Posts

മുഴുവൻ ക്ലാസുകൾക്കും പുതിയ സമയക്രമം; കൈറ്റ് വിക്ടേഴ്‌സിൽ പ്ലസ്ടു റിവിഷൻ ഇന്നുമുതൽ; ഫസ്റ്റ്‌ബെൽ പോർട്ടലിൽ ഇനി പ്ലസ്ടു ഓഡിയോ ബുക്കുകളും

Image
 കൈറ്റ് വിക്ടേഴ്‌സ് പ്ലസ് ചാനലുകൾ വഴി സംപ്രേഷണം ചെയ്യുന്ന ഡിജിറ്റൽ ക്ലാസുകളുടെ പുതിയ സമയക്രമം കൈറ്റ് പ്രസിദ്ധീകരിച്ചു. കുട്ടികൾക്ക് സൗകര്യപ്രദമായ സമയങ്ങളിൽ കാണുന്നതിനായി കൈറ്റ് വിക്ടേഴ്‌സിലെ ക്ലാസുകൾ അടുത്ത ദിവസം കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ലഭ്യമാക്കിക്കൊണ്ടാണ് ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. പ്ലസ്ടു ക്ലാസുകളുടെ സംപ്രേഷണം ശനിയാഴ്ച പൂർത്തിയതിനാൽ പൊതുപരീക്ഷയ്ക്ക് പ്രയോജനപ്പെടും വിധം ഒരു വിഷയം മൂന്നു ക്ലാസുകളിലായി അവതരിപ്പിക്കുന്ന റിവിഷൻ ക്ലാസുകൾ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി ഇ ഒ. അൻവർ സാദത്ത് അറിയിച്ചു. രാവിലെ 07.30 മുതൽ 09.00 മണിവരെയും വൈകുന്നേരം 04.00 മണി മുതൽ 05.30 വരെയും ആറ് ക്ലാസുകളിലാണ് പ്ലസ്ടു റിവിഷൻ. ഇവയുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്‌സിൽ അതേ ദിവസം വൈകുന്നേരം 07.00 മണിമുതലും കൈറ്റ് വിക്ടേഴ്‌സ് പ്ലസിൽ അടുത്ത ദിവസം 09.30 മുതലും തുടർച്ചയായി നൽകും. പ്ലസ്ടു വിഭാഗത്തിലെ ഓഡിയോ ബുക്കുകളും ഇന്നു മുതൽ ഫസ്റ്റ്‌ബെൽ പോർട്ടലിൽ ലഭ്യമായിത്തുടങ്ങും. പത്താം ക്ലാസിലെ ഓഡിയോ ബുക്കുകളെപ്പോലെത്തന്നെ ഓരോ വിഷയവും ശരാശരി ഒരു മണിക്കൂർ ദൈർഘ്യത്തിലുള്ള എംപി3 ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാനും സോഷ്യൽ ...

