Dedicated To All Teachers
ക്ലാസ് ടീച്ചറായ ആനി തോംസൺ തന്റെ കുട്ടികളോട് ആദ്യമായി പറഞ്ഞത് ഇപ്രകാരമായിരുന്നു; "എനിക്ക് നിങ്ങളിൽ ടെഡി ഒഴികേയുള്ള എല്ലാവരേയും നല്ല ഇഷ്ടമാണ്..!" ടെഡി;അവന്റെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു.. പഠനത്തിൽ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്.. ആരോടും മിണ്ടാതെ അന്തർമുഖനായി ജീവിക്കുന്നവനായിരുന്നു അവൻ.. കഴിഞ്ഞ ഒരു വർഷം അവനെ പഠിപ്പിക്കുകയും അവന്റ ഉത്തരപ്പേപ്പർ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചർ അങ്ങനെയൊരു പ്രഖ്യാപനംനടത്തിയത്.. പരീക്ഷയിൽ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നൽകി, പരാജിതൻ എന്ന പേരും ചുമന്ന് ജീവിക്കുന്നവിദ്യാർത്ഥി..! അങ്ങിനേയിക്കെ ഒരു ദിവസം, താൻ പഠിപ്പിക്കുന്ന എല്ലാ വിദ്യാർത്ഥികളുടേയും ഇതുവരേയുള്ള പഠനഡയറി പരിശോധിക്കണമെന്ന കൽപന ആ അധ്യാപികക്ക് ലഭിച്ചു.. അപ്രകാരം അവർ ടെഡിയുടെ ഡയറിയും പരിശോധിക്കുന്നതിനിടയിൽ അൽഭുതകരമായ ഒരു കാര്യം അവരുടെ ശ്രദ്ധയിൽപെട്ടു; അവന്റെ ഒന്നാം തരത്തിലെ ഡയറിയിൽഅന്നത്തെ ക്ലാസ് ടീച്ചർ അവനെക്കുറിച്ച് എഴുതിയത് അവർ വായിച്ചു.. അത് ഇപ്രകാരമായിരുന്നു; 'ടെഡി സമർത്ഥനായ ഒരു വിദ്യാർത്ഥിയാണ്.. ഒട്ടേറെ കഴിവുക...