Posts

TRUE FRIENDSHIP NEVER WILL ENDS

❤ സൗഹൃദം ❤ രാവിലെ  വീട്ടിലേക്കുള്ള  ചില   സാധനങ്ങൾ  വാങ്ങുന്നതിനു പുറത്തുപോയി . ആ  യാത്രയിൽ  കണ്ട  ഒരു  കാഴ്ച്ച  എന്നെ  വല്ലാതെ ആകർഷിച്ച  ഒന്നായിരുന്നു .  👀 👀 👀 👀 👀 👀 👀 കുറച്ചു  കോളേജ്കുട്ടികൾ ! അതിൽ  രണ്ടു ആൺകുട്ടികളും  മൂന്നു  പെൺകുട്ടികളും . ഞാൻ  കേറിയ  കടയിൽനിന്നും  അവരും എന്തൊക്കെയോ  സാധനങ്ങൾ  വാങ്ങുന്നു . പരസ്പ്പരം  അവർ  സംസാരിക്കുന്ന  രീതി  എന്നെ  അതിശയിപ്പിച്ചു  . ആംഗ്യഭാഷയിൽ  അവർ  പറയാനുള്ള  കാര്യങ്ങൾ  പരസ്പ്പരം  കൈമാറുന്നു . എല്ലാവരും  വളരെ  സന്തോഷത്തിലുമാണ് . കടയിലുള്ള  എല്ലാവരുടെയും ശ്രദ്ധ  അവരിലേക്കാണ് . അവർ  അതൊന്നും ശ്രദ്ധിക്കുന്നതേയില്ല ! എല്ലാവരുടെയും  ചിന്തപോലെതന്നെ  അവർക്കാർക്കും  സംസാരിക്കാനുള്ള  കഴിവ്  കാണില്ല  എന്ന്തന്നെ  എനിക്കും  തോന്നി . വല്ലാത്ത  ഒരു  വേദന  ആ  കാഴ്ച്ച  എനിക്ക്  ന...

ഉപയോഗിച്ചില്ലെങ്കില്‍ ആധാര്‍ പ്രവര്‍ത്തനരഹിതമാകും

Image
വിവിധ സാമ്പത്തിക ഇടപാടുകള്‍, സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ആദായനികുതി റിട്ടേണ്‍ നല്‍കല്‍ തുടങ്ങിയവയ്‌ക്കെല്ലാം ആധാറില്ലാതെ കഴിയാത്ത അവസ്ഥയായി. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും ഉപയോഗിക്കാതിരുന്നാല്‍ ആധാര്‍ ഉപയോഗശൂന്യമാകുകയും ചെയ്യും. അതായത്, മൂന്ന് വര്‍ഷം ഉപയോഗിക്കാതിരുന്നാലാണ് അങ്ങനെ സംഭവിക്കുക. ബാങ്ക് അക്കൗണ്ട്, പാന്‍, ഇപിഎഫ്ഒ തുടങ്ങിയ പദ്ധതികള്‍ക്കേതെങ്കിലും ആധാര്‍ ബന്ധിപ്പിക്കാതിരുന്നാലാണ് ആധാര്‍ പ്രവര്‍ത്തന രഹിതമാകുക.യുഐഡിഎഐയുടെ വെബ്‌സൈറ്റ് വഴി ആധാര്‍ സ്റ്റാറ്റസ് പരിശോധിച്ചാല്‍ ഇക്കാര്യമറിയാം. വെരിഫൈ ആധാര്‍ നമ്പര്‍-എന്ന ലിങ്ക് വഴിയാണ് സ്റ്റാറ്റസ് പരിശോധിക്കേണ്ടത്. Downloads [ UIDAI -Official Website ] [ Adhaar Verification Link ]

