Posts
വൊക്കേഷണൽ ഹയർ സെക്കണ്ടറിയെക്കുറിച്ച്
- Get link
- X
- Other Apps
By
SIMON PAVARATTY
-
പരമ്പരാഗത വിഷയങ്ങൾക്കൊപ്പം ഒരു തൊഴിലധിഷ്ഠിത വിഷയവും പഠിക്കാൻ അവസരമൊരുക്കുന്ന കേരളത്തിലെ ഹയർ സെക്കൻഡറി (വൊക്കേഷണൽ) കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്ലസ് ടു പഠനം പൂർത്തിയാക്കുന്നമുറയ്ക്ക് ഒരു സ്കിൽ സർട്ടിഫിക്കറ്റ് നേടാനും സ്വന്തമായി ഒരു തൊഴിൽമേഖല കണ്ടെത്താനും വിദ്യാർഥിയെ സഹായിക്കുന്നരീതിയിലുള്ള വൊക്കേഷണൽ/സ്കിൽ വിഷയങ്ങൾ പഠിക്കാം. കൂടാതെ സ്വയംസംരംഭകത്വത്തെക്കുറിച്ചും വിദ്യാർഥികൾക്ക് അറിയാം. ദേശീയ നൈപുണിവികസന ചട്ടക്കൂട് (നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രേം വർക്ക് - എൻ.എസ്.ക്യു.എഫ്.) പദ്ധതിപ്രകാരമുള്ള ജോബ് റോളുകളാണ് തൊഴിലധിഷ്ഠിത/സ്കിൽ വിഷയമായി പഠിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി നൽകുന്ന ‘ഓൺ ദ ജോബ് ട്രെയിനിങ്’, പ്രായോഗിക പരിശീലനത്തിന് വഴിയൊരുക്കുന്നു. അക്കാദമിക് പഠനത്തിൽനിന്നും സാങ്കേതിക നൈപുണിപഠനത്തിലേക്കും തിരിച്ചും പോകാൻകഴിയുന്ന രീതിയിൽ ഉപരിപഠനസാധ്യതകളും കോഴ്സിൽ ഉറപ്പാക്കുന്നുണ്ട്. ഒന്നാം വർഷ ക്ലാസുകൾ ജൂൺ 24-ന് തുടങ്ങും. കോഴ്സ് ഘടന, പഠനവിഷയങ്ങൾ കോഴ്സിൽ മൊത്തത്തിൽ ആറ് വിഷയങ്ങളാണ് പഠിക്കേണ്ടത്. ഇംഗ്ലീഷ്, ഓൺട്രപ്രനേർഷിപ്പ് ഡിവലപ്മെൻറ് എന്നീ കോഴ്സുകൾ എല്ലാവരും പഠിക്കണം. ഏതൊരു തൊഴിലിലും പ്രയോജനപ്...
Plus One Single Window Admission-2024
- Get link
- X
- Other Apps
By
SIMON PAVARATTY
-
ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഒഫീഷ്യലി പബ്ലിഷ് ചെയ്ത Prospectus & Govt Order റുകൾ വെച്ച് ഒത്തുനോക്കേണ്ടതാണ്.ഏകജാലക കാര്യങ്ങളിൽ പ്രോസ്പെക്ട്സ് & ICT Cell Tvm നിർദേശങ്ങൾ ആണ് ഫൈനൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി മെയ് 25 ആണ് +1 HSE Prospectus 2024 Prospectus 2024 +1 HSE(V)Prospectus 2024 VHSE Prospectus 2024 ഇതുമായി ബന്ധപ്പെട്ട് കുട്ടികളൂം അധ്യാപകരും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഇതോടൊപ്പം ചേർക്കുന്നു. ഈ വർഷവും അപേക്ഷകൾ ഓൺലൈനായി കുട്ടികൾ തന്നെ ആണ് സമർപ്പിക്കേണ്ടത്. അപേക്ഷകർക്ക് സ്വന്തമായോ, അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവൺമെന്റ് / എയ്ഡഡ് ഹയർസെക്കണ്ടറി / വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവു...
