Posts

ശാസ്ത്രമേള കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റ് ലഭ്യമാക്കാന്‍ വിദഗ്ദ്ധസമിതി

ശാസ്ത്രമേളയിലെ മൗലികമായ കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റ് ലഭ്യമാക്കാന്‍ വിദഗ്ദ്ധ സമിതി തയ്യാറാക്കുന്ന അപേക്ഷകള്‍ ഡല്‍ഹി ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്നോവേഷന്‍ കൗണ്‍സിലിന് സമര്‍പ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നിയോഗിക്കുന്ന വിദഗ്ദ്ധ സമിതി ശാസ്ത്രമേളയിലവതരിപ്പിച്ച കണ്ടുപിടുത്തങ്ങളില്‍ പേറ്റന്റിനര്‍ഹമായവ തിരഞ്ഞെടുക്കും. ഇതിനുശേഷമായിരിക്കും അപേക്ഷ സമര്‍പ്പിക്കുക. ഇന്നോവേഷന്‍ ഫൗണ്ടേഷന്‍ സ്ഥാപകനായ മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ മാര്‍ഗനിര്‍ദേശങ്ങളോടെയാകുമിത്. പേറ്റന്റിനുള്ള അപേക്ഷ പരിഗണിക്കപ്പെട്ടാല്‍ കണ്ടുപിടുത്തത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ഥിക്കുള്ള തുടര്‍ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമുള്ള ചെലവുകള്‍ കേന്ദ്രസര്‍ക്കാര്‍ വഹിക്കും. അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ തുടര്‍ നടപടികള്‍ വിദ്യാഭ്യാസവകുപ്പ് ഏറ്റെടുക്കും. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും പിന്നീടുള്ള നടപടികള്‍ തുടരാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയാതിരുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാ...

ശമ്പളപരിഷ്‌കരണം: സംഘടനകള്‍ക്ക് എതിര്‍പ്പ്

Image
ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ടിനെതിരെ ജിവനക്കാരുടെ സംഘടനകളുടെ പ്രതിഷേധം വ്യാപകമാകുന്നു. ശമ്പള പരിഷ്‌കരണ റിപ്പോര്‍ട്ട് കൃഷി ഓഫീസര്‍മാരോട് നീതി കാണിച്ചില്ലെന്ന് അസോസിയേഷന്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ഓഫീസേഴ്‌സ് കേരള കുറ്റപ്പെടുത്തി. സാങ്കേതികേതര വിഭാഗങ്ങളോട് ഉദാരമായ സമീപനം സ്വീകരിക്കുകയും പ്രൊഫഷണലുകളായ കൃഷി ഓഫീസര്‍മാരോട് വിവേചനം കാട്ടുകയുമാണ് കമ്മീഷന്‍ ചെയ്തിരിക്കുന്നത്. എന്‍ട്രി കേഡറില്‍ പ്രൊമോഷനില്ലാതെ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന കൃഷി ഓഫീസര്‍മാര്‍ക്കുപോലും നിലവിലെ ശുപാര്‍ശപ്രകാരം കരിയര്‍ അഡ്വാന്‍സ്‌മെന്റ് സ്‌കീമിലെ രണ്ടാമത്തെ നോണ്‍ കേഡര്‍ പ്രൊമോഷന്‍ ലഭിക്കുകയില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. ശമ്പളപരിഷ്‌കരണം വി.എച്ച്.എസ്, പ്ലസ്ടു അധ്യാപകരോടുള്ള വഞ്ചനയാണെന്ന് വി.എച്ച്.എസ്. നോണ്‍ വെക്കേഷണല്‍ ലക്ചറേറഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് ശമ്പളപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശകളും ഇരുട്ടടിയായിരിക്കുകയാണെന്ന് കേരള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ആവശ്യത്തിന് മിനിസ്റ്...