ഇനി അൽപ ദൂരം മാത്രം

ഒരു തിരക്ക് പിടിച്ച ബസ്സിൽ യാത്ര ചെയ്തിരുന്ന യുവതിയുടെ അടുത്ത് കൈ നിറയെ ബാഗുകളും ആയി ഒരു വൃദ്ധ വന്നിരുന്നു,അവരും ബാഗുകളും കൂടിയായപ്പോൾ ഒട്ടും സ്ഥലം ഇല്ലാതെ ഞെരുങ്ങി ഇരിക്കേണ്ടി വന്നിരുന്ന യുവതിയുടെ അവസ്ഥ കണ്ടപ്പോൾ വിഷമം തോന്നിയ  ,എതിരെ ഇരുന്ന ഒരാൾ ,അവരോടു ചോദിച്ചു, നിങ്ങൾ എന്ത് കൊണ്ടാണ് പ്രതികരിക്കാത്തത്? ആ ബാഗുകൾ താഴെ വെക്കാൻ വൃദ്ധയോടു  പറയാത്തത് എന്ത് കൊണ്ടാണ്?  അപ്പോൾ ഒരു ചിരിയോടെ ആ യുവതി പറഞ്ഞു ഇത്ര ചെറിയ ഒരു കാര്യത്തിന് ഞാൻ എന്തിനു ഇത്ര പ്രാധാന്യം കൊടുക്കണം? ദേഷ്യപ്പെടുകയോ, തർക്കിക്കുകയോ ചെയ്യണം?  ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങുകയാണ് , ഞങ്ങൾ ഒരുമിച്ചുള്ള ഈ യാത്ര ഇനി അൽപ ദൂരം മാത്രം സത്യത്തിൽ ജീവിതത്തിലെ എന്ത് പ്രസക്തമായ ഒരു കാര്യം ആണ് ആ ഉത്തരത്തിലൂടെ യുവതി പറഞ്ഞു വെച്ചത് ,സുവർണ്ണ ലിപികളിൽ കുറിക്കേണ്ടത് ...... നമ്മൾ ഒരുമിച്ചുള്ള ഈ യാത്ര ഇനി അൽപ ദൂരം മാത്രം എന്നിരിക്കെ ഒരു തർക്കത്തിന്റെയും വഴക്കിന്റെയും പ്രസക്തി എന്താണ് ......... നമ്മുടെ ഈ ജീവിതം എത്ര നശ്വരം ആണെന്നും ,ചെറുതാണെന്നും വഴക്കുകൾ കൊണ്ടോ, അനാവശ്യ തർക്കങ്ങൾ കൊണ്ടോ ,നന്ദി കേടു കൊണ്ടോ , ആരോടും ക...

വല്ലാതെ ചിന്തിപ്പിക്കുന്ന മെസ്സേജ് ..

വാട്സാപ്പ് ഗ്രൂപ്പിൽ ഒരാൾ പോസ്റ്റ്‌ ചെയ്തതാണ്... വല്ലാതെ ചിന്തിപ്പിക്കുന്ന ഈമെസ്സേജ് .. ഗർഭപാത്രത്തിന്റെ സുഖശീതളിമയിൽ ചുരുണ്ട് കൂടി അവൻ കിടന്നു . വയറിൽ ഫിറ്റ് ചെയ്ത റ്റ്യൂബിലൂടെ ഭക്ഷണവും വെള്ളവും യഥേഷ്ടം അവന് ലഭിച്ചു കൊണ്ടിരുന്നു .  ക്രമേണ അവൻ കേൾക്കാൻ തുടങ്ങി.താൻ കിടക്കുന്ന കൂടിനകത്ത് കിടന്ന് പുറത്തുള്ള ശബ്ദങ്ങൾക്ക് അവൻ കാതോർത്തു .പിന്നെ പിന്നെ അവൻ ആ സത്യം മനസ്സിലാക്കി .താൻ കിടക്കുന്ന ഈ കൂടിന് പുറത്ത് ഒരു ലോകമുണ്ട്.പുറത്ത് നിന്നുള്ള ശബ്ദങ്ങൾ അവനെ പ്രലോപിപ്പിച്ച് കൊണ്ടിരുന്നു .   പുറം ലോകം കാണാനുള്ള അതിയായ ആഗ്രഹം കാരണം അവൻ ആ കൂടിന്റെ ഭിത്തിയിൽ ആഞ്ഞ് ചവിട്ടിക്കൊണ്ടിരുന്നു .അവനെ ചുമക്കുന്ന അമ്മയ്ക്ക് അതൊരു വേദനയും സന്തോഷവും സമം ചേർന്ന അനുഭൂതി ആയിരുന്നു .     ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവന്റെ പരാക്രമങ്ങൾക്ക് ഫലമുണ്ടായി .അവൻ ഭൂമിയിൽ അവതരിച്ചു .       കണ്ണ് തുറന്നപ്പോൾ ചുറ്റിലും കു‌ടിയിരിക്കുന്ന ആൾകൂട്ടം കണ്ട് അവൻ ഭയന്ന് വാവിട്ട് കരഞ്ഞു.       ആരോ കാതിൽ മുഴക്കിയ മധുര സംഗീതത്തിൽ ലയിച്ച് അവൻ ശാന്തനായി ...      പതിയേ അവൻ വളരാ...

