Posts

കേരളത്തിൽ പോസ്റ്റ് മാസ്റ്റർ ആവാം | SSLC പാസായവർക്ക് സുവർണ്ണാവസരം | 1421 പോസ്റ്റ് മാസ്റ്റർ, ടാക് സേവക് ഒഴിവുകൾ | 14,500 രൂപ വരെ തുടക്ക ശമ്പളം

Image
കേരള പോസ്റ്റൽ സർക്കിൾ ഗ്രാമീ ൺ ടാക് സേവക്, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ, പോസ്റ്റ് മാസ്റ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാജില്ലകളിലും ഒഴിവുകളുണ്ട്.  ആകെ ഒഴിവുകൾ  1421 യോഗ്യത:  സ്ഥാനാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്നോ സർക്കാരിൽ നിന്നോ പത്താം ക്ലാസ് (എസ്എസ്എൽസി) പാസായിരിക്കണം ഉയർന്ന  യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം  പ്രാദേശിക ഭാഷയെക്കുറിച്ചുള്ള നിർബന്ധിത അറിവ് : സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്രകാരം അല്ലെങ്കിൽ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകൾ അനുസരിച്ച് സ്ഥാനാർത്ഥി കുറഞ്ഞത് പത്താം ക്ലാസ് വരെ [നിർബന്ധിത അല്ലെങ്കിൽ തിരഞ്ഞെടുപ്പ് വിഷയങ്ങളായി] പ്രാദേശിക ഭാഷ പഠിച്ചിരിക്കണം. അടിസ്ഥാന കമ്പ്യൂട്ടർ പരിശീലന കോഴ്‌സ് : കേന്ദ്ര സർക്കാർ / സംസ്ഥാന സർക്കാർ / സർവ്വകലാശാലകൾ / ബോർഡുകൾ / സ്വകാര്യ സ്ഥാപന ഓർഗനൈസേഷനുകൾ നടത്തുന്ന ഏതെങ്കിലും കമ്പ്യൂട്...

CA/CMA/CS യോഗ്യതകള്‍ ബിരുദാനന്തര ബിരുദത്തിന് തുല്യമാണെന്ന് UGC

Image
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, കമ്ബനി സെക്രട്ടറി, കോസ്റ്റ് ആന്റ് വര്‍ക്ക്‌സ് അക്കൗണ്ടന്റ് യോഗ്യതകള്‍ ബിരുദാനന്തര ബിരുദത്തിന് തുല്യമാണെന്ന് UGCയുടെ ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം കമ്ബനി സെക്രട്ടറി, സിഎ, ഐസിഡബ്യുഎ യോഗ്യത നേടിയവര്‍ക്ക് ഇനി മുതല്‍ ബന്ധപ്പെട്ട വിഷയത്തില്‍ പിഎച്ച്‌ഡിയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.  വിവിധ കോഴ്‌സുകള്‍ ആഗോളതലത്തിലെ മാറ്റങ്ങള്‍ പ്രതിഫലിക്കുന്നതാവണമെന്ന് കമ്ബനി സെക്രട്ടറി ഇന്‍സ്റ്റിറ്റിയൂട്ട് അഭിപ്രായപ്പെട്ടു. സജീവമായ അക്കാദമി, ഗവേഷക വിഭാഗം അംഗങ്ങളുടെ വൈദഗ്ധ്യം വര്‍ധിപ്പിക്കുമെന്നും ഇന്‍സ്റ്റിറ്റിയൂട്ട് അഭിപ്രായപ്പെട്ടു.

10,12 ക്ലാസ് വിദ്യാർഥികൾക്കായി വിക്ടേഴ്സിൽ ‘ഫോൺ ഇൻ’

പൊതുപരീക്ഷ നടക്കുന്ന 10,12 ക്ലാസ് വിദ്യാർഥികൾക്കായി കൈറ്റ് വിക്ടേഴ്സിൽ ലൈവ് ഫോൺ ഇൻ പരിപാടി. ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തിയുള്ള റിവിഷനും മാതൃകാ പരീക്ഷയുടെ ചോദ്യക്കടലാസ് വിശകലനവും ഒപ്പം കുട്ടികളുടെ സംശയങ്ങൾക്കു തത്സമയം മറുപടിയും നൽകുന്ന രൂപത്തിലാകും പരിപാടി. വിളിക്കേണ്ട നമ്പർ: 18004259877. ഉച്ച കഴി‍ഞ്ഞ് 2.30 മുതൽ 4 വരെയാണ് 10–ാം ക്ലാസുകാർക്കുള്ള പരിപാടി. പുനഃസംപ്രേഷണം വൈകിട്ട് 6.30ന്. പ്ലസ്‍ടു വിദ്യാർഥികൾക്ക് ആദ്യ ഫോൺ ഇൻ വൈകിട്ട് 5 മുതൽ 6.30 വരെയും പുനഃസംപ്രേഷണം പിറ്റേന്നു രാവിലെ 6.30നുമാണ്. എല്ലാ പ്രോഗ്രാമുകളും അടുത്ത ദിവസം മുതൽ firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാക്കും. ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകൾ ഏപ്രിൽ 30ന് അകം പൂർത്തിയാക്കുമെന്നു കൈറ്റ് സിഇഒ കെ. അൻവർ സാദത്ത് അറിയിച്ചു. പ്ലസ്‍വൺ ക്ലാസുകൾ മേയിലും തുടരും. മേയിൽ എല്ലാ ക്ലാസുകാർക്കും പ്രത്യേക ബ്രിജ് കോഴ്സ് ക്ലാസുകളും സംപ്രേഷണം ചെയ്യും.