കുട്ടികൾക്ക് ആശ്വാസമാണ് പോലീസിന്റെ ‘ചിരി’: ഏത് സമയത്തും വിളിക്കാം

Image
കേരള പോലീസിന്റെ ‘ചിരി’യുടെ മധുരമറിഞ്ഞത് 25564 കുട്ടികൾ. കുട്ടികളുടെ ആശങ്കകൾക്ക് കാതോർക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് കുട്ടികൾക്കായുള്ള ‘ചിരി’ ഹെൽപ് ഡെസ്‌ക്കിന്റെ തുടക്കം. 2020ൽ ലോക്ക്ഡൗൺ കാലത്ത് തുടങ്ങിയ ‘ചിരി’ ഹെൽപ് ഡെസ്‌ക്കിൽ 10,002 കുട്ടികൾ വിളിച്ചത് പല പ്രശ്‌നങ്ങളും പങ്കുവയ്ക്കാനാണ്. 15,562 പേർ വിവിധ അന്വേഷണങ്ങൾക്കായാണ് വിളിച്ചത്. ഓൺലൈൻ പഠനം പോര, സ്‌കൂളിൽ പോയി കൂട്ടുകാരെ കാണണം, കോവിഡ് കാലത്ത് വീട്ടിൽ അടച്ചിരിക്കുന്നതിന്റെ സങ്കടം…. ‘ചിരി’-യിലേക്ക് വിളിച്ച കുട്ടികളുടെ പരാതി ലിസ്റ്റ് ഇങ്ങനെ നീളുന്നു. 11 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കൂടുതലായും ഹെൽപ് ഡെസ്‌ക്കിലേക്ക് വിളിച്ചത്. 11 ൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വേണ്ടി രക്ഷിതാക്കളും വിളിച്ചു. മുതിർന്നവർ നിസ്സാരമായി കാണുന്ന പല കാര്യങ്ങളും കുട്ടികളുടെ മനസിനെ വലിയ രീതിയിൽ ഉലയ്ക്കുമെന്നത് കാണാതെ പോകാൻ കഴിയില്ലെന്നതിനാലാണ് കേരള പോലീസ് ഇത്തരമൊരു സംവിധാനം ആരംഭിച്ചത്. ഹെല്പ് ഡെസ്‌ക്കിന്റെ 9497900200 എന്ന നമ്പറിൽ കുട്ടികൾക്ക് അവരുടെ പ്രയാസങ്ങളും ആശങ്കകളും എപ്പോൾ വേണമെങ്കിലും പങ്കുവെയ്ക്കാം. കുട്ടികളുടെ മൊബൈൽ ഫോൺ അഡിക്ഷൻ ...

എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷാ ടൈംടേബിൾ കാണാം: പരീക്ഷ മാർച്ച്‌ 16മുതൽ 21വരെ

Image
പുതിയ സർക്കാർ ഉത്തരവുകൾ, പരീക്ഷാ കമ്മീഷണറുടെ ഉത്തരവുകൾ എന്നിവ അടിസ്ഥാനമാക്കി പരീക്ഷയുടെ സമയക്രമത്തിൽ മാറ്റം ഉണ്ടാകാവുന്നതാണ്. പരീക്ഷക്ക്‌ മുൻപ് സർക്കാർ ഉത്തരവുകൾ പരിശോധിക്കണം  ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാർച്ച്‌ 16മുതൽ 21വരെ നടക്കും. എസ്എൽഎൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിശദമായ ടൈം ടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. രാവിലെ 9.45ന് ആരംഭിച്ച് 12.30ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച് വൈകിട്ട് 4.45ന് അവസാനിക്കുന്ന തരത്തിലുമാണ് വിവിധ പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷകളുടെ ടൈം ടേബിൾ താഴെ കൊടുക്കുന്നു

