Posts

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പ്

വി മുക്തഭടന്മാരുടെ മക്കള്‍ക്ക് 2021-22 അധ്യയനവര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2020-21ലെ വാര്‍ഷികപരീക്ഷയില്‍ ആകെ 50 ശതമാനം മാര്‍ക്ക് ലഭിച്ച, പത്താം ക്ലാസ് മുതല്‍ ബിരുദാനന്തരബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. വിമുക്തഭടന്റെ/വിധവയുടെ/രക്ഷാകര്‍ത്താവിന്റെ വാര്‍ഷിക വരുമാനപരിധി മൂന്നുലക്ഷം രൂപയില്‍ താഴെയാകണം. പൂരിപ്പിച്ച അപേക്ഷകള്‍ 10, 11, 12 ക്ലാസിലുള്ളവര്‍ നവംബര്‍ 30 ന് മുമ്പും ബാക്കിയുള്ളവര്‍ ഡിസംബര്‍ 31 നു മുമ്പും ജില്ലാ സൈനികക്ഷേമ ഓഫീസുകളില്‍ സമര്‍പ്പിക്കണം. ...

എസ്എസ്എൽസി: ഗ്രേസ് മാർക്ക് ആവശ്യം െഹെക്കോടതി തള്ളി

സ്കൗട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ് കെഡറ്റ്, എൻസിസി സർട്ടിഫിക്കറ്റ്/പുരസ്കാരങ്ങൾ നേടിയ വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഇത്തരം നേട്ടങ്ങൾക്കു ഹയർ സെക്കൻഡറി പ്രവേശനത്തിനു ബോണസ് പോയിന്റ് നൽകുമെന്നു സർക്കാർ അറിയിച്ചതു കോടതി പരിഗണിച്ചു.     ഇത്തവണ വിജയശതമാനവും മാർക്കും ഉയർന്ന തോതിലാണെന്നും ഗ്രേസ് മാർക്ക് കൂടി അനുവദിച്ചാൽ അക്കാദമിക പ്രകടനം മാത്രമുള്ള ഭൂരിഭാഗം വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ സാധ്യതയെ ബാധിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യുവും കോഴിക്കോട് മുക്കത്തെ 10–ാം ക്ലാസ് വിദ്യാർഥി ഫസീഹ് റഹ്മാനും നൽകിയതുൾപ്പെടെ ഹർജികളിലാണു ചീഫ് ജസ്റ്റിസ് മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നടപടി.  ബോണസ് പോയിന്റ് ഉള്ളതിനാൽ ഇത്തരം വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസത്തെ ബാധിക്കില്ലെന്നു സർക്കാർ അറിയിച്ചു. സർക്കാരിന്റെ തീരുമാനത്തിൽ അപാകതയില്ലെന്നും കോടതി വിലയിരുത്തി. 2020–21 അക്കാദമിക വർഷത്തേക്കു മാത്രമാണ് ഗ്രേസ് മാർക്ക് ഒഴിവാക്കിയതെന്നു കോടതി ചൂണ്ടിക്കാട്...

II Year NSQF THEORY VOL 2 - Management

Image

കേരള പോലീസ് റിക്രൂട്ട്മെന്റ് 2021 – പോലീസ് കോൺസ്റ്റബിൾ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം

കേരള പോലീസ് റിക്രൂട്ട്മെന്റ് 2021: കേരള പബ്ലിക് സർവീസ് കമ്മീഷൻ പോലീസ് കോൺസ്റ്റബിൾ ജോലി ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച തൊഴിൽ അറിയിപ്പ് പുറത്തിറക്കി.  കേരളത്തിലുടനീളം പോലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻസ്) തസ്തികകളിലേക്ക് പത്താംക്ലാസ് ,NTC ഉള്ള സ്ഥാനാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  പത്താം ക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന്  കേരളത്തിലെ വിവിധ പോലീസ് കോൺസ്റ്റബിൾ തസ്തികകളിലേക്ക് കേരള പിഎസ്‌സി ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.  യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 08.09.2021 വരെ ഓൺലൈൻ വഴി തസ്തികയിലേക്ക് അപേക്ഷിക്കാം.  കേരളത്തിലെ സർക്കാർ ജോലി തിരയുന്ന വ്യക്തികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം. ചുരുക്കത്തിൽ  ഓർഗനൈസേഷൻ: കേരള പബ്ലിക് സർവീസ് കമ്മീഷൻ തസ്തികയുടെ പേര്: പോലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻസ്) വകുപ്പ്: പോലീസ് (ടെലികമ്മ്യൂണിക്കേഷൻസ്) ജോലിയുടെ തരം: കേരള സർക്കാർ റിക്രൂട്ട്മെന്റ് തരം: നേരിട്ടുള്ളവ കാറ്റഗറി നമ്പർ: 250/2021 ഒഴിവുകൾ: പ്രതീക്ഷിത...