ജൂൺ 3ന് പ്രവേശനോത്സവം: പുതിയ അധ്യയന വർഷത്തിന് വിപുലമായ ഒരുക്കങ്ങൾ
- Get link
- X
- Other Apps
By
SIMON PAVARATTY
-
സംസ്ഥാനത്ത് ജൂൺ 3ന് പുതിയ അധ്യയന വർഷത്തിന് തുടക്കമാകുമെന്നും സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 3ന് പ്രവേശനോത്സവത്തോടെ ഈ അധ്യയന വർഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്കൂളിൻ്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റ പണികൾ നടത്തണം. അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് എല്ലാ സ്കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്കൂളുകളിൽ നിർത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങൾ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫർണിച്ചർ മറ്റ് ഉപകരണങ്ങൾ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയിൽ സൂക്ഷിക്കുകയോ വേണം. സ്കൂൾ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, ഹോർഡിംഗ്സ് എന്നിവ മാറ്റണം. സ്കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയിൽ നിൽക്കുന്ന വൈദ്യുത പോസ്റ്റുകൾ, വൈദ്യുത കമ്പികൾ എന്നിവ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സ്കൂൾ ബസ്സുകൾ, സ്കൂളിൽ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങൾ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച് സർട്ടിഫിക്കറ്റ്ലഭ്യമ...
വിവിധ തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം | അവസാന തീയതി മേയ് രണ്ട്
- Get link
- X
- Other Apps
By
SIMON PAVARATTY
-
കേരള പിഎസ്സി വിവിധ വകുപ്പുകളിലേക്കുള്ള ഏറ്റവും പുതിയ തൊഴിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേരള സർക്കാർ ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇത് ഒരു മികച്ച അവസരമാണ്. അസിസ്റ്റൻ്റ് പ്രൊഫസർ, ഫാം അസിസ്റ്റൻ്റ്, ഡ്രൈവർ, ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ, പ്യൂൺ/വാച്ച്മാൻ, ഓവർസിയർ ഗ്രേഡ് 2, എൽഡി ടെക്നീഷ്യൻ, പുരുഷ നഴ്സിങ് അസിസ്റ്റൻ്റ്, ഇലക്ട്രീഷ്യൻ, വില്ലേജ് ഫയൽ ചെയ്ത അസിസ്റ്റൻ്റ്, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം സംഘടനയുടെ പേര്: കേരള പി.എസ്.സി റിക്രൂട്ട്മെൻ്റ് തരം: കേരള ഗവ കാറ്റഗറി നമ്പർ: 24/2024 മുതൽ 62/2024 വരെ അപേക്ഷാ രീതി : 02.05.2024 ഔദ്യോഗിക വെബ്സൈറ്റ്: www.keralapsc.gov.in വിജ്ഞാപന നമ്പർ: 24 മുതൽ 62/2024 വരെ. അവസാന തീയതി: മെയ് 2, 2024 പ്രധാനപ്പെട്ട തസ്തികകൾ: അസിസ്റ്റന്റ് പ്രൊഫസർ (എമർജൻസി മെഡിസിൻ, കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് സർജറി) അനലിസ്റ്റ് ഗ്രേഡ് 3 (ഡ്രഗ്സ് കൺട്രോൾ) മെഡിക്കൽ ഓഫിസർ (ഹോമിയോപ്പതി) അസിസ്റ്റന്റ് ജിയോളജിസ്റ്റ് (മൈനിങ് ആൻഡ് ജിയോളജി) ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ (വ്യവസായ വാണിജ്യ വകുപ്പ്) ഡ്രാഫ്റ്റ്സ്മാൻ ഗ്...
