Posts

Showing posts from April 29, 2009

thalam melam

Image

താളമേളത്തിന്‍റെ ആവേശം ഇനി തിരുനാളിനും

Image
താളമേളങ്ങളുടെ ആവേശം മതസൗഹാര്‍ദത്തിന്‍റെ പ്രതീകമായി തിരുനാളിനെത്തുന്ന ആസ്്വാദകരിലേയ്ക്കെത്തിയ്ക്കാന്‍ വെടിക്കെട്ട് കമ്മിറ്റികള്‍ രംഗത്ത്. പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ നടയ്ക്കല്‍ മേളവും അന്നമനട പരമേശ്വര മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യവും അരങ്ങേറും. തിരുനാളിനോടനുബന്ധിച്ച് മത്സര ബുദ്ധിയോടെ കരിമരുന്ന് കലാപ്രകടനം കാഴിചവയ്ക്കുന്ന തെക്കും വടക്കും വെടിക്കെട്ട് കമ്മിറ്റികളാണ് മേള വിസ്മയത്തിന് വേദിയൊരുക്കുന്നത്. അന്നമനട പരമേശ്വര മാരാര്‍ അന്പതോളം കലാകാരന്മാരെ അണിനിരത്തി അവതരിപ്പിയ്ക്കുന്ന പഞ്ചവാദ്യം വെള്ളിയാഴ്ച രാത്രി ഏഴു മുതല്‍ 10 വരെ അരങ്ങേറും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അറുപതില്‍്പരം കലാകാരന്‍മാരെ അണിനിരത്തി അവതരിപ്പിയ്ക്കുന്ന നടയ്ക്കല്‍ മേളം ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെ നടക്കും.

രൂപക്കൂട് അലങ്കാരം പൂര്‍ത്തിയാവുന്നു

തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കുന്ന രൂപക്കൂട് അലങ്കാരം പൂര്‍ത്തിയാകുന്നു. ചാഴൂര്‍ എട്ടുപറന്പില്‍ പൗലോസിന്‍റെ മകന്‍ ലോറന്‍സിന്‍റെ നേതൃത്വത്തിലാണ് വര്‍ണ്ണക്കടലാസുകള്‍ പൊതിഞ്ഞ് രൂപക്കൂട് മനോഹരമാക്കുന്നത്. പിതാവിനോടൊപ്പം വന്ന് അലങ്കാരപ്പണികള്‍ കണ്ടുപടിച്ച ലോറന്‍സിന് ഇന്ന് രൂപക്കൂട് അലങ്കാരം ഒരു നിയോഗമാണ്. ഇത്തവണ ഒറ്റയ്ക്കാണ് ലോറന്‍സ് അലങ്കാരം നിര്‍വഹിയ്ക്കുന്നത്. വാര്‍ധക്യസഹജമായ രോഗങ്ങലാല്‍ പിതാവ് എട്ടുമാസം മുന്‍പ് മരിച്ചു. വിശുദ്ധ യൗസേപ്പിതാവിന്‍റെ ദേവാലയത്തില്‍ ശനിയാഴ്ച വൈകിട്ട് നടക്കുന്ന കൂടുതുറക്കല്‍ ശുശ്രൂഷയ്ക്കുശേഷം വിശുദ്ധ യൗസേപ്പിതാവിന്‍റെയും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങള്‍ ഭക്തജനങ്ങള്‍ക്ക് വണങ്ങുന്നതിനായി ഈരൂപക്കൂട്ടിലാണ് വയ്ക്കുക. ഞായറാഴ്ച രാവിലെയുള്ള തിരുനാള്‍ ഗാനപൂജയെ തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിച്ച രൂപക്കൂടുകള്‍ വഹിച്ചുകൊണ്ടാണ് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടക്കുക.