Posts

സംസ്ഥാന സ്‌കൂൾ കലോത്സവം: ഈ വർഷം മുതൽ തദ്ദേശീയ കലാരൂപങ്ങളും

സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെയുള്ള തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. ജനുവരി 4ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. കലോത്സവ ചരിത്രത്തിൽ ആദ്യമായി തദ്ദേശീയ ജനവിഭാഗങ്ങളുടെ കലാരൂപങ്ങൾ കൂടി മത്സര ഇനമായി കലോത്സവത്തിൽ അരങ്ങേറും. ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയ നൃത്തം,മംഗലം കളി, പണിയ നൃത്തം എന്നിവയാണ് കലോത്സവത്തിൽ മത്സര ഇനമായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. 249 ഇനങ്ങളിലായി 15000 ത്തോളം കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കും

കേരള സ്കൂള്‍ ശാസ്ത്രോത്സവം: 4 ദിവസങ്ങളിലായി 10,000 മത്സരാർത്ഥികൾ

ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം നവംബര്‍ 15മുതല്‍ 18 വരെ ആലപ്പുഴയിൽ നടക്കും. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി എന്നീ വിഭാഗങ്ങളിലെ മത്സരാര്‍ത്ഥികളാണ് മേളയിൽ മാറ്റുരയ്ക്കുക. 4 ദിവസങ്ങളിലായാണ് ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്. 10,000-ത്തോളം മത്സരാര്‍ത്ഥികള്‍ ഈ മേളയില്‍ പങ്കെടുക്കും. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, കാലഘട്ടത്തിന്‍റെ അനിവാര്യതയായ ഐ.റ്റി വിഭാഗം, പ്രവൃത്തിപരിചയം, എന്നിങ്ങനെ 5 വിഭാഗങ്ങളിലായാണ് മത്സരം നടക്കുന്നത്. എച്ച്.എസ്, എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ആകെ 180 ഇനങ്ങളില്‍ ആണ് മത്സരം നടക്കുന്നത്. അതോടൊപ്പം തന്നെ സാങ്കേതിക തൊഴില്‍ പരിജ്ഞാന വിദ്യാഭ്യാസത്തിന്‍റെ അനന്തസാധ്യതകള്‍ പ്രകടമാകുന്ന വൊക്കേഷണല്‍ എക്സേപോയും സാങ്കേതിക തൊഴില്‍ പരിജ്ഞാന വിദ്യാഭ്യാസത്തിന്‍റെ അനന്തസാധ്യതകള്‍ പരിചയപ്പെടുത്തുന്നതിനും അവസരമൊരുക്കുന്നതിനു മായുള്ള കരിയര്‍ഫെസ്റ്റും ശാസ്ത്രോത്സവത്തിന്‍റെ ഭാഗമായി നടത്തുന്നുണ്ട്

ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള: 17 സ്റ്റേഡിയങ്ങളിൽ രാപ്പകൽ മത്സരങ്ങൾ

സംസ്ഥാന സ്‌കൂൾ കായികമേള മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒളിമ്പ്ക്‌സ് മാതൃകയിൽ സംഘടിപ്പിക്കുകയാണ്. കേരള സ്‌കൂൾ കായികമേള ”കൊച്ചി-24” നവംബർ 4 മുതൽ 11വരെ കൊച്ചിയിലെ തിരഞ്ഞെടുത്ത 17 സ്റ്റേഡിയങ്ങളിൽ രാവും പകലുമായാണ് സംഘടിപ്പിക്കുന്നത്. ഇരുപത്തി നാലായിരം കായിക പ്രതിഭകൾ പങ്കെടുക്കുന്ന കായിക മേള ലോകത്തെ തന്നെ ഏറ്റവും കൂടുതൽ കായിക താരങ്ങൾ പങ്കെടുക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ കൂടി പങ്കെടുപ്പിക്കുന്ന ഇൻക്ലൂസീവ് സ്‌പോർട്‌സ് ഉൾപ്പെടെ 39 കായിക ഇനങ്ങളിൽ പതിനായിരം മത്സരമാണ് സംഘടിപ്പിക്കുന്നത്. നവംബർ 4 ന് വൈകുന്നേരം 5.00 മണി മുതൽ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒളിമ്പിക്‌സിനെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള വിപുലമായ ചടങ്ങുകളോടെയാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. സമാപനം നവംബർ 11 ന് വൈകുന്നേരം 4.00 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്യും. കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന ടീമിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ എവർ റോളിംഗ് ട്രോഫി സമ്മാനിക്കുന്നതാണ്. ...

