Posts

Showing posts from January 22, 2010

സീറോമലബാർ സഭയ്ക്ക്‌ ആറു പുതിയ മെത്രാൻമാർ

Image
സീറോമലബാർ സഭയ്ക്ക്‌ ആറു പുതിയ മെത്രാൻമാർ സീറോമലബാർ സഭയ്ക്ക്‌ ആറു പുതിയ ബിഷപ്പുമാരെ പ്രഖ്യാപിച്ചു . റോമിലും സിറോ മലബാർ സഭാ ആസ്ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസിലും അതാത്‌ രൂപതാ ആസ്ഥാനങ്ങളിലും പ്രഖ്യാപനമുണ്ടായി. താമരശേരി ബിഷപ്പ്‌ ഫാ. പോൾ ചിറ്റിലപ്പള്ളി സ്ഥാനമൊഴിയുന്നിടത്ത്‌ നിലവിൽ ബിഷപ്പിന്റെ സെക്രട്ടറിയും രൂപതാ ചാൻസലറുമായ ഫാ. റെമിജിയൂസ്‌ ഇഞ്ചനാനിയിലിനെ നിയോഗിച്ചു. താമരശേരിക്ക്‌ താമരശേരിരൂപതാംഗമായ ആദ്യ ബിഷപ്പാകും ഇദ്ദേഹം. പാലക്കാട്‌ വിഭജിച്ച്‌ രാമനാഥപുരത്ത്‌ പുതിയ രൂപത രൂപീകരിക്കും. മെത്രാനായി ഡോ.പോൾ ആലപ്പാട്ട്‌ ചുമതലയേൽക്കും. (First Bishop of Ramnadhapuram, Coimbathoor) ഇരിങ്ങാലക്കുട ബിഷപ്പായി ഡോ. പോളി കണ്ണൂക്കാടനെ നിയമിച്ചു. നിലവിൽ തൃശൂർ വികാരി ജനറാലായ ഡോ. റാഫേൽ തട്ടിൽ തൃശൂരിൽ സഹായമെത്രാനാവും. മേരിമാതാ മേജർ സെമിനാരി റെക്ടറുമായിരുന്നു ഇദ്ദേഹം. (Titular Bishop of Buruni) സിറോ മലബാർ സഭാ ആസ്ഥാനത്ത്‌ നിലവിൽ മംഗലപ്പുഴ സെമിനാരി റെക്ടറായ ഡോ. ബോസ്കോ പുത്തൂറിനെ നിയമിച്ചു. (Bishop, Major Archiepiscopal Curia - Titular Bishop of Foraziana) മാനന്തവാടി രൂപത വിഭജിച്ച്‌ കർണാടകയിലെ മാണ്ഡ്യ ആസ്ഥാന...

സീറോ മലബാര്‍ സഭയ്ക്ക്‌ 29 രൂപതകള്‍

രണ്ടു രൂപതകള്‍ കൂടി രൂപീകരിച്ചതോടെ സീറോമല ബാര്‍ സഭയ്ക്ക്‌ 29 രൂപതകളായി. കേരളത്തില്‍ പതിനെട്ട്‌ രൂപകളും കേരളത്തിന്‌ പുറത്ത്‌ പത്തു മിഷന്‍ രൂപതകളും അമേരിക്കയിലെ ഷിക്കാഗോ രൂപതയുമാണ്‌ സീറോ മലബാര്‍ സഭയ്ക്കുള്ളത്‌. റിട്ടയര്‍ ചെയ്തവരുള്‍പ്പെടെ 45 മെത്രാന്മാരുമുണ്ട്‌. രൂപതകളുടെയും ബിഷപ്പുമാരുടെയും പേരുവിവരം: എറണാകുളം-അങ്കമാലി അതിരൂപത: മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കോതമംഗലം: മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ ഇടുക്കി: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ചങ്ങനാശേരി അതിരൂപത: ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം കാഞ്ഞിരപ്പള്ളി: മാര്‍ മാത്യു അറയ്ക്കല്‍ പാലാ: മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ തക്കല:മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കോട്ടയം അതിരൂപത: ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌ തൃശൂര്‍ അതിരൂപത:ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ ഇരിങ്ങാലക്കുട: മാര്‍ ജയിംസ്‌ പഴയാറ്റില്‍ (നിയുക്ത ബിഷപ്‌ - മോണ്‍. പോളി കണ്ണൂക്കാടന്‍) പാലക്കാട്‌: മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ രാമനാഥപുരം: മോണ്‍. പോള്‍ ആലപ്പാട്ട്‌ തലശേരി അതിരൂപത: ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ വലിയമറ്റം ബല്‍ത്തങ്ങാടി: ...