Posts

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. ഈ ഫയലിംഗ് എളുപ്പത്തിൽ നടത്താനുള്ള മാർഗ്ഗങ്ങള്‍ ചുവടെ.

Image
2019-20 വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ നീട്ടി. നവംബർ -30 ആണ് പുതുക്കിയ തീയതി.                                  ഈ ഫയലിംഗ് എളുപ്പത്തിൽ നടത്താനുള്ള മാർഗ്ഗങ്ങള്‍ ചുവടെ. സ്റ്റെപ്പ് 1 ആദ്യമായി ഇൻകംടാക്സ് റിട്ടേൺ സമ‍‍ർപ്പിക്കുന്നവർ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍െറ ഇ-ഫയലിംഗ് വെബ്സൈറ്റായ  h ttps://incometaxindiaefiling.gov.in ല്‍ രജിസ്റ്റര്‍ ചെയ്യുക. നിങ്ങള്‍ നേരത്തെ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെണ്ടങ്കില്‍ Login Here അല്ലെങ്കില്‍ e-File എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യണം. അടുത്ത സ്ക്രീനില്‍ കാണുന്ന ലോഗിന്‍ വിൻഡോയില്‍ നിങ്ങളുടെ യൂസര്‍ ഐഡി, പാസ്വേ‍ർഡ്, ജനന തീയതി എന്നിവ നല്‍കി ലോഗ് ഇൻ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. യൂസര്‍ ഐഡി എന്നത് നിങ്ങളുടെ പാന്‍ നമ്പരായിരിക്കും. പാൻ കാ‍ർഡ് ഇല്ലാത്തവർക്ക് ഇ - ഫയലിംഗ് സാധ്യമല്ല. നല്‍കിയ വിവരങ്ങള്‍ കൃത്യമാണെങ്കില്‍ ഇ-ഫയലിംഗ് വെബ്സൈറ്റിലേക്ക് പ്രവേശിക്കാം. സ്റ്റെപ്പ് 2 നിങ്ങള്‍ നേരത്തേ ഈ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെ...

സയന്‍സ് ഗ്രൂപ്പിനോളം തന്നെ സാധ്യതകളുള്ള ഒന്നാണ് "കൊമേഴ്‌സ്"

Image
ചരക്കുകളുടെയും സേവനങ്ങളുടെയും വാങ്ങലും വില്‍പനയും. സിംപിളായി പറഞ്ഞാല്‍ ഇതാണ് കൊമേഴ്‌സ് അഥവാ വ്യവഹാരം. ഒരു രാജ്യമാകട്ടെ, സംസ്ഥാനമാകട്ടെ, ഒരു ചെറിയ സ്ഥാപനമാകട്ടെ, ഇവയ്‌ക്കൊന്നും ഒറ്റയ്ക്ക് ഒരു നിലനില്‍പ്പില്ല എന്നത് അറിയാമല്ലോ. വളരാനും നിലനില്‍ക്കാനും ഉത്പന്നങ്ങളും സേവനങ്ങളുമൊക്കെ പരസ്പരം കൈമാറ്റം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഈ വ്യവഹാരങ്ങളിലാണ് ലോകത്തിന്റെ നിലനില്‍പ്പ്. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ജോലികള്‍ക്ക് ഒരാളെ പ്രാപ്തനാക്കുന്നതിനുള്ള നിലമൊരുക്കലാണ് പ്ലസ് ടു കൊമേഴ്‌സ് ഗ്രൂപ്പില്‍ നടക്കുന്നത്. സയന്‍സ് ഗ്രൂപ്പിനോളം തന്നെ ജനപ്രിയമായ ഒന്നാണ് കൊമേഴ്‌സ്. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, ബിസിനസ് അനലിസ്റ്റ്, ഓഡിറ്റര്‍, ബിസിനസ്സ് മാനേജര്‍ എന്നിങ്ങനെ പഠിച്ച് കഴിഞ്ഞാല്‍ പണം വാരുന്ന ആകര്‍ഷകമായ നിരവധി കരിയര്‍ ഓപ്ഷനുകളും ഉണ്ട്. എന്നാല്‍ ഈ വിഷയങ്ങളോടുള്ള ഒരു അഭിരുചിയില്ലാത്തവര്‍ കൊമേഴ്‌സ് ഗ്രൂപ്പ് എടുത്താല്‍ അമ്പേ പരാജയമാകും. സമ്പദ് വ്യവസ്ഥയെ കുറിച്ചും വ്യാപാരത്തെ കുറിച്ചും ബിസിനസ്സുകളെ കുറിച്ചുമൊക്കെ അറിയാനും വായിക്കാനും മനസ്സിലാക്കാനും താത്പര്യമുള്ളവര്‍ക്കും ...

