NCHM JEE 2024: ഹോട്ടൽ മാനേജ്മെന്റ് മേഖലയിലേക്ക് സുവർണ്ണാവസരം
ഹോട്ടൽ മാനേജ്മെന്റ്, ടൂറിസം മേഖലകളിൽ കരിയർ സ്വപ്നം കാണുന്ന പ്ലസ് ടു വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത! നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (NCHM JEE 2024) ഏപ്രിൽ 7 വരെ അപേക്ഷ സ്വീകരിക്കുന്നു. മേയ് 11-ന് നടക്കുന്ന ഈ പരീക്ഷയിലൂടെ രാജ്യത്തെ പ്രമുഖ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം നേടാം. ബി.എസ്സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ NCHM JEE 2024 ലൂടെ യോഗ്യത നേടുന്നവർക്ക് നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (NCHM&CT) അഫിലിയേഷനുള്ള 75 ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന മൂന്നുവർഷ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബി.എസ്സി. പ്രോഗ്രാമിൽ ചേരാം. നാലാംവർഷം പഠിച്ച് ഓണേഴ്സ് ബിരുദം നേടാനും അവസരമുണ്ട്. സ്ഥാപനങ്ങള്‍ : കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (22+28 എണ്ണം), പൊതുമേഖലാസ്ഥാപനം (ഒന്ന്), സ്വകാര്യസ്ഥാപനങ്ങള്‍ (32), ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ (11) ഉള്‍പ്പെടെ 94 കേന്ദ്രങ്ങളിലായാണ് വിവിധ കോഴ്സുകള്‍ നടത്തുന്നത്. കേരളത്തില്‍ ഈ പരീക്ഷവഴി പ്രവേശനം നല്കുന്ന ...