Posts

അടുത്ത വർഷം മുതൽ ഫോക്കസ് ഏരിയ ഇല്ല: ജൂണിലെ പ്ലസ് വൺ പരീക്ഷയ്ക്കും

അടുത്ത അധ്യയന വർഷം മുതൽ എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ ഫോക്കസ് ഏരിയ സമ്പദായം നടപ്പാക്കില്ല. ഈ വർഷത്തെ പ്ലസ് വൺ പരീക്ഷയ്ക്കും ഫോക്കസ് ഏരിയ ഉണ്ടാ കില്ല.കോവിഡ് കാലത്ത് സ്കൂളുകളിലെ പ്രവർത്തനം മുടങ്ങിയതിനെ തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷയ്ക്കായി ഫോക്കസ് ഏരിയ പ്രസിദ്ധീകരിച്ചത്. കോവിഡ് സാഹചര്യം മാറി സ്കൂളുകളുടെ പ്രവർത്തനം സാധാരണ രീതിയിലേക്ക് മാറിയതിനെ തുടർന്നാണ് ഫോക്കസ് ഏരിയ സമ്പ്രദായവും മാറ്റുന്നത്. അധ്യാപകരുടെ യാത്രയയപ്പുയോഗത്തിലാണ് മന്ത്രി വി.ശിവൻകുട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ഫോക്കസ് ഏരിയ കേന്ദ്രീകരിച്ചാണെങ്കിലും എ (80% മാർക്ക്) എ പ്ലസ് (90%) ഗ്രേഡുകൾ വാങ്ങണമെങ്കിൽ മുഴുവൻ പാഠഭാഗങ്ങളും പഠിക്കണം എന്നാണ് നിർദേശം. 70% മാർക്ക് മാത്രമാണ് ഫോക്കസ് ഏരിയയിൽ നിന്നു നേടാൻ കഴിയു. ബാക്കി 30% മാർക്ക് ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള ചോദ്യങ്ങളിൽ നിന്നാണ് ഉണ്ടാകുക. ഇനി മുൻകാലങ്ങളിലെതു പോലെ പരീക്ഷയ്ക്കായി മുഴുവൻ പാഠഭാഗങ്ങളും പഠിക്കണം.

പ്ലസ് ടു പരീക്ഷകളിൽ മാറ്റം: ടൈം ടേബിൾ പുനഃക്രമീകരിച്ചു

ജെഇഇ മെയിൻ പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ പ്ലസ് ടു പരീക്ഷകളിൽ മാറ്റം. ഈ തിയതികളിലെ പരീക്ഷകളിൽ മാറ്റം വരുത്തി ടൈം ടേബിൾ പുനഃക്രമീകരിച്ചു. ഏപ്രിൽ 18ന് നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷ ഏപ്രിൽ 23 ശനിയാഴ്ചയിലേക്കും ഏപ്രിൽ 20ന് നടത്താനിരുന്ന ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകൾ ഏപ്രിൽ 26 ചൊവ്വാഴ്ചയിലേക്കും മാറ്റി. മറ്റ് പരീക്ഷകൾക്കും സമയക്രമത്തിനും മാറ്റമുണ്ടായിരിക്കുന്നതല്ല. Date Subjects 30-03-2022 Wednesday SOCIOLOGY, ANTHROPOLOGY, ELECTRONIC SERVICE TECHNOLOGY (OLD),ELECTRONIC SYSTEMS 01-04-2022 Friday CHEMISTRY, HISTORY, ISLAMIC HISTORY & CULTURE, BUSINESS STUDIES, COMMUNICATIVE ENGLISH 05-04-2022 Tuesday MATHEMATICS, PART III LANGUAGES, SANSKRIT SASTRA, PSYCHOLOGY 07-04-2022 Thursday PART II LANGUAGES, COMPUTER INFORMATION TECHNOLOGY (OLD,COMPUTER SCIENCE AND INFORMATION TECHNOLOGY 11-04-2022 Mondaay GEOGRAPHY, MUSIC, SOCIAL WORK, GEOLOGY, ACCOUNTANCY 13-04-2022 Wednesday BIOLOGY, ELECTRONICS,POLITICAL SCIENCE, SANSKRIT SAHITHYA, COMPUTER APPLICATION, ENGLISH LITERATURE 22-04-...