Preparation of Plus Two Income & Expenditure Account | Second Bell by SIMON Mash

Image
  Preparation of Plus Two Income & Expenditure Account | Second Bell by SIMON Mash

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് നീളും; ഓ​ഗസ്റ്റ് വരെ തുറക്കാനാവില്ലെന്ന് മുഖ്യമന്ത്രി

Image
സ്ഥിതി അനുകൂലമാണെങ്കിൽ തുടർന്നും ഓൺലൈൻ പഠനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.  സംസ്ഥാനത്ത് ഓ​ഗസ്റ്റ് വരെ സ്കൂളുകൾ തുറക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്ഥിതി അനുകൂലമാണെങ്കിൽ തുടർന്നും ഓൺലൈൻ പഠനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.  സമ്പർക്കരോ​ഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്നത് വലിയ ആശങ്കയാണ് സംസ്ഥാനത്ത് ഉണ്ടാക്കുന്നത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വർധിക്കുകയാണ്. തിരുവനന്തപുരം പൂന്തുറയിലേത് സൂപ്പർ സ്പ്രെഡ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളാണ് തിരുവനന്തപുരത്തും എറണാകുളത്തും ഏർപ്പെടുത്തിയിരിക്കുന്നത്.  എറണാകുളം ജില്ലയിൽ ഇത് വരെ സമ്പർക്കത്തിലൂടെ രോഗം പകർന്ന 75 ൽ 50 കേസുകളും കഴിഞ്ഞ ആഴ്ചയിൽ മാത്രം റിപ്പോർട്ട് ചെയ്തതാണ്. നിയന്ത്രിത മേഖലകളിൽ ട്രിപ്പിൾ ലോക്ഡൗണിന് തുല്യമായ കർശനനടപടികളാണ് ജില്ല ഭരണകൂടം നടപ്പാക്കുന്നത്. രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിലുണ്ടായ പ്രതിസന്ധി ഇന്നും തുടരുകയാണ്. തൽക്കാലം ലോക്ഡൗണിലേക്ക് ഇല്ല എന്ന് പറയുമ്പോഴും എറണാകുളത്ത് നിശബ്ദ വ്യാപനത്തിന്‍റെ സാധ്യതകൾ ശക്തമാണ്...

മാര്‍ച്ച് 25-ന് ശേഷം ആത്മഹത്യ ചെയ്തത് 66 കുട്ടികള്‍; രക്ഷിതാക്കളെ ഉപദേശിച്ച് മുഖ്യമന്ത്രി

Image
PHOTO : Malayalam.indianexpress.com  കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ആത്മഹത്യകള്‍ വര്‍ദ്ധിച്ചു വരുന്നത് കേരളത്തില്‍ അതീവഗുരുതരമായ ഒരു സാമൂഹ്യപ്രശ്‌നമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ ഒരുപാട് ആത്മഹത്യകള്‍ ആ പ്രായക്കാര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നു. മാര്‍ച്ച് 25 മുതല്‍ ഇതുവരെ 18 വയസ്സില്‍ താഴെയുള്ള 66 കുട്ടികളാണ് പല കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തത്. ഇന്നും അത്തരമൊരു ആത്മഹത്യയുടെ വാര്‍ത്ത വന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കാത്തതിന് അമ്മ വഴക്കു പറഞ്ഞത്, ഗെയിം കളിക്കാന്‍ അനുവദിക്കാതിരുന്നത്, ഫോണില്‍ അശ്ലീല ചിത്രം നോക്കിയതിന് വഴക്കു പറഞ്ഞത് തുടങ്ങിയ കാരണങ്ങള്‍ക്കാണ് പല കുട്ടികളും സ്വയം ജീവനൊടുക്കിയത്. കുട്ടികളുടെ മാനസികാവസ്ഥ കണ്ടുകൊണ്ടുള്ള തിരുത്താണ് രക്ഷിതാക്കള്‍ വരുത്തേണ്ടേത്. താളം തെറ്റിയ കുടുംബജീവിതവും രക്ഷിതാവിന്റെ അമിതമായ ലഹരി ഉപയോഗവും തുടങ്ങിയ ജീവിതാന്തരീക്ഷത്തിലെ പ്രശ്‌നങ്ങളും ആത്മഹത്യകള്‍ക്ക് കാരണമായിട്ടുണ്ട്. കോവിഡ്കാരണം സ്‌കൂളുകളും കോളേജുകളും അടച്ചിടേണ്ടി വന്നതും, കൂട്ടുകാരുടെ കൂടെ ഇടപഴകാന്‍ സാധി...