തൊ​ഴി​ൽ പ​ഠി​ക്കാ​ൻ വി.​എ​ച്ച്.​എ​സ്.​ഇ; അ​പേ​ക്ഷ ഇ​പ്പോ​ൾ

Image
ഒ​രേ സ​മ​യം പ്ല​സ്​ വ​ൺ, പ്ല​സ്​ ടു ​പ​ഠ​നം, അ​തോ​ടൊ​പ്പം ഇ​ഷ്​​ട​പ്പെ​ട്ട മേ​ഖ​ല​യി​ൽ തൊ​ഴി​ൽ​പ​രി​ശീ​ല​ന​വും. ഇ​താ​ണ്​ വി.​എ​ച്ച്.​എ​സ്.​ഇ അ​ഥ​വാ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സം.  പ്ല​സ്​ ടു ​കോ​ഴ്​​സി​ന്​ തു​ല്യ​മാ​ണി​ത്. എ​സ്.​എ​സ്.​എ​ൽ.​സി, ത​ത്തു​ല്യ പ​രീ​ക്ഷ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ തൊ​ഴി​ല​ധി​ഷ്​​ഠി​ത ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ തൊ​ഴി​ലി​നു​ള്ള ട്രേ​ഡ്​ സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​യി പ്ല​സ് ​ടു ​സ​ർ​ട്ടി​ഫി​ക്ക​റ്റും നേ​ടാ​നാ​കും. സം​സ്​​ഥാ​ന​ത്തെ 389 വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ളി​ൽ നാ​ലു ഗ്രൂ​പ്പു​ക​ളി​ലാ​യി എ​ട്ടു ബ്രാ​ഞ്ചു​ക​ളി​ൽ 35 വൊ​ക്കേ​ഷ​ന​ൽ കോ​ഴ്​​സു​ക​ൾ ല​ഭ്യ​മാ​ണ്. ഗ്രൂ​പ്​​ ‘എ’ ​എ​ൻ​ജി​നീ​യ​റി​ങ്​ ബ്രാ​ഞ്ചി​ൽ അ​​ഗ്രോ​മെ​ഷ​ന​റി ആ​ൻ​ഡ്​ പ​വ​ർ എ​ൻ​ജി​നീ​യ​റി​ങ്, സി​വി​ൽ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ ടെ​ക്​​നോ​ള​ജി, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ​ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി, ഒാ​േ​ട്ടാ​മൊ​ബൈ​ൽ ടെ​ക്​​നോ​ള​ജി, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ടെ​ക്​​നേ...

"ശില്‍പ്പത്തിന്‍റെ മൂക്കില്‍ ഒരു പോറലുണ്ടായിട്ടുണ്ട്."

