Posts

KITE VICTERS Plus One Business Studies Class 41 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Business Studies Class 41 (First Bell-ഫസ്റ്റ് ബെല്‍)

പരീക്ഷപ്പേടി അകറ്റാൻ വീഹെൽപ്

Image
ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു സമ്മർദം ലഘൂകരിക്കാൻ വേണ്ട പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം ‘വീഹെൽപ്’ എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ കൗൺ‍സലിങ് സേവനം ആരംഭിച്ചു.  നമ്പർ: 18004255459.  പരീക്ഷ കഴിയുംവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിളിക്കാം. ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിലാണു സേവനം.

SSLC/PLUS TWO/VHSE : പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

SSLC/PLUS TWO/ VHSE പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ആദ്യ മൂന്ന് പരീക്ഷകൾ ഉച്ചക്കുശേഷം; 15 മുതലുള്ളവ രാവിലെ.  എസ്.എസ്.എ ൽ.സിയുടെ പുതുക്കിയ ടൈംടേബിളിൽ ഏപ്രിൽ എട്ടുമുതൽ 12 വരെയുള്ള മൂന്ന് പരീക്ഷകൾ ഉച്ചക്കുശേഷവും 15 മുതലുള്ള മുഴുവൻ പരീക്ഷകളും രാവിലെയും നടത്തും. നേരത്തെ എസ്.എസ്. എൽ.സി പരീക്ഷ പൂർണമായും ഉച്ചക്കുശേഷമാണ് നടത്താനിരുന്നത്. ഏപ്രിൽ 13ന് റമദാൻ വ്രതം ആരംഭിക്കുന്നതും 14ന് വിഷു വരുന്നതും പരീക്ഷ മാറ്റത്തിനുള്ള എതിർപ്പിന് കാരണമായിരുന്നു. എന്നാൽ, വ്രതാരംഭത്തിന് ശേഷമുള്ള എല്ലാ പരീക്ഷകളും രാവിലെ നടത്തുന്ന രീതിയിലാണ് പുതിയ ടൈംടേബിൾ ക്രമീകരിച്ചിരിക്കുന്നത്. Higher Secondary Plus Two/VHSE/SSLC revised time table published on 15.03.2021  VHSE Revised Exam Time Table 2021 All exam will be held in the morning session(9.40am) Date Day Subject 9-4-2021 Friday Chemistry History Business Studies ...

സ്‌കോള്‍ കേരള: ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ.: 20 വരെ രജിസ്റ്റര്‍ ചെയ്യാം

Image
ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി കോഴ്സുകള്‍ക്ക് പ്രവേശനത്തിന് നിര്‍ദിഷ്ട രേഖകള്‍സഹിതം സ്‌കോള്‍-കേരളയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസില്‍ ഹാജരായി രജിസ്ട്രേഷന്‍ നടത്തണം സ്കോൾ കേരളയുടെ 2020-22 ബാച്ചിലേക്കുള്ള ഒന്നാംവർഷ ഹയർ സെക്കൻഡറി കോഴ്സുകൾക്കും വി.എച്ച്.എസ്.ഇ. അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിനും മാർച്ച് 20 വരെ രജിസ്റ്റർ ചെയ്യാം. ഒന്നാംവർഷ ഹയർസെക്കൻഡറി കോഴ്സുകൾക്ക് പ്രവേശനത്തിന് നിർദിഷ്ട രേഖകൾസഹിതം സ്കോൾ-കേരളയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസിൽ ഹാജരായി രജിസ്ട്രേഷൻ നടത്തണം. വി.എച്ച്.എസ്.ഇ. അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സ് പ്രവേശനത്തിന് www.scolekerala.org യിൽ രജിസ്റ്റർ ചെയ്ത് രണ്ടുദിവസത്തിനകം നിർദിഷ്ടരേഖകൾ സഹിതം അപേക്ഷ അതത് സ്കൂൾപ്രിൻസിപ്പൽ മുഖേന നേരിട്ടോ തപാൽമാർഗമോ സ്കോൾ-കേരളയുടെ സംസ്ഥാന ഓഫീസിൽ എത്തിക്കണം. വിവരങ്ങൾക്ക്: 0471-2342950 എന്ന നമ്പറിലോ അതത് ജില്ലാ ഓഫീസുകളുമായോ ബന്ധപ്പെടാം.