Maulana Azad Scholarship 2020-21 | Online Form, Application, Last Date, Status

Image
Begum Hazrat Mahal National Scholarship is offered by Maulana Azad Foundation, Ministry of Minority Affairs, Government of India. Girl students from class 9th to 12th are eligible to apply for this scholarship. The annual family income of the student must not be more than INR 2 lakhs. Candidate must have passed the qualifying examination minimum 50% marks from a recognized institute. Girl students studying in class 9th and 10th will get INR 5000 each per year and studying in class 11th and 12th will get INR 6000 each per year. Name of Scholarship Last Date to Apply Begum Hazrat Mahal National Scholarship OCOTOBER 30, 2020 Name of the Scholarship Eligibility Criteria Begum Hazrat Mahal National Scholars...

പ്ലസ്ടു കോമേഴ്സ് തുടർ പഠനം എന്ത്? എവിടെ?

Image
ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിലെ നിർണ്ണായക വഴിത്തിരിവാണ് പ്ലസ് ടുവിനു ശേഷമുള്ള കോഴ്സുകളുടെ തെരഞ്ഞെടുക്കൽ.മികച്ച ഒരു ജോലിയും ആകർഷകമായ ശമ്പളവും ഏതൊരാളുടെയും സ്വപ്നമാണ്.എന്നാൽ പല വിദ്യാർത്ഥികളും രക്ഷിതാക്കളും ഏത് കോഴ്സ് തെരഞ്ഞെടുക്കണം എന്ന ആശങ്കയിലാണ്. പ്ലസ്ടു വിന് കോമേഴ്സ് ഗ്രൂപ്പ് പഠിച്ചവരുടെ തുടർപഠനവും ജോലി സാധ്യതകളും ബി കോം (ബാച്ചിലർ ഓഫ് കോമേഴ്സ്) പ്ലസ്ടുവിന് കോമേഴ്സ് ഗ്രൂപ്പ് കഴിഞ്ഞവർക്കുള്ള ഒരു ബിരുദ കോഴ്സാണ് ബാച്ചിലർ ഓഫ് കോമേഴ്സ്.  പഠനം പൂർത്തിയാക്കിയവക്ക് വിദേശത്തും സ്വദേശത്തും ജോലി സാധ്യതയുള്ള കോഴ്സാണ് ബി കോം. എം.കോം, എം.ബി.എ., മാസ്റ്റർ ഓഫ് ഫിനാൻസ്, മാസ്റ്റർ ഓഫ് അക്കൗണ്ടിംഗ് തുടങ്ങിയ ബിരുദാനന്തര ബിരുദ കോഴ്സുകളോ, സി.എ., സി.എം.എ., സി.പി.എ., സി.ജി.എ. മുതലായ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സുകളോ ആണ് സാ ധാരണയായി ഇവർ ഉയർന്ന കരിയറിനായി തിരഞ്ഞെടുക്കാറുള്ളത്. ബി കോം വിത്ത് ACCA(അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടൻറ്) ബി കോം ഡിഗ്രിയോടൊപ്പം ( അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടൻറ്) കൂടിയുള്ളവർക്ക് വൻ തൊഴിൽ സാധ്യതയാണ് വിദേശ രാജ്യങ്ങളിലടക്കം. അന്താരാഷ്ട്ര പ്രഫഷണൽ അക്കൗണ്ടിങ് സി...