Kerala Pay Fixation Consultant Ver 3.26 (Updated on 14/03/2021)

Image
പേ ഫിക്സേഷൻ കൺസൾട്ടൻറിൻറെ പുതിയ വേർഷനിൽ  ജനുവരി 2019 മുതലുള്ള ഡി എ അരിയറും പേ റിവിഷൻ അരിയറും പ്രത്യേകമായി ബിൽ ഓട്ടോമാറ്റിക് ആയി ജനറേറ്റ് ചെയ്യാനും എക്സൽ ഫോർമാറ്റിലേക്ക് എക്സ്പോർട്ട് ചെയ്യാനും പി.ഡി.എഫ് ആയി സേവ് ചെയ്യാനുമുള്ള ഓപ്ഷൻ ഉൾപ്പെടുത്തി അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പുതിയ വേർഷനിൽ ഡാറ്റാ ഇംപോർട്ടിംഗ് ഫംങ്ഷൻ കൂടി ലഭ്യമാക്കിയിട്ടുണ്ട്.  കേരള സർക്കാർ ജീവനക്കാരുടെ പതിനൊന്നാമത് ശമ്പള പരിഷ്കരണം 10/02/2021 തിയ്യതിയിലെ GO(P) No.27/2021/Fin നമ്പർ  പ്രകാരം ഉത്തരവായിട്ടുണ്ട്. 01/07/2019 മുതലുള്ള പുതുക്കിയ ശമ്പളവും തുടർന്നു വരുന്ന ഇൻക്രിമെൻറ്, പ്രൊമോഷൻ / ഹയർ ഗ്രേഡ് എന്നിവ പരിഷ്കരിച്ച് ഫിക്സേഷൻ സ്റ്റേറ്റ്മെൻറും അണ്ടർടേക്കിംഗും അരിയർ ബില്ലും പ്രിൻറ് ചെയ്തെടുക്കുന്നതിനും അരിയർ ബിൽ എക്സൽ ഫോർമാറ്റിലേക്ക് എക്സ്പോർട്ട് ചെയ്യുന്നതിനും സഹായകമായ എക്സൽ യൂട്ടിലിറ്റിയാണ് പേ ഫിക്സേഷൻ കൺസൾട്ടൻറ്.  സ്റ്റേജ് ടു സ്റ്റേജ് ഫിക്സേഷനാണെങ്കിലും ശമ്പള സ്കെയിൽ അപ്ഗ്രേഡ്, പേഴ്സണൽ പേ, സ്പെഷൽ പേ, സ്റ്റാഗ്നേഷൻ ഇൻക്രിമെൻറ് തുടങ്ങിയവയുള്ളവർക്ക് ഉത്തരവിൽ കൊടുത്ത ടേബിളിൽ വ്യത്യാസ...

KITE VICTERS Plus One Business Studies Class 41 (First Bell-ഫസ്റ്റ് ബെല്‍)

Image
KITE VICTERS Plus One Business Studies Class 41 (First Bell-ഫസ്റ്റ് ബെല്‍)

പരീക്ഷപ്പേടി അകറ്റാൻ വീഹെൽപ്

Image
ഹയർസെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു സമ്മർദം ലഘൂകരിക്കാൻ വേണ്ട പിന്തുണ നൽകുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം ‘വീഹെൽപ്’ എന്ന പേരിൽ ടോൾഫ്രീ ടെലിഫോൺ കൗൺ‍സലിങ് സേവനം ആരംഭിച്ചു.  നമ്പർ: 18004255459.  പരീക്ഷ കഴിയുംവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ 7 മുതൽ വൈകിട്ട് 7 വരെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വിളിക്കാം. ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിലാണു സേവനം.

SSLC/PLUS TWO/VHSE : പുതുക്കിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

SSLC/PLUS TWO/ VHSE പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ആദ്യ മൂന്ന് പരീക്ഷകൾ ഉച്ചക്കുശേഷം; 15 മുതലുള്ളവ രാവിലെ.  എസ്.എസ്.എ ൽ.സിയുടെ പുതുക്കിയ ടൈംടേബിളിൽ ഏപ്രിൽ എട്ടുമുതൽ 12 വരെയുള്ള മൂന്ന് പരീക്ഷകൾ ഉച്ചക്കുശേഷവും 15 മുതലുള്ള മുഴുവൻ പരീക്ഷകളും രാവിലെയും നടത്തും. നേരത്തെ എസ്.എസ്. എൽ.സി പരീക്ഷ പൂർണമായും ഉച്ചക്കുശേഷമാണ് നടത്താനിരുന്നത്. ഏപ്രിൽ 13ന് റമദാൻ വ്രതം ആരംഭിക്കുന്നതും 14ന് വിഷു വരുന്നതും പരീക്ഷ മാറ്റത്തിനുള്ള എതിർപ്പിന് കാരണമായിരുന്നു. എന്നാൽ, വ്രതാരംഭത്തിന് ശേഷമുള്ള എല്ലാ പരീക്ഷകളും രാവിലെ നടത്തുന്ന രീതിയിലാണ് പുതിയ ടൈംടേബിൾ ക്രമീകരിച്ചിരിക്കുന്നത്. Higher Secondary Plus Two/VHSE/SSLC revised time table published on 15.03.2021  VHSE Revised Exam Time Table 2021 All exam will be held in the morning session(9.40am) Date Day Subject 9-4-2021 Friday Chemistry History Business Studies ...