തൊഴിൽ പഠിക്കാൻ വി.എച്ച്.എസ്.ഇ; അപേക്ഷ ഇപ്പോൾ
ഒരേ സമയം പ്ലസ് വൺ, പ്ലസ് ടു പഠനം, അതോടൊപ്പം ഇഷ്ടപ്പെട്ട മേഖലയിൽ തൊഴിൽപരിശീലനവും. ഇതാണ് വി.എച്ച്.എസ്.ഇ അഥവാ വൊക്കേഷനൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസം. പ്ലസ് ടു കോഴ്സിന് തുല്യമാണിത്. എസ്.എസ്.എൽ.സി, തത്തുല്യ പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക് തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിലൂടെ തൊഴിലിനുള്ള ട്രേഡ് സർട്ടിഫിക്കറ്റും ഉന്നത പഠനത്തിനായി പ്ലസ് ടു സർട്ടിഫിക്കറ്റും നേടാനാകും. സംസ്ഥാനത്തെ 389 വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ നാലു ഗ്രൂപ്പുകളിലായി എട്ടു ബ്രാഞ്ചുകളിൽ 35 വൊക്കേഷനൽ കോഴ്സുകൾ ലഭ്യമാണ്. ഗ്രൂപ് ‘എ’ എൻജിനീയറിങ് ബ്രാഞ്ചിൽ അഗ്രോമെഷനറി ആൻഡ് പവർ എൻജിനീയറിങ്, സിവിൽ കൺസ്ട്രക്ഷൻ ടെക്നോളജി, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ഒാേട്ടാമൊബൈൽ ടെക്നോളജി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ടെക്നേ...