KITE VICTERS Plus One Business Studies Class 40 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Business Studies Class 40 (First Bell-ഫസ്റ്റ് ബെല്‍)

ഫൂട്ട് വെയർ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദ, പി.ജി കോഴ്സുകൾക്ക് അപേക്ഷിക്കാം

Image
വാണിജ്യ വ്യവസായ മന്ത്രാലയത്തിൻറെ  സ്വയംഭരണ സ്ഥാപനമായ ഫുട്ട് വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്(എഫ്.ഡി.ഡി.ഐ.) ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നോയിഡ, ഫർസ്ഗൻജ്ന്നെ, കൊൽക്കത്തെ, റോക് ജോധ്പൂർ, ഛിന്ദ്വാര, ഗുണ, അങ്കലേശ്വർ, പട്ന, ഹൈദരാബാദ്, ചണ്ഡീഗഡ് കാമ്പസുകളിലാണ് ഡിസൈൻ, ബിസിനസ്സ്  അഡ്മിനിസ്ട്രേഷൻ മേഖലകളിലെ പ്രോഗ്രാമുകൾ നടത്തുന്നത് ബിരുദതലകോഴ്സുകൾ  ഫൂട്ട്  വെയർ ഡിസൈൻ ആൻഡ് പ്രൊഡക്ഷൻ, ഫാഷൻ ഡിസൈൻ,ലെതർ ഗുഡ്സ് ആൻഡ് മാക്സസറീസ് ഡിസൈൻ എന്നീ സവിശേഷ മേഖലകളിൽ  ബാച്ചിലർഓഫ് ഡിസൈൻ (ബി.ഡിസ്.), റീട്ടെയിൽ ആൻഡ് ഫാഷൻ മർക്കൻഡെസിൽ  ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രെഷൻ  (ബി. ബി.എ.)  പ്രൊഗ്രാമുകൾ ലഭ്യമാണ്.  യോഗ്യത  പ്ലസ്ടു, തുല്യ പരീക്ഷയോ, എ.ഐ.സി.ടി.ഇ. അംഗീകൃത മൂന്നുവർഷഡിപ്ലോമയോ ജയിച്ചവർക്ക് അപേക്ഷിക്കാം.  ഉയർന്ന പ്രായം 25 വയസ് ബിരുദാനന്തര ബിരുദ തലകോഴ്സുകൾ   ഫുട്ട്വെയർ ഡിസൈൻ ആൻഡ്...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഏപ്രിൽ എട്ടിനായിരിക്കും പരീക്ഷകൾ ആരംഭിക്കുക. ഈ മാസം 17 ന് ആരംഭിക്കേണ്ട പരീക്ഷകളാണ് മാറ്റിയത്. പരീക്ഷകൾ മാറ്റണമെന്ന് സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ എട്ട് മുതൽ ഏപ്രിൽ 30 വരെയായിരിക്കും പരീക്ഷ നടക്കുക. പരീക്ഷകൾ മാറ്റിവയ്‌ക്കരുതെന്ന് ബഹുഭൂരിപക്ഷം വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിരുന്നു. പരീക്ഷകൾ നീട്ടിയാൽ വിദ്യാർഥികൾക്ക് മാനസിക സംഘർഷമുണ്ടാകുമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകളും പറഞ്ഞിരുന്നു. എന്നാൽ, പരീക്ഷകൾ മാറ്റാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാരിന് അനുമതി നൽകുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന് സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് സർക്കാർ നിലപാട്. അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാലാണ് പരീക്ഷകൾ മാറ്റിവയ്‌ക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടത്. ഇക്കാര്യം ഇടത് അധ്യാപക സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ഇലക്‌ടറൽ ഓഫീസർ സർക്കാരിന്റെ കത്...