Lokasabha Election 2024 Tips
- Get link
- X
- Other Apps
By
SIMON PAVARATTY
-
Alert message: ഇലക്ഷൻ പ്രക്രിയയിൽ പങ്കാളികളാകുന്ന ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി തയ്യാറാക്കിയ നോട്സ് മാത്രമാണിത്. ഇലക്ഷൻ സംബന്ധിച്ച ബഹുമാനപ്പെട്ട ഇലക്ഷൻ കമ്മീഷൻ സമയാസമയങ്ങളിൽ പുറപ്പെടുവിക്കുന്ന വിവരങ്ങൾ കൂടി അറിഞ്ഞു പ്രവർത്തിക്കുക. ഈ പോസ്റ്റ് തിരഞ്ഞെടുപ്പ് നിയമത്തിലെ വിവിധ വ്യവസ്ഥകൾക്ക് പകരമുള്ള റഫറൻസായി കണക്കാക്കാനാവില്ല. ഇവിടെ അടങ്ങിയിരിക്കുന്ന നിർദ്ദേശങ്ങളുടെ വ്യക്തതയെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടാകുമ്പോൾ, അനുബന്ധനിയമങ്ങളും മറ്റും പാലിക്കേണ്ടതാണ്. 1.ഇലക്ഷൻ ഡ്യൂട്ടിക്ക് പുറപ്പെടും മുമ്പ് പോളിംഗ് ഉദ്യോഗസ്ഥരായി ചുമതല ലഭിച്ച ബൂത്ത്, അസംബ്ളി മണ്ഡലം, ലോകസഭാ മണ്ഡലം അവയുടെ നമ്പറുകൾ, ലൊക്കേഷൻ എന്നിവ മനസ്സിലാക്കുക പോളിംഗ് ടീമിലെ മറ്റ് അംഗങ്ങളെ പരിചയപ്പെടുക. അവരെ ബന്ധപ്പെടാനുളള ഫോൺ നമ്പറുകൾ പരസ്പരം കൈമാറുക. പറ്റുമെങ്കിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുക ഇലക്ഷനുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ എഴുതി സൂക്ഷിക്കുന്നതിനും പെട്ടെന്ന് കൈമാറുന്നതിന...
NCHM JEE 2024: ഹോട്ടൽ മാനേജ്മെന്റ് മേഖലയിലേക്ക് സുവർണ്ണാവസരം
- Get link
- X
- Other Apps
By
SIMON PAVARATTY
-
ഹോട്ടൽ മാനേജ്മെന്റ്, ടൂറിസം മേഖലകളിൽ കരിയർ സ്വപ്നം കാണുന്ന പ്ലസ് ടു വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത! നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (NCHM JEE 2024) ഏപ്രിൽ 7 വരെ അപേക്ഷ സ്വീകരിക്കുന്നു. മേയ് 11-ന് നടക്കുന്ന ഈ പരീക്ഷയിലൂടെ രാജ്യത്തെ പ്രമുഖ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം നേടാം. ബി.എസ്സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ NCHM JEE 2024 ലൂടെ യോഗ്യത നേടുന്നവർക്ക് നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്നോളജി (NCHM&CT) അഫിലിയേഷനുള്ള 75 ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നടത്തുന്ന മൂന്നുവർഷ ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ ബി.എസ്സി. പ്രോഗ്രാമിൽ ചേരാം. നാലാംവർഷം പഠിച്ച് ഓണേഴ്സ് ബിരുദം നേടാനും അവസരമുണ്ട്. സ്ഥാപനങ്ങള്‍ : കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (22+28 എണ്ണം), പൊതുമേഖലാസ്ഥാപനം (ഒന്ന്), സ്വകാര്യസ്ഥാപനങ്ങള്‍ (32), ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ (11) ഉള്‍പ്പെടെ 94 കേന്ദ്രങ്ങളിലായാണ് വിവിധ കോഴ്സുകള്‍ നടത്തുന്നത്. കേരളത്തില്‍ ഈ പരീക്ഷവഴി പ്രവേശനം നല്കുന്ന ...