിലെ ഉയർന്ന പണക്കാരനും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവും വ്യവസായിയും ആയ ഒരാളാണ് ചീഫ് ഗസ്റ്റ് . പിന്നെ സമൂഹത്തിലെ ഉന്നതരും രാഷ്ടിയക്കാരും മറ്റ് പ്രമുഖരേയും കൊണ്ട് നിറഞ്ഞരിക്കുന്ന സ്റ്റേജും പ്രൗഡോജ്വലമായ സദസ്സും, ഈ അനുമോദന ചടങ്ങിന്റെ പ്രത്യകത: അവസാന റാങ്ക്കാരനെ ആദ്യം വിളിക്കുകയും, അത് പോലെ തന്നെ ഫസ്റ്റ് റാങ്ക്കാരന് അവസാനവുമാണ് സമ്മാനം കൊടുക്കുന്നത്. ജില്ലയിൽ മികച്ച വിജയം നേടിയ 10 കുട്ടികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് എറ്റവും കൂടുതൽ മാർക്കോടെ പാസ്സായതാണ് അരുൺ കൃഷ്ണൻ. ആദ്യമായി സമ്മാനം സ്വീകരിക്കാൻ ദീപാ മേനോനെ ക്ഷണിച്ചു. അവതാരിക ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്രയും നല്ലൊരു വിജയം കരസ്ഥമാക്കിയത്. ഈ വിജയത്തിൽ നിങ്ങൾ ആർക്കാണ് നന്ദി പറയുന്നത്. എന്താണ് നിങ്ങൾക്ക് പറയാനുള്ളത്. "ഈ വിജയത്തിൽ ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് എന്നെ പഠിപ്പിച്ച അദ്ധ്യാപകർക്കാണ്. പിന്നെ സ്കൂളിന്, എന്റെ അമ്മ പ്രൊഫസർ ആണ്. അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു. അതെല്ലാം എ...