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

 പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിൽ കെ.ജെ മാക്സി, എം.എൽ.എ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. എറണാകുളം ജില്ലയിലെ  സ്വകാര്യ പ്ലേ സ്കൂളായ മട്ടാഞ്ചേരി സ്മാർട്ട് കിഡ്സ് പ്ലേസ്കൂളിലെ  ടീച്ചർ ചോദിച്ച ചോദ്യത്തിന് മൂന്നരവയസ്സുള്ള കുട്ടി ടീച്ചർ ആഗ്രഹിച്ച ഉത്തരം പറഞ്ഞില്ല എന്ന കാരണത്താൽ കുട്ടിയെ ക്രൂരമായി മർദ്ദിച്ചു എന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്.ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും യോജിക്കാൻ കഴിയാത്ത ഒരു പ്രവർത്തനമാണ് ടീച്ചർ ചെയ്തത്.   പ്ലേ സ്കൂൾ പ്രായം എന്നത് കുട്ടിക്ക് സ്നേഹവും പരിലാളനയും പരിഗണനയും അംഗീകാരവും പ്രോത്സാഹനവും ലഭിക്കേണ്ട പ്രായമാണ് .  അതവർ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. സ്വന്തം വീട് കഴിഞ്ഞാൽ രണ്ടാമത്തെ വീടാണ് പ്രീപ്രൈമറി സ്കൂളുകളും വിദ്യാലയങ്ങളും. കുട്ടികൾ ആരാധിക്കുന്ന ആളാണ് ടീച്ചർ. കുട്ടികൾ വൈകാരികമായി ഇഷ്ടപ്പെടുന്ന ആളാണ് ടീച്ചർ.  അങ്ങനെ ഒരു ടീച്ചർ കുട്ടിയെ ഈ വിധത്തിൽ ശി...

ഹയർ സെക്കന്ററി ചോദ്യ ശേഖരവുമായി(Question Bank)സമഗ്രപ്ലസ് പോർട്ടൽ.

Image
ഹയർ സെക്കന്ററി ചോദ്യ ശേഖരവുമായി(Question Bank)സമഗ്രപ്ലസ് പോർട്ടൽ. കൈറ്റിന്റെ പരിഷ്‌ക്കരിച്ച 'സമഗ്ര പ്ലസ്' പോർട്ടലിൽ ഒന്നാം വർഷ, രണ്ടാം വർഷ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുന്ന 'ചോദ്യശേഖരം' (Question Bank) തയ്യാറാക്കി ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, എക്കണോമിക്‌സ്, അക്കൗണ്ടൻസി, ബോട്ടണി, സുവോളജി, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളുടെ 6500 ചോദ്യങ്ങളാണ് നിലവിൽ 'സമഗ്രപ്ലസ്' പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ളത്. പ്രത്യേകം ലോഗിൻ ചെയ്യാതെതന്നെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമെല്ലാം 'സമഗ്രപ്ലസ്' പോർട്ടലിലെ Question Bank ലിങ്ക് വഴി ഈ സംവിധാനങ്ങൾ ഉപയോഗിക്കാനാകും. മീഡിയം, ക്ലാസ്, വിഷയം, അദ്ധ്യായം എന്നിങ്ങനെ യഥാക്രമം തിരഞ്ഞെടുത്താൽ ആ അദ്ധ്യായത്തിലെ ചോദ്യങ്ങൾ ക്രമത്തിൽ കാണാനാകും. ചോദ്യത്തിന് നേരെയുള്ള 'View Answer Hint' ക്ലിക്ക് ചെയ്താൽ അതിനുള്ള ഉത്തര സൂചികയും ദൃശ്യമാകും. ഹയർ സെക്കന്ററി അധ്യാപകർക്ക് വ്യത്യസ്ത ടേമുകൾക്കും അദ്ധ്യായങ്ങൾക്കും അനുസൃതമായ ചോദ്യപേപ്പറുകൾ അനായാസേന തയ്യാറാക്കാൻ സൗകര്യമൊരുക്കുന്നു എന്നതാണ് 'സമഗ്രപ്ലസി'ന്റെ മറ്റൊരു പ്രധാന സവി...