Higher Secondary First year(Plus One) Exam Time Table June 2022, Notes, Question Paper and Answer Key

Image
പുതിയ സർക്കാർ ഉത്തരവുകൾ, പരീക്ഷാ കമ്മീഷണറുടെ ഉത്തരവുകൾ എന്നിവ അടിസ്ഥാനമാക്കി പരീക്ഷയുടെ സമയക്രമത്തിൽ മാറ്റം ഉണ്ടാകാവുന്നതാണ്. പരീക്ഷക്ക്‌ മുൻപ് സർക്കാർ ഉത്തരവുകൾ പരിശോധിക്കണം  ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയിൽ തുടർച്ചയായ മൂല്യനിർണയവും (CE) ടെർമിനൽ മൂല്യനിർണയവും (TE) ഉണ്ടായിരിക്കും. അധ്യയന വർഷത്തിൽ വിദ്യാർത്ഥിയുടെ പഠന പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് തുടർച്ചയായ മൂല്യനിർണ്ണയം. ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയിൽ ലഭിച്ച സ്‌കോറുകൾ രണ്ടാം വർഷത്തിൽ എടുക്കും.  കൂടാതെ ഒന്നും രണ്ടും വർഷ പരീക്ഷകളുടെ സംയോജിത സ്‌കോറുകളും അവിടെ ലഭിക്കുന്ന ഗ്രേഡുകളുമാണ് വിദ്യാർത്ഥിയുടെ  ഉപരിപഠനത്തിനുള്ള  യോഗ്യത നിർണ്ണയിക്കുക. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ ഓരോ വിഷയത്തിനും ഗ്രേഡുകളോ പ്രത്യേക മിനിമം സ്‌കോറുകളോ ഉണ്ടായിരിക്കില്ല. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് പ്രായോഗിക മൂല്യനിർണയം ഉണ്ടാകില്ല. 2023 ലെ രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിന്, നിങ്ങൾ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും പങ്കെടുത്തിരിക്കണം. 2022 ലെ ഒന്നാം വർഷത്തെ ഹയർ സെക്...

പ്ലസ് ടു പരീക്ഷകളിൽ മാറ്റം ഉണ്ടായേക്കും: വിദ്യാർത്ഥികൾക്ക് ജെഇഇ പരീക്ഷ എഴുതണം

Image
നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (JEE) മെയിൻ നടക്കുന്ന ദിവസങ്ങളിലെ പ്ലസ് ടു പരീക്ഷകൾ മറ്റൊരു തീയതിയിലേക്ക് മാറ്റാൻ സാധ്യത. ഏപ്രിൽ 18ന് നിശ്ചയിച്ച പാർട്ട് 1 ഇംഗ്ലിഷ്, 20ന് നിശ്ചയിച്ച ഫിസിക്സ് എന്നീ പ്ലസ് ടു പരീക്ഷകൾ മാറ്റുമെന്നാണ് സൂചന. ഇക്കാര്യം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിച്ചു വരികയാണ്.  ഏപ്രിൽ 16 മുതൽ 21 വരെയാണ് ജെഇഇ പരീക്ഷ. ഓരോ വിദ്യാർഥിക്കും ഒരു ദിവസമാണ് പരീക്ഷ. 18,20 തീയതികളിൽ JEE പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികൾക്കാണ് പ്ലസ് ടു പരീക്ഷ എഴുതാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുക.ഓരോ വിദ്യാർത്ഥിക്കും ഏതു ദിവസമാണ് പരീക്ഷാ തീയതി എന്ന് അഡ്മിറ്റ് കാർഡ് ലഭിക്കുമ്പോൾ മാത്രമാണ് അറിയാൻ കഴിയുക. അതേ സമയം സിബിഎസ്ഇ വിദ്യാർഥികൾക്ക് ഈ പ്രതിസന്ധിയില്ല. സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ ജെഇഇ ഒന്നാം സെഷനു ശേഷം ഏപ്രിൽ 26മുതലാണ് ആരംഭിക്കുന്നത്.

2021-22 വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകൾ മാർച്ച് 23 മുതൽ

Image
പുതിയ സർക്കാർ ഉത്തരവുകൾ, പരീക്ഷാ കമ്മീഷണറുടെ ഉത്തരവുകൾ എന്നിവ അടിസ്ഥാനമാക്കി പരീക്ഷയുടെ സമയക്രമത്തിൽ മാറ്റം ഉണ്ടാകാവുന്നതാണ്. പരീക്ഷക്ക്‌ മുൻപ് സർക്കാർ ഉത്തരവുകൾ പരിശോധിക്കണം  സംസ്ഥാനത്തെ സ്‌കൂളുകളിലെ വാർഷിക പരീക്ഷ ഈ മാസം നടത്തും. മാർച്ച് 22 മുതൽ 30 വരെ പരീക്ഷകൾ നടത്താനാണ് ആലോചന. അതേ സമയം ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ പരീക്ഷ ഉണ്ടായിരിക്കില്ല. ഇവർക്ക് വർക്ക്ഷീറ്റുകളായിരിക്കും നൽകുക. ബാക്കിയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്കുള്ള പരീക്ഷാ ടൈംടേബിൾ ഉടൻ പുറത്തിറക്കും. ഏറെ നാളത്തിന് ശേഷമാണ് അഞ്ച് മുതൽ ഒമ്പത് വരെയുള്ള കുട്ടികൾക്ക് പരീക്ഷ നടത്തുന്നത്.  എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ മുൻനിശ്ചയിച്ചപോലെ നടക്കും. ഇതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. വാർഷിക പരീക്ഷയ്ക്ക് കുട്ടികളെ സജ്ജരാക്കുന്നത് മറ്റു മത്സര പരീക്ഷകൾക്ക് കൂടി അവരെ സജ്ജരാക്കുന്ന വിധത്തിലാണ്. വിദ്യാർത്ഥികളിൽ മാനസിക സംഘർഷം ഉണ്ടാക്കില്ല. കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കും വിധമാകും പരീക്ഷ ക്രമീകരിക്കുക. വാർഷിക പരീക്ഷകൾക്ക് ലളിതമായ ചോദ്യങ്ങളാവും ഉണ്ടാവുകയെന്നും കുട്ടികളിൽ നിന്ന് പരീക്ഷാ പേടി മാറ്റുമെന്നും മന്ത്രി...