ആര്‍ഭാട വിവാഹങ്ങള്‍ ക്രൈസ്തവ വിരുദ്ധം -വര്‍ക്കി വിതയത്തില്‍

Image
കോടികള്‍ മുടക്കിയുള്ള ആര്‍ഭാട വിവാഹങ്ങള്‍ ക്രൈസ്തവ വിരുദ്ധമാണെന്നും അത് ഒഴിവാക്കണമെന്നും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപതയുടെ കാരുണ്യവര്‍ഷം 2011-ന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദൈവം സമ്പത്ത് നല്‍കുന്നത് ദുര്‍വ്യയം ചെയ്യാനല്ലെന്നും സഹജീവികളോട് കരുണ കാട്ടാനാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സ്‌നേഹവും കരുണയും വാക്കുകളില്‍ ഒതുങ്ങുന്ന കാലമാണിത്. ഇത് പ്രവൃത്തിയില്‍ പ്രകടമാകണം. ക്രൈസ്തവരോട് മാത്രമല്ല എല്ലാ വിഭാഗത്തില്‍പ്പെട്ടവരോടും കരുണയും അലിവും പുലര്‍ത്താന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നും വര്‍ക്കി വിതയത്തില്‍ ആഹ്വാനം ചെയ്തു.

പ്രവേശന പരീക്ഷ: തീരുമാനം നീളുന്നതില്‍ ആശയക്കുഴപ്പം

Image
പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തെക്കുറിച്ച് ഈ വര്‍ഷവും ആശങ്കയും ആശയക്കുഴപ്പവും. ദേശീയ പ്രവേശന പരീക്ഷ നടത്താനുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ നീക്കവും എന്‍ട്രന്‍സ് പരീക്ഷ പരിഷ്‌കരിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമവും എല്ലാംകൂടി പ്രവേശന പരീക്ഷയെ സംബന്ധിച്ച അന്തിമ തീരുമാനം നീണ്ടുപോകാന്‍ ഇടയാക്കുന്നു. മെഡിക്കല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ ഒറ്റ പ്രവേശന പരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ വിജ്ഞാപനമാണ് ആശയക്കുഴപ്പത്തിനുള്ള പ്രധാന കാരണം. ഈ വിജ്ഞാപനം റദ്ദാക്കണമെന്നും മുന്‍ വര്‍ഷങ്ങളിലെപ്പോലെ അതത് സംസ്ഥാനങ്ങള്‍ പരീക്ഷ നടത്തിക്കൊള്ളുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സ്വയംഭരണ സ്ഥാപനമായ മെഡിക്കല്‍ കൗണ്‍സില്‍ ഈ നിര്‍ദേശം അംഗീകരിക്കില്ലെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം വന്നിട്ട് ദിവസങ്ങളായെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ വിജ്ഞാപനം റദ്ദാക്കാന്‍ കൂട്ടാക്കിയിട്ടില്ല. ജനവരി മധ്യത്തോടെ ചേരുന്ന സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തി അന്തിമതീരുമാനം കൈക്കൊള്ളാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. ദേശ...

എല്ലാ സ്‌കൂളിലും മലയാളപഠനം നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ

Image
*പത്താം ക്ലാസ്‌വരെ മലയാളം ഒന്നാം ഭാഷയാക്കണം * ഹയര്‍സെക്കന്‍ഡറിയില്‍ മലയാളപഠനത്തിന് അവസരംവേണം * മലയാളം പഠിക്കാതെ സ്‌കൂള്‍ ഫൈനല്‍ പാസാകാനാകില്ല തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളഭാഷാ പഠനം നിര്‍ബന്ധിതമാക്കണമെന്ന് ശുപാര്‍ശ ചെയ്യാന്‍ ഇതുസംബന്ധിച്ച് പഠനം നടത്തിയ സമിതിയില്‍ ധാരണയായി. പത്താം ക്ലാസ്സുവരെ മലയാളം ഒന്നാം ഭാഷയായിത്തന്നെ പഠിപ്പിക്കണമെന്നും 11, 12 ക്ലാസുകളില്‍ മലയാളം പഠിക്കുന്നതിന് എല്ലാ സ്‌കൂളുകളിലും അവസരം ഉണ്ടാകണമെന്നുമാണ് സമിതി നിര്‍ദേശിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന്റെ യോഗ്യതാമാനദണ്ഡമായി മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കും. മലയാളം പഠിക്കാതെ പത്താംതരം ജയിക്കാന്‍ അവസരം നല്‍കരുതെന്നും ശുപാര്‍ശ ചെയ്യാനാണ് ധാരണ. ആര്‍.വി.ജി. മേനോന്‍ അധ്യക്ഷനായ കമ്മിറ്റിയാണ് ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. കമ്മിറ്റി ഒരു സിറ്റിങ്കൂടി നടത്തി റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കും. റിപ്പോര്‍ട്ട് ഈ മാസംതന്നെ സര്‍ക്കാരിന് സമര്‍പ്പിക്കും. ഇപ്പോള്‍ നാലാം ക്ലാസ്‌വരെ എല്ലാ വിഭാഗം സ്‌കൂളുകളിലും മലയാളം പഠിപ്പിക്കുന്നുണ്ട്. കൂടാതെ ഇംഗ്ലീഷും ...

