Posts

ബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടി

സ്കൂളിൽ നിന്ന് സ്വകാര്യ ബസ്സുകളെ ആശ്രയിച്ച് വീടുകളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത. ബസ് ജീവനക്കാർ വിദ്യാർത്ഥികളെ രണ്ടാം തരം പൗരന്മാരായി കണ്ട് മോശമായി പെരുമാറിയാൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി.  വിദ്യാർത്ഥികൾക്കുള്ള ബസ് കൺസഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ സമരം ചെയ്ത് നേടിയെടുത്തതാണ്. ബസ് കൺസഷൻ സ്വകാര്യ ബസുകളുടെ ഔദാര്യമല്ല. കുട്ടികളുടെ കൺസഷൻ ഒരു കാരണവശാലും ഒഴിവാക്കാൻ കഴിയില്ല. ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും അനുകമ്പ കൊണ്ടല്ല കുട്ടികളെ കൺസഷൻ നിരക്കിൽ കൊണ്ടുപോകുന്നത്.  കുട്ടികളെ വല്ലയിടത്തും കൊണ്ടുപോയി ഇറക്കുന്നതും അനുവദിക്കില്ല. ഇത്തരം അനുഭവങ്ങൾ ഉണ്ടായാൽ കുട്ടികൾക്ക് പരാതിപ്പെടാം. കുട്ടികൾക്ക് ഇറങ്ങേണ്ട സ്ഥലത്ത് ബസ് നിർത്തി ഇറക്കണം.  കുട്ടികളോട് മോശമായി പെരുമാറരുത്. കുട്ടികൾ കൺസഷൻ ഉപയോഗിച്ചാണ് യാത്ര ചെയ്യുന്നത് എന്നതുകൊണ്ട് രണ്ടാം തരം പൗരന്മാരായി കാണരുത്. സീറ്റിൽ ഇരിക്കുന്ന കുട്ടികളെ മറ്റു യാത്രക്കാർക്കായി എഴുന്നേൽപ്പിച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു

സ്കൂളുകളിലെല്ലാം ഇനി സുരക്ഷാ സമിതി; കർമപദ്ധതി, മോക് ഡ്രിൽ

അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സ്കൂളുകളിൽ 12 അംഗ സുരക്ഷാ ഉപദേശക സമിതി രൂപീകരിച്ച് കർമ പദ്ധതി തയാറാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഇതിന്റെ ഭാഗമായി അധ്യാപകർക്കും വിദ്യാർഥികൾക്കും ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകും. കൊല്ലം തേവലക്കര സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.  സ്കൂളിൽ ദുരന്തനിവാരണ പരിശീലനം നേടിയവരുടെ വിവരങ്ങൾ, വിവിധ തരത്തിലുള്ള അപകടങ്ങൾ കൈകാര്യം ചെയ്യേണ്ട രീതി  ഉൾപ്പെടെ രേഖപ്പെടുത്തിയ സുരക്ഷ ആസൂത്രണ രേഖയും തയാറാക്കണം. മുന്നൊരുക്കങ്ങളെക്കുറിച്ച് അതിൽ രേഖപ്പെടുത്തുകയും രക്ഷാപ്രവർത്തനം നടത്തേണ്ട രീതികളും ചിത്രങ്ങളും സ്കൂളുകളിൽ പ്രദർശിപ്പിക്കുകയും വേണം. വർഷത്തിൽ 2 തവണ വിദ്യാർഥികളെ ഉൾപ്പെടുത്തി മോക്ഡ്രിൽ നടത്തണം. സംസ്ഥാനതലത്തിൽ ദുരന്തനിവാരണ അതോറിറ്റിയുടേയും വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിനിധികൾക്കും, ജില്ലാതലത്തിൽ കലക്ടർക്കുമാണ് സുരക്ഷാ സമിതിയുടെ ചുമതല. 12 അംഗ സമിതിയുടെ അധ്യക്ഷൻ പ്രിൻസിപ്പലായിരിക്കും.  കൂടാതെ പിടിഎ പ്രസിഡന്റ്, പൊലീസ്, അഗ്നിരക്ഷാ സേന, സ്കൂളിലെ ഒരു ആൺകുട്ടി,പെൺകുട്ടി, എൻസിസി, സകൗട്സ്, എൻഎ...

ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ; അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിൽ ഫാർമസി/ ഹെൽത്ത് ഇൻസ്പെക്ടർ/ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനത്തിന് അപേക്ഷിക്കേണ്ട സമയമാണിത്‌. ഓൺലൈനിൽ ആഗസ്‌ത്‌ 12 നകം അപേക്ഷ നൽകണം. എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ്‌ ടെക്നോളജിക്കാണ് അലോട്ട്മെന്റ്‌ ചുമതല. 16 കോഴ്സുകൾ ഫാർമസി (ഡിഫാം), ഹെൽത്ത് ഇൻസ്പെക്ടർ, മെഡിക്കൽ ലാബ് ടെക്നോളജി, റേഡിയോ ഡയഗ്നോസിസ് ആൻഡ്‌ റേഡിയോതെറാപ്പി ടെക്നോളജി, റേഡിയോളജിക്കൽ ടെക്നോളജി, ഒഫ്ത്താൽമിക് അസിസ്റ്റൻസ്, ഡെന്റൽ മെക്കാനിക്, ഡെന്റൽ ഹൈജീനിസ്റ്റ്, ഓപ്പറേഷൻ തിയറ്റർ ആൻഡ്‌ അനസ്‌തേഷ്യ ടെക്നോളജി, കാർഡിയോ വാസ്കുലർ ടെക്നോളജി, ന്യൂറോ ടെക്നോളജി, ഡയാലിസിസ് ടെക്നോളജി, എൻഡോസ്കോപ്പിക് ടെക്നോളജി, ഡെന്റൽ ഓപ്പറേറ്റിങ്‌ റൂം അസിസ്റ്റൻസ്, റെസ്പിറേറ്ററി ടെക്നോളജി, സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ടെക്നോളജി എന്നീ ഡിപ്ലോമ കോഴ്സുകളാണുള്ളത്‌. പ്രത്യേക പ്രവേശന പരീക്ഷയില്ല. യോഗ്യതാ പരീക്ഷയുടെ രണ്ടാം വർഷം നിർദിഷ്ട വിഷയങ്ങളിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. കോഴ്സ് ദൈർഘ്യം പൊതുവെ രണ്ട് വർഷമാണ് ഡിപ്ലോമ കോഴ്സുകൾ. റേഡിയോ ഡയഗ്നോസിസ് & റേഡിയോതെറാപ്പി ടെക്നോളജി മൂന്നു വർഷ കോഴ്സാണ്. ഫാർമസി പ്രോഗ്രാമ...

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് – 2025-26 സമയക്രമം പ്രസിദ്ധീകരിച്ചു

Image
സംസ്‍ഥാനത്തെ കലാലയങ്ങളില്‍ ഈ വര്‍ഷത്തെ സ്‍ക‍ൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയക്രമം പ്രസിദ്ധീകരിച്ച‍ു. ആഗസ്റ്റ് 14ന് ആണ് തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദ്ദേശം. ആഗസ്റ്റ്47 മുതല്‍ 8 വരെ നാമനിര്‍ദ്ദേശപത്രികകള്‍ സ്വീകരിക്കാം. 14ന് ക്ലാസ് ലീഡര്‍ തിരഞ്ഞെടുപ്പ് നടത്തി അന്നേ ദിവസം ഉച്ചക്ക് ശേഷം സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ കണ്ടെത്തി ആദ്യ യോഗവും ചേരണം.  School Parliamnet Election Schedule 2025-26 Commencement of filing Nominations 04-08-2025 Last date for filing Nominations 08-08-2025(12 PM) Scrutiny of Nominations 08-08-2025(5 PM ) Last date for withdrawal of Candidature 11-08-2025(1 PM) Publishing Final List of Candidates 11-08-2025 (3.30 PM) Date of Poll 14-08-2025 Counting of Votes 14-08-2025 Selection of Office bearers 14-08-2025 (AFTERNOON) സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സോഫ്റ്റ്‍വെയര്‍ സഹായത്തോടെ നടത്തുന്നതിന് സഹായകരമായ വിവിധ സോഫ്റ്റ്‍വെയറുകള്‍ ലഭ്യമാണ് . Ubuntu വില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‍വെയറിന്റെ സഹായത്തോടെ ക...

സ്‌കൂൾ മാനേജുമെന്റ് കമ്മിറ്റി (SMC)

സംസ്ഥാനത്തെ എല്ലാ ഗവൺമെന്റ്/എയ്ഡഡ് വിദ്യാലയങ്ങളിലും പി.റ്റി.എയുടെ കൂടെ പ്രവർത്തിക്കുന്ന ഒരു പ്രധാനപ്പെട്ട ഘടനയാണ് സ്‌കൂൾ മാനേജുമെന്റ് കമ്മിറ്റി (SMC). 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തെ അടിസ്ഥാനമാക്കിയാണിത് രൂപീകരിച്ചത്. SMC രൂപീകരണ മാർഗനിർദ്ദേശങ്ങൾ: 750-ൽ താഴെ കുട്ടികളുള്ള സ്കൂളുകൾ: 16 അംഗങ്ങൾ (കൺവീനർ, ജോയിന്റ് കൺവീനർ ഒഴികെ) 750-ൽ കൂടുതലുള്ള സ്കൂളുകൾ: 21 അംഗങ്ങൾ 75% അംഗങ്ങൾ മാതാപിതാക്കളിൽ നിന്ന് തെരഞ്ഞെടുക്കണം കാലാവധി 2 വർഷം കുട്ടിയുടെ വിദ്യാഭ്യാസം അവസാനിച്ചാൽ അംഗത്വം നഷ്ടപ്പെടും 50% അംഗങ്ങൾ വനിതകൾ ആയിരിക്കണം 2 മാസംകൊണ്ട് ഒരിക്കൽ യോഗം ചേരണം ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ രക്ഷാകർത്താക്കളിൽ നിന്ന് ക്വാറം: 16 അംഗ കമ്മിറ്റിക്ക് 9, 21 അംഗ കമ്മിറ്റിക്ക് 11 SMC അംഗങ്ങൾ: Member 16 Member Committee 21 Member Committee Principal Convener Convener HM / Vice Principal Joint Convener Joint Convener Ward Member 1 1 Educational Expert 1 1 School Le...

യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം - കേരളത്തിലെ നവോന്മേഷത്തിന്റെ പാത

Image
യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം - കേരളത്തെ വിജ്ഞാന സമൂഹമാക്കി മാറ്റാൻ 2021-22ലെ സംസ്ഥാന ബജറ്റിൽ, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ചാലക ശക്തിയാക്കാനും വിജ്ഞാന സമൂഹമാക്കി മാറ്റാനും നാലുഘടകങ്ങളുള്ള കൃത്യമായ കർമ്മപരിപാടിയാണ് നിർദ്ദേശിച്ചത്. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളുടെ നൈപുണ്യ വികസനത്തിനും തൊഴിൽ നൽകുന്നതിനുമുള്ള കർമ്മപരിപാടി ഇന്നൊവേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ വിപുലമായ ശ്രമങ്ങൾ ഉൽപ്പാദന പ്രവർത്തനങ്ങൾക്കും ഇന്നൊവേഷനും പ്രാധാന്യമുള്ളതും cutting-edge സാങ്കേതികവിദ്യകളും ഏകോപിപ്പിക്കാവുന്ന രീതിയിൽ ഉന്നതവിദ്യാഭ്യാസം പുനസംഘടിപ്പിക്കൽ കൃഷി, മൃഗപരിപാലനം, ക്ഷീരോൽപ്പാദനം, മത്സ്യബന്ധനം, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിൽ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ ഡിജിറ്റൽ രൂപാന്തരത്തിലേക്ക് അന്നത്തെ ധനമന്ത്രിയുടെ നിർദ്ദേശ പ്രകാരം നോളജ് ഇന്നൊവേഷൻ ഫണ്ട് എന്ന പ്രത്യേക ഫണ്ട് രൂപീകരിക്കാനായി തീരുമാനമായി. തുടര്‍ന്നാണ് കെ-ഡിസ്‌ക് കേരളത്തിലെ ഇന്നൊവേഷൻ മേഖലയെ ചിട്ടപ്പെടുത്തുന്നതിനായി യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം സമഗ്രമായി രൂപകൽപ്പന ചെയ്തത്. ഈ പ്രോഗ്രാം അമേരിക്കൻ ഐക...

Young Innovators Programme (YIP) 8.0 – Igniting the Future of Innovation in Kerala

Image
🌟 യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (YIP) 8.0 – പുതുവൈജ്ഞാനിക കേരളത്തിനായി 🌟 കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) അവതരിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം (YIP) 8-ാം പതിപ്പിലേക്ക് സ്വാഗതം. വിദ്യാർത്ഥികളിൽ ശാസ്ത്രവൈദഗ്ധ്യവും നവോത്ഥാന ചിന്തയും ഉണർത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന ഈ പ്രോഗ്രാം, ഇനി പതിനായിരങ്ങൾക്കാണ് സാധ്യതകൾ തുറക്കുന്നത്. 🔍 YIP എന്നത് എന്താണ്? YIP എന്നത് കേരളത്തിൽ നവോപജ്ഞാന സമൂഹം സൃഷ്ടിക്കാൻ തയ്യാറാകുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും നവീന പഠനത്തിലൂടെ മുന്നോട്ട് നയിക്കുന്ന K-DISC-ന്റെ ഫ്ലാഗ്‌ഷിപ്പ് പദ്ധതി യാണ്. പ്രശ്നപരിഹാര ശൈലി, ക്രിയാത്മക ചിന്ത, ശാസ്ത്രീയ മനോഭാവം എന്നിവ വികസിപ്പിക്കുന്നതാണ് ലക്ഷ്യം. 🎯 ദർശനം: വിദ്യാർത്ഥികളെ നവീകരണ ചക്രത്തിൽ പങ്കെടുപ്പിച്ചുകൊണ്ട്, അവരെ സമൂഹപരിവർത്തനത്തിന് നേതൃത്വം നൽകുന്ന മാറ്റങ്ങൾക്കാരാക്കുക. 🧠 ലക്ഷ്യം: ഡിസൈൻ തിങ്കിംഗ്, കൂട്ടായ്മ, നേതൃത്വം, റൂട്ട്കോസ് അനാലിസിസ് തുടങ്ങിയ 21-ആം നൂറ്റാണ്ടിന്റെ പ്രധാന വിദ്യകൾ ശിക്ഷണത്തിലൂടെ നൽകുന്നു. 🧠 YIP വഴി വിദ്യാർത്ഥികളിൽ വളർത...