അധ്യാപകരുടെ മക്കള്‍ക്കുള്ള സ്‍കോളര്‍ഷിപ്പ്

Image
  ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ (NTWF) സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ പൊതുവിദ്യാലയങ്ങളില്‍ പഠിച്ച് എസ് എസ് എല്‍ സി / ഹയര്‍ സെക്കണ്ടറി/ വി എച്ച് എസ് ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കം A+ കരസ്ഥമാക്കിയ അധ്യാപകരുടെ  മക്കള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കി  വരാറുണ്ട് .ഈ വര്‍ഷത്തെ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതിയായ 30/09/2024 ന് മുമ്പായി ഓണ്ടലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് Click Here for the Circular Click Here for Instructions to Teachers (അപേക്ഷ സമർപ്പിച്ച ശേഷം പ്രന്റൗട്ട് എടുത്ത് രക്ഷിതാവിന്റെ സ്കൂളിലെ HM/Principal-ന് അധ്യാപകൻ സമര്‍പ്പിക്കണം. പ്രന്റൗട്ട് അയച്ചു കൊടുക്കേണ്ടതില്ല. കുട്ടി പഠിച്ചിരുന്ന സ്കൂളിലും കൊടുക്കേണ്ടതില്ല.) Print Application: Click Here (മുമ്പ് അപേക്ഷിച്ചവ‍ർക്ക് ഈ ലിങ്കിലൂടെ അപേക്ഷയുടെ പ്രന്റൗട്ട് Download ചെയ്യാം..) താഴെ കൊടുത്ത Verification Link വഴി ഓണ്‍ലൈനായി മേലാധികാരി Verify ചെയ്യണം. (രക്ഷിതാവിന്റെ സ്കൂളിന്റെ മേലാധികാരിയാണ് Verify ചെയ്യേണ്ടത്) : Instructions- Click Here HM/Principal...

INSPIRE (SHE) 2024 സ്കോളർഷിപ്പിന് അപേക്ഷിക്കാം

Image
സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്കോളർഷിപ്പ് ആയ ഇൻസ്പയർ (SHE) സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  സെപ്റ്റംബർ 01മുതൽ ഒക്ടോബർ 15 വരെയാണ് അപേക്ഷിക്കാനാക്കുക. Eligibility: താഴെ പറയുന്ന വിഷയങ്ങളിൽ BSc, BS, int MSc, int MS എന്നിവയിൽ ഏതിലെങ്കിലും ഒന്നാം വർഷം പഠിക്കുന്ന വിദ്യാർത്ഥി ആയിരിക്കണം. 1. Physics 2. Chemistry 3. Mathematics 4. Biology 5. Statistics 6. Geology 7. Astrophysics 8. Astronomy 9. Electronics 10. Botany 11. Zoology  12. Bio-chemistry  13. Anthropology 14. Microbiology 15. Geophysics 16. Geochemistry 17. Atmospheric sciences  18. Oceanic Sciences.  വരുമാന പരിധി ഇല്ല. ജനറൽ വിഭാഗം ഉൾപ്പെടെ എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. +2 പഠിച്ച ബോർഡിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ 1% വിദ്യാർത്ഥികൾക്ക് ആണ് സ്കോളർഷിപ്പ് അനുവദിക്കുക. അല്ലെങ്കിൽ JEE advanced, NEET, NTSE തുടങ്ങിയ പരീക്ഷകളിൽ ഉന്നത റാങ്ക് നേടിയ ശേഷം സയൻസ് വിഷയങ്ങളിൽ ഡിഗ്രി ചെയ്യുന്നവർ ആയിരിക്കണം. മുൻ വർഷങ്ങളിൽ +2 പാസ്സ് ആയ year gap ഉള്ളവർക്ക് അപേക്ഷിക്കാൻ...