ശമ്പളക്കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

Image
ഒമ്പതാം ശമ്പളക്കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ധനവകുപ്പിന്റെ www.finance.kerala.gov.in എന്ന വെബ്‌സൈറ്റിലാണ് എഴുന്നൂറ് പേജോളം വരുന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ വെബ്‌സൈറ്റില്‍ നിന്നുള്ള ഒമ്പതാം ശമ്പളക്കമ്മീഷന്റെ ലിങ്ക് പേജിലും റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന ഗവണ്മന്റ് നിയോഗിച്ച ജസ്റ്റീസ് രാജേന്ദ്ര ബാബു അദ്ധ്യക്ഷനായുള്ള 9-ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ വെള്ളിയാഴ്ച ഗവണ്മന്റിനു സമര്‍പിച്ച നിര്‍ദേശങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് പൂര്‍ണ രൂപത്തില്‍ വായിക്കാന്‍ താഴെ കൊടുത്ത ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക 9-ാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട്- ഭാഗം 1 9-ാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട്-ഭാഗം 2 (വകുപ്പുകള്‍) 9-ാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട്-ഭാഗം 3 (അലവന്‍സുകള്‍, സര്‍വകലാശാലകള്‍ എന്നിവ) 9-ാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട്- അനുബന്ധങ്ങള്‍ 9-ാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട്- കൂട്ടിച്ചേര്‍ക്കലും ശുദ്ധിപത്രവും റിപ്പോര്‍ട്ടിലെ ശുപാര്‍കളിലെ അപാകങ്ങള്‍ ചൂണ്ടിക്കാട്ടുകയോ അഭിപ്രായങ്ങള്‍ പറയകയോ ചെയ്യാനുള്ളവര്‍ അത് രേഖപ്പെടുത്തു...

ശമ്പളപരിഷ്‌കരണം ഗുണകരമായില്ലെന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍

Image
ശമ്പളം പരിഷ്‌കരിച്ചപ്പോള്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കും ആനുപാതിക വര്‍ധനയുണ്ടായില്ലെന്ന് ആക്ഷേപം. മുമ്പ് സമാന സ്‌കെയിലിലുണ്ടായിരുന്നവരേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ശമ്പളം പുതുക്കിയതെന്നാണ് മുഖ്യപരാതി. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും പ്ലസ്ടുവിലേയും വിഎച്ച്എസ്ഇ നോണ്‍ വൊക്കേഷണല്‍ വിഭാഗത്തിലേയും സീനിയര്‍ അധ്യാപകര്‍ക്കും മുമ്പ് ഒരേ നിരക്കിലായിരുന്നു ശമ്പളം. 11,070-18,450 സ്‌കെയിലില്‍ ശമ്പളം പുതുക്കിയപ്പോള്‍ സീനിയര്‍ അധ്യാപകര്‍ക്ക് 19,240-32,110 ഉം, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് 20,740-33,680 ഉം ആയി. മാത്രമല്ല, കൂടുതല്‍ വര്‍ഷം സര്‍വീസുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ കുറയുന്ന സ്ഥിതിയുമുണ്ട്. 20 വര്‍ഷം സര്‍വീസുള്ളയാള്‍ക്ക് 37,036 രൂപയാണ് പുതിയ സ്‌കെയില്‍ പ്രകാരം ലഭിക്കേണ്ടത്. എന്നാല്‍, പുതിയ സ്‌കെയിലിലെ ഉയര്‍ന്ന പരിധി 32,110 രൂപയാണ്. ശമ്പള സ്‌കെയിലിലെ പരിധി ഉയര്‍ത്താതെ ഈ അപാകം പരിഹരിക്കാനാവില്ല. കോളേജ് അധ്യാപകരും പ്ലസ്ടു അധ്യാപകരും തമ്മിലുള്ള അന്തരം ഭീമമായി വര്‍ധിക്കുന്ന സ്ഥിതിയുണ്ട്. പി.ജി.യും നെറ്റുമാണ് കോളേജ് അധ്യാപക യോഗ്യത. പി.ജി.യും ബി....