എൻ പിഎസിലും ഇനി ഓൺലൈനായി ചേരാം
ജീവിതകാലം മുഴുവൻ പ്രതിമാസ പെൻഷൻ കേന്ദ്രസർക്കാർ ഉറപ്പോടെ. പദ്ധതിയിലേക്കു പണം നിക്ഷേപിക്കുമ്പോഴും തിരിച്ചെടുക്കുമ്പോഴും ആദായനികുതി ആനുകൂല്യങ്ങൾ, കുറഞ്ഞ നടത്തിപ്പു ചെലവ്, രാജ്യത്തെ ഏതൊരു പൗരനും അംഗമാകാം... ഇതെല്ലാമാണ് ദേശീയ പെൻഷൻ പദ്ധതി (NPS)യെ മറ്റു പെൻഷൻ പദ്ധതികളിൽനിന്നു വേറിട്ടതാക്കുന്നത്. ഇപ്പോൾ ധനകാര്യ സ്ഥാപനങ്ങളിൽ കയറിയിറങ്ങാതെ വീട്ടിലിരുന്നുതന്നെ എൻപിഎസിൽ അംഗത്വമെടുക്കാം. രണ്ടുതരം അക്കൗണ്ടുകൾ ജീവിതസായാഹ്നത്തിൽ സ്ഥിരവരുമാനം ഉറപ്പു വരുത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണിത്. എൻപിഎസിൽ ടയർ 1 ടയർ 2 എന്നിങ്ങനെ രണ്ടുതരം അക്കൗണ്ടുകളുണ്ട്. ടയർ 1 പെൻഷൻ അക്കൗണ്ടാണ്. ടയർ 2 സേവിങ്സ് അക്കൗണ്ട് പോലെ കൈകാര്യം ചെയ്യാം. ടയർ 1 അക്കൗണ്ട് തുറക്കുന്നവർക്കു മാത്രമേ ടയർ 2 അക്കൗണ്ട് തുറക്കാൻ അനുവാദമുള്ളൂ. ടയർ 1 അക്കൗണ്ടിൽ പ്രതിവർഷം നിശ്ചിത തുക (കുറഞ്ഞത് 1,000 രൂപ) നിക്ഷേപിച്ചിരിക്കണമെന്ന നിബന്ധനയുണ്ട്. എന്നാൽ, ടയർ 2 അക്കൗണ്ടിൽ ഇത്തരം നിബന്ധനകളൊന്നുമില്ല. ടയർ 1 ലെ നിക്ഷേപങ്ങൾക്കു മാത്രമേ ആദായനികുതി ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ. ഇപ്പോൾ കാലാവധിക്കു മുൻപും പിൻവ...