ഈ വരുന്ന ശനിയും ഞായറും സ്കൂളുകൾ തുറക്കും: 2 ദിവസം അണുനശീകരണം

Image
സംസ്ഥാനത്തെ സ്കൂളുകൾ മുഴുവൻ സമയം മുഴുവൻ വിദ്യാർത്ഥികളുമായി ഫെബ്രുവരി 21മുതൽ പഠനം ആരംഭിക്കുമ്പോൾ ക്ലാസ് മുറികളും സ്കൂൾ പരിസരവും അണുനശീകരണം നടത്തി സുരക്ഷിതമാക്കാൻ നിർദേശം. ഫെബ്രുവരി19, 20 തീയതികളിലാണ് സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും നടക്കുക. ഫെബ്രുവരി 21 മുതൽ സ്കൂളുകൾ സാധാരണ പോലെ പ്രവർത്തിക്കും. ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി അഭ്യർത്ഥിച്ചു. ഫർണിച്ചറുകൾക്ക്‌ ക്ഷാമമുള്ള സ്കൂളുകളിൽ അവ എത്തിക്കാനും സ്കൂൾ ബസുകൾ സജ്ജമാക്കാനും പ്രദേശത്തുള്ളവരുടെ സഹായമുണ്ടാകണം. സ്കൂളുകൾ മുഴുവൻ സമയവും പ്രവർത്തിക്കാനാരംഭിക്കുന്നതിന്റെ മുന്നോടിയായി ഒരുക്കങ്ങൾക്ക് സഹായം തേടി മന്ത്രി വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും വിദ്യാർത്ഥി – യുവജന – തൊഴിലാളി സംഘടനകൾക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകൾക്കും ജനപ്രതിനിധികൾക്കും കത്തയച്ചു. സ്കൂൾ പൂർണസജ്ജമായി പ്രവർത്തിക്കുന്നതിന്റെ മുന്നോടിയായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു. നാളെ ഫെബ്രുവരി 17ന് വൈകീട്ട് 4ന് ഓൺലൈൻ യോഗം നടക്കും. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർമാർ, പൊതുവിദ്യാ...

ബാങ്കിംഗ് മേഖലയിൽ ജോലി തേടുന്നവർക്ക് അഞ്ച് ഓൺലൈൻ കോഴ്സുകളുമായി SBI

സാമ്പത്തിക സാക്ഷരത വർദ്ധിപ്പിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഞ്ച് ഓൺലൈൻ കോഴ്സുകൾ ആരംഭിച്ചു.  ഫെബ്രുവരി 9 മുതൽ കോഴ്സുകളിലേയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.  നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (NSE) നോളജ് ഹബ് പ്ലാറ്റ്‌ഫോം വഴി വിദ്യാർത്ഥികൾക്ക് ഈ കോഴ്‌സുകളിൽ എൻറോൾ ചെയ്യാം. കോഴ്സുകൾ  ബാങ്കിംഗ് ഫണ്ടമെന്റൽസ് എംഎസ്എംഇ ലെൻഡിംഗ് ഇൻ എ നട്ട്ഷെൽ ഇലക്ട്രോണിക് പേയ്‌മെന്റ് സിസ്റ്റം ഇൻ ഇന്ത്യ  പ്രയോറിറ്റി സെക്ടർ ലെൻഡിംഗ് നോംസ്  എൻആർഐ ബിസിനസ് & കംപ്ലയൻസ്  എന്നിവയാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്ന അഞ്ച് കോഴ്സുകൾ. ഈ കോഴ്സുകൾക്കായി എസ്ബിഐ സ്ട്രാറ്റജിക് ട്രെയിനിംഗ് യൂണിറ്റ്, എൻഎസ്ഇ അക്കാദമിയുമായി സഹകരിച്ചിട്ടുണ്ട്.  കോഴ്‌സുകളുടെ ദൈർഘ്യം 3-6 ആഴ്ച വരെയാണ്.  ഈ കോഴ്‌സുകളിലൂടെ, ബാങ്കിംഗിന്റെ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്ക് അറിവ് നേടാം.   ബാങ്കിംഗ് സേവനങ്ങളിൽ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്ക് പ്രയോജനപ്പെടുന്ന തരത്തിലുമുള്ള കോഴ്സുകളാണ് ഇവ.  എസ്‌ബി‌ഐ നടത്തുന്ന ഈ കോഴ്‌സുകൾ തിയറികളുടെയും പ്രായോഗികമായ വശങ്ങളുടെയും ഒരു മികച്ച സംയോ...