'സ്‌കൂൾവിക്കി' അവാർഡിന് മാർച്ച് 15 വരെ വിവരങ്ങൾ പുതുക്കാം

Image
കേരളത്തിലെ പതിനയ്യായിരത്തിലധികം സ്‌കൂളുകൾ ഓൺലൈനിൽ സൃഷ്ടിക്കുന്ന വിജ്ഞാനകോശമായ സ്‌കൂൾവിക്കി (www.schoolwiki.in) പോർട്ടലിൽ സംസ്ഥാന-ജില്ലാതല അവാർഡുകൾക്കായി സ്‌കൂളുകൾക്ക് മാർച്ച് 15 വരെ വിവരങ്ങൾ പുതുക്കാം. സ്‌കൂളുകളുടെ സ്ഥിതി വിവരങ്ങൾ, ചരിത്രം, പ്രാദേശിക ചരിത്രം, അടിസ്ഥാന സൗകര്യങ്ങൾ, പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ തുടങ്ങി സ്‌കൂളിനെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശമെന്നതോടൊപ്പം വിദ്യാർത്ഥികളുടെ കലാസൃഷ്ടികളും ഡോക്യുമെന്റേഷനുകളും പ്രസിദ്ധീകരിക്കുന്നതിനുള്ള ഇടമായും സ്‌കൂൾവിക്കി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ഒന്നരലക്ഷത്തിലധികം ലേഖനങ്ങളും നാല്പത്തിനാലായിരം ഉപയോക്താക്കളുമുള്ള സ്‌കൂൾവിക്കി വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിവര സംഭരണിയാണ്. ഏറ്റവും മികച്ച രീതിയിൽ സ്‌കൂൾവിക്കി പേജുകൾ പരിപാലിക്കുന്ന സ്‌കൂളുകൾക്ക് സംസ്ഥാനതലത്തിൽ 1.5 ലക്ഷം, 1 ലക്ഷം, 75,000 രൂപ വീതവും ജില്ലാതലത്തിൽ 25,000, 15,000, 10,000 രൂപയും അവാർഡുകൾ നൽകുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു. ഇൻഫോബോക്‌സിലെ വിവരങ്ങളുടെ കൃത്യത, ചിത്രങ്ങൾ, നാവിഗേഷൻ, സ്‌കൂൾ മാപ്പ്, ക്ലബ...

HSSTTP: In-service Training for Higher Secondary Teachers' Empowerment

Update: Higher Secondary School Teachers Transformation Programme (HSSTTP Training) 2022-23 notification published. Last date for submitting application : 28-11-2022, 4PM. ഉന്നത വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങളുമായി സഹകരിച്ച് ഹയർസെക്കൻഡറി അധ്യാപകർക്കായി ഇൻസർവീസ് പരിശീലന പരിപാടി സംഘടിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. മികച്ചതും ഗുണനിലവാരമുള്ളതുമായ അക്കാദമിക് അനുഭവം നൽകിക്കൊണ്ട് ഹയർസെക്കൻഡറി വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിന് അധ്യാപകരെ ശാക്തീകരിക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്. വർക്ക്ഷോപ്പുള്ള മുഴുവൻ സമയ റെസിഡൻഷ്യൽ കോഴ്സാണിത്. ഗവേഷണ പരിപാടികൾ, അതിഥി പ്രഭാഷണങ്ങൾ, ചർച്ചകൾ, സംവാദങ്ങൾ, ലാബ്, ലൈബ്രറി പ്രവർത്തനങ്ങൾ, ഫീൽഡ് ട്രിപ്പുകൾ, വിനോദ പരിപാടികൾ, അവതരണങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ അധ്യാപക പരിവർത്തന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  HSSTTP: In-service Training for Higher Secondary Teachers Empowerment circular dtd 18.10.2022 വേദികൾ : പി.ജി പഠനകേന്ദ്രങ്ങളുള്ള സംസ്ഥാനത്തെ അറിയപ്പെടുന്ന കോളേജുകളാണ് പഠനകേന്ദ്രങ്ങളായി തിരഞ്ഞെടുക്കുന്നത്. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഗവേഷണ സ്ഥാപനങ്ങളിലും ലൈബ...