കൈറ്റിന്റെ പുതിയ സ്വതന്ത്ര സോഫ്റ്റ്വെയര് പുറത്തിറക്കി: സൗജന്യമായി ഡൗൺലോഡ് ചെയ്യാം
കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കിയ ‘കൈറ്റ് ഗ്നൂ/ലിനക്സ് 20.04’ (Kite gnu/Linux 20.04)എന്ന പരിഷ്കരിച്ച സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിത ഓപറേറ്റിംഗ് സിസ്റ്റം (ഒ.എസ്) സ്യൂട്ട് മഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. സ്കൂളുകളില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാത്രമല്ല, വീടുകളില്‍ പൊതുവായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും, സര്‍ക്കാര്‍ ഓഫീസുകള്‍, ഡി.ടി.പിസെന്ററുകള്, സോഫ്റ്റ്വെയര് നിര്‍മ്മാതാക്കള്‍ തുടങ്ങിയവർക്കും സമ്പൂര്‍ണ കമ്പ്യൂട്ടിങ്ങ് പ്ലാറ്റ്ഫോമായി ഈ ഒ.എസ് സൗജന്യമായി ഉപയോഗിക്കാനാകും. നിയമസഭാ ഹാളില്‍ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെയും കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍സാദത്തിന്റെയും സാന്നിദ്ധ്യത്തില്‍ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളായ തിരുവനന്തപുരം കോട്ടണ്‍ഹില്ലിലെ എം.എസ് കലാവേണിക്കും സെന്റ് ജോസഫ് സ്കൂളിലെ ആകാശ് ജെ-ക്കും ഒ.എസ് സ്യൂട്ട് നല്‍കിയാണ് മുഖ്യമന്ത്രി പ്രകാശനം നിര്‍വഹിച്ചത്. പ്രമുഖ സ്വതന്ത്ര ജനകീയ ഓപറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിന്റെ ഇതുവരെയുള്ള എല്ലാ അപ്ഡേറ്റുകളും ഉള്‍പ്പെട...