അഞ്ച് ട്രെന്‍ഡിങ് കോഴ്‌സുകള്‍; പഠിക്കാം സര്‍ക്കാര്‍ പങ്കാളിത്തമുള്ള സ്ഥാപനത്തില്‍

ന്യൂ ജനറേഷന്‍ കോഴ്‌സുകളുടെ കാലത്ത് എന്തുപഠിക്കണം, എവിടെ പഠിക്കണം എന്നത് ആരെയും ആശങ്കയിലാക്കും. ഇതൊക്കെ പഠിച്ചാല്‍ ജോലികിട്ടുമോ എന്ന സംശയം ഒരുവശത്ത്. അംഗീകാരമുള്ള കോഴ്‌സ് ആരുനടത്തുന്നു എന്നതും അന്വേഷിക്കണം. ന്യൂജെന്‍ എന്നുപറഞ്ഞ് ചാടിപ്പുറപ്പെടുംമുമ്പ് കേരളസര്‍ക്കാരിന്റെ കീഴിലുള്ള ഐ.സി.ടി. അക്കാദമി നടത്തുന്ന അഞ്ച് ട്രെന്‍ഡിങ് കോഴ്‌സുകള്‍ പരിചയപ്പെടാം.  ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ സാങ്കേതികവിദ്യയില്‍ മികച്ച വിദ്യാഭ്യാസം നല്‍കാനും നൈപുണീശേഷി വികസിപ്പിക്കാനും കേരള സര്‍ക്കാരിന്റെയും പ്രമുഖ ഐ.ടി. കമ്പനികളുടെയും നേതൃത്വത്തില്‍ തുടങ്ങിയ സംരംഭമാണ് തിരുവനന്തപുരത്തെ ഐ.സി.ടി. അക്കാദമി ഓഫ് കേരള. ഇന്‍ഡസ്...

കാട്ടൂർ സ്കൂളിൽ ഹെൽപ്പ് ഡെസ്ക്, സൗജന്യ ഓൺലൈൻ ഹെൽപ്പ് ലൈൻ

Image
കാട്ടൂർ പോംപെ സെന്റ് മേരീസ്   ഹയർ സെക്കൻഡറി (വൊക്കേഷൻ ) സ്കൂളിൽ. +1നു അപേക്ഷിക്കാൻ കുട്ടികൾക്കായി ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. സ്കൂളിലെത്തി അപേക്ഷിക്കാൻ കഴിയാത്തവർക്ക് സൗജന്യ ഓൺലൈൻ ഹെൽപ്പ് ലൈനും ആരംഭിച്ചിട്ടുണ്ട്.  വിദ്യാർഥികൾ 8137888411, 9048983883, 9447828803 എന്നീ നമ്പറുകളിൽ വിളിച്ചു  ആവശ്യമായ രേഖകൾ നൽകുക.    പ്ലസ് വൺ കോമേഴ്സ് സയൻസ് വിഭാഗങ്ങളിൽ 30 സീറ്റുകൾ വീതം ആണ് ലഭ്യമായിട്ടുള്ളത്.   മെഡിക്കൽ, പാരാമെഡിക്കൽ, അഗ്രിക്കള്ച്ചറൽ, ഫിഷറീസ്  തുടങ്ങിയ കോഴ്സ് കളിൽ തുടർ പഠനം നടത്തുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഫ്രണ്ട് ലൈൻ ഹെൽത്‌ വർക്കർ (സയൻസ്) (31 ), ബിസിനസ്‌ മേഖല തിരഞ്ഞെടുക്കുന്നവർക്കും, CA, CS, CMA, MBA തുടങ്ങിയ പ്രൊഫഷണൽ   കോഴ്സ്കൾ എടുക്കാൻ ആഗ്രഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ AE Account Assistant  (43)   കോമേഴ്സ്  എന്നീ  കോഴ്സ് പാസാകുന്നവർക്ക്   സംസ്ഥാന ഗവൺമെന്റിന്റെ ഹയർസെക്കണ്ടറി സെർട്ടിഫിക്കറ്റും,  കേന്ദ്ര ഗവൺമെന്റിന്റെ  NSQF സെർട്ടിഫിക്കറ്റും ലഭിക്കും.

SSLC ക്ക് ഫുൾ A+ നേടിയവർക്ക് വിദ്യാധൻ സ്കോളർഷിപ്പ് : ഇപ്പോൾ അപേക്ഷിക്കാം

ഇൻഫോസിസ് സഹസ്ഥാപകനും മുൻ സി.ഇ.ഓ.യുമായ എസ്.ഡി. ഷിബുലാൽ തന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം രൂപം കൊടുത്ത ജീവകാരുണ്യ ട്രസ്റ്റായ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന വിദ്യാധൻ തുടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള യോഗ്യതകൾ   വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ താഴെ SSLC 2020-21 മാർച്ച് പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും A+ ലഭിച്ചവരാവണം  ( ഭിന്ന ശേഷി, ശാരീരിക വൈകല്യം ഉള്ളവർക്ക് എല്ലാ വിഷയങ്ങളിലും A മതി സ്കോളർഷിപ്പ് തുക:  ◾  +1,+2 കാലയളവിൽ 6000 രൂപ വീതം ◾  +2 വിലും മികച്ച പ്രകടനം തുടരുകയാണെങ്കിൽ  സർക്കാർ സ്ഥാപനങ്ങങ്ങളിൽ അല്ലെങ്കിൽ മെറിറ്റ് ക്വാട്ടകളിൽ ഡിഗ്രി കോഴ്‌സ് ചെയ്യുന്നതിന് അവർക്ക് സ്‌കോളർഷിപ്പ് നൽകും ◾  ഫൗണ്ടേഷനിൽ രജിസ്റ്റർ ചെയ്തതോ  അല്ലെങ്കിൽ ബാഹ്യ സ്പോൺസർമാർ വഴിയോ ആണ് ഈ സ്കോളർഷിപ്പുകൾ നൽകുക.  ◾  ഗ്രാജുവേഷൻ കോഴ്സുകളുടെ സ്കോളർഷിപ്പ് തുക സംസ്ഥാനം, കോഴ്സ്, ദൈർഘ്യം എന്നിവയെ ആശ്രയിച്ച് പ്രതിവർഷം 10,000 മുതൽ 60,000 രൂപ വരെ ലഭിക്കുന്നതാണ്.  ◾  തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ ഫൗണ്ടേഷന്റെ മെന്ററിംഗ് പ്രോഗ്രാമുകളിൽ പങ്കെടുക്കേണ്ടതുണ...