Plus Two Business Studies Notes Chapter 13

Image
Kerala Plus Two Business Studies Notes Chapter 13 Entrepreneurial Development Entrepreneur (സംരംഭകൻ) “Entrepreneur is a person who organizes the business, undertakes the risk and enjoys theprofit” – Richard Cantillon_French economist. "ബിസിനസ്സ് സംഘടിപ്പിക്കുകയും റിസ്ക് ഏറ്റെടുക്കുകയും ലാഭം ആസ്വദിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് സംരംഭകൻ" - റിച്ചാർഡ് കാന്റിലോൺ_ഫ്രഞ്ച് സാമ്പത്തിക വിദഗ്ധൻ. Entrepreneurship (സംരംഭകത്വം) Entreprenuership is the process of setting up once’s own business. The person who set-up his business is called an entreprenuer. The output of the process, that is, the business unit is called enterprise. സ്വന്തമായൊരു ബിസിനസ്സ് സ്ഥാപിക്കുന്നതിനെ സംരംഭകത്വം എന്നുപറയുന്നു. ഒരു വ്യവസായ സ്ഥാപനം സ്ഥാപിക്കുന്ന വ്യക്തിയാണ് വ്യവസായ സംരംഭകൻ. പ്രവർത്തിക്കുന്നവന്റെ അഥവാ പ്രവർത്തനത്തിന്റെ ഫലമാണ് വ്യവസായ സ്ഥാപനം. The Concept Of Entrepreneurship (സംരംഭകത്വം എന്ന ആശയം) Entrepreneurship is a dynamic process. A persual of the usage of the term in economics shows that entr...

2700+ ഒഴിവുകളിലേക്ക് BSFറിക്രൂട്ട്മെന്റ്. വനിതകൾക്കും അപേക്ഷിക്കാം

ബിഎസ്‌എഫിലെ 2788 ഒഴിവുകൾ നികത്തുന്നതിന് കോൺസ്റ്റബിൾ (ട്രേഡ്‌സ്മാൻ) റിക്രൂട്ട്‌മെന്റിനായി ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്‌എഫ്)  ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. കോൺസ്റ്റബിൾ ട്രേഡ്‌സ്‌മാൻ തസ്തികകൾ താത്കാലിക അടിസ്ഥാനമാണെങ്കിലും സ്ഥിരമാകാൻ സാധ്യതയുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2022 മാർച്ച് 1.  അപേക്ഷാ ഫീസ്  ഇല്ല. പുരുഷന്മാർക്ക് അപേക്ഷിക്കാവുന്ന  പോസ്റ്റുകളും ഒഴിവുകളും  കോൺസ്റ്റബിൾ (കോബ്ലർ) 88 കോൺസ്റ്റബിൾ (തയ്യൽക്കാരൻ) 47 കോൺസ്റ്റബിൾ (കുക്ക്) 897 കോൺസ്റ്റബിൾ (W/C) 510 കോൺസ്റ്റബിൾ (W/M) 338 കോൺസ്റ്റബിൾ (ബാർബർ) 123 കോൺസ്റ്റബിൾ (സ്വീപ്പർ) 617 കോൺസ്റ്റബിൾ (തച്ചൻ)13 കോൺസ്റ്റബിൾ (പെയിന്റർ) 03 കോൺസ്റ്റബിൾ (ഇലക്ട്രീഷ്യൻ) 04 കോൺസ്റ്റബിൾ (ഡ്രാട്ട്സ്മാൻ) 01 കോൺസ്റ്റബിൾ (വെയിറ്റർ) 06 കോൺസ്റ്റബിൾ (മാലി) 04 സ്ത്രീകൾക്ക് അപേക്ഷിക്കാവുന്ന  പോസ്റ്റുകളും ഒഴിവുകളും  കോൺസ്റ്റബിൾ (കോബ്ലർ) 03 കോൺസ്റ്റബിൾ (തയ്യൽക്കാരൻ) 02 കോൺസ്റ്റബിൾ (കുക്ക്) 47 കോൺസ്റ്റബിൾ (W/C) 27 കോൺസ്റ്റബിൾ (W/M) 18 കോൺസ്റ്റബിൾ (ബാർബർ) 07 കോൺസ്റ്റബിൾ (സ്വീപ്പർ) 33  പ്രായപരിധി:  2021 ഓഗസ്റ...