ക്ഷേത്രനിര്‍മ്മാണം നടന്നുകൊണ്ടിരുന്ന ഒരു ഗ്രാമത്തില്‍ ഒരു വിദേശടൂറിസ്റ്റെത്തി. കാഴ്ചകള്‍ കണ്ടു നടക്കവേ ക്ഷേത്രത്തിനുള്ളില്‍ തന്‍റെ ജോലിയില്‍ വ്യാപൃതനായിരിക്കുന്ന ഒരു ശില്‍പ്പിയെ അദ്ദേഹം കണ്ടു. ശില്‍പ്പി ഏകാഗ്രതയോടെ ഒരു വിഗ്രഹം കൊത്തിയുണ്ടാക്കുകയായിരുന്നു. അയാളുടെ പ്രവൃത്തികള്‍ കൌതുകപൂര്‍വ്വം നോക്കിനില്‍ക്കവേ പെട്ടെന്ന് ശില്‍പ്പി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതിനു സമാനമായ മറ്റൊരു ശില്‍പം തൊട്ടടുത്തു തന്നെ കിടക്കുന്നത് ടൂറിസ്റ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. "താങ്കള്‍ ഒരേ പോലെയുള്ള രണ്ടു ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണല്ലേ ? ടൂറിസ്റ്റ് ചോദിച്ചു. "അല്ല" മുഖമുയര്‍ത്തി നോക്കിക്കൊണ്ട്‌ ശില്‍പ്പി പറഞ്ഞു - "ഒരു ശില്‍പ്പം മതി, പക്ഷെ ആദ്യം ഉണ്ടാക്കിയതില്‍ അവസാന മിനുക്കുപണികള്‍ നടത്തിക്കൊണ്ടിരിക്കെ ചെറിയൊരു കേടുപാട് സംഭവിച്ചു പോയി" ശില്‍പ്പത്തിനു സംഭവിച്ച കേടുപാടെന്താണെന്നു കണ്ടുപിടിക്കാനുള്ള കൌതുകത്തോടെ താഴെ കിടക്കുന്ന ശില്‍പത്തെ അടിമുടി സൂക്ഷമായി പരിശോധിച്ചെങ്കിലും ശില്‍പ്പി പറഞ്ഞതുപോലെയുള്ള കുഴപ്പങ്ങളൊന്നും അതില്‍ കണ്ടെത്താന്‍ ടൂറിസ്റ്റിനു സാധിച്ചില്ല. ...

വായിച്ചപ്പോൾ ഒരുപാട് ചിന്തിപ്പിച്ച ഒരു പോസ്റ്റ്.

ജോലിക്ക് പോയി തിരിച്ചു വന്ന അമ്മയോട് കുഞ്ഞ് ചോദിച്ചു ... "നമ്മുടെ വീട്ടിലെ അലമാരയുടെ ചാവി എന്താ ജോലിക്കാരിയുടെ അടുത്ത് കൊടുക്കാത്തത്" ? അമ്മ : "അവൾക്കു അത് കൊടുക്കാൻ പറ്റുമോ" ? കുഞ്ഞ് : "ആഭരണങ്ങളും ,പണവും എന്താ അമ്മെ കൊടുക്കാത്തത് "? അമ്മ : "അതെല്ലാം കൊടുക്കാൻ പാടില്ല" കുഞ്ഞ് : "ATM കാർഡ്‌ എന്താ കൊടുക്കാത്തത് "? അമ്മ : "ഇതെല്ലാം നമുക്ക് അത്യാവശ്യമായ സാധനങ്ങളാണ് ,ഇതെല്ലാം ജോലിക്കാരിയുടെ കൈയിൽ കൊടുക്കാൻ പാടില്ല " കുഞ്ഞ്: "അപ്പൊ എന്തിനാ അമ്മെ എന്നെ മാത്രം അവരുടെ കൈയിൽ കൊടുത്തിട്ടു പോകുന്നത്?  എന്നെ നിങ്ങൾക്ക് ആവശ്യമില്ലേ "? മറുപടി വന്നില്ല..... കണ്ണീർ മാത്രം....😪👍 ആരാണ് രചിച്ചതെന്ന് അറിയില്ലെങ്കിലും നൂറായിരം അഭിനന്ദങ്ങൾ.