Posts

Showing posts from June 28, 2017

ദിനാചാരണത്തിന്റെ തിരക്കിലാണ് സാർ

തറവാട്ടിലുള്ള മുതിർന്നവരൊക്കെ ഒരു പണിയുമില്ലാതെ വെറുതെയിരിക്കുമ്പോഴാണ് മൂപ്പിലാൻ വടിയായത്. അതോടെ എല്ലാവർക്കും പണിയായി എല്ലാവരും തിരക്കിലുമായി.പിന്നെ  പന്തലിടലായി, നാരങ്ങാ വെള്ളം കൊടുക്കലായി മുറുക്കാൻ തയ്യാറാക്കലായി, അടിയന്തിരത്തിന് അടുപ്പൊരുക്കാനും ആളെ ക്ഷണിക്കാനുമുള്ള പാച്ചിലായി അങ്ങനെ എല്ലാവരും ഓരോ പ ണി യിലായി ! കുട്ടികൾ പെരുവഴിയിലുമായി. തൊള്ള വരണ്ട് ഒരിത്തിരി വെള്ളം ചോദിച്ച പൈതങ്ങളോട് കണ്ടില്ലേ കാരണവർ മരിച്ചു കിടക്കുന്നതെന്നും പറഞ്ഞ്      തല മുതിർന്നവർ തൊള്ളയിട്ടതിനെത്തുടർന്ന്  തലയും താഴ്ത്തി പൈതങ്ങൾ നോക്കാനാരുമില്ലാതെ പേടിച്ച് കിടന്നു. കാരണവർ മരിച്ച തറവാട്ടിലെ ബഹളം പോലെയാണ് വിദ്യാലയങ്ങളിൽ ദിനാ ഘോഷമെന്ന പേരിൽ  നടക്കുന്ന ബഹളം. ദിനാഘോഷമെന്ന പേരിൽ നടക്കുന്ന വലിയ ആർപ്പുവിളികൾക്കിടയിൽ  കുട്ടികൾ ആരാലും ശ്രദ്ധി ക്കപ്പെടാതെ പോവുന്നു.എല്ലാവരും ദിനാചരണത്തിന്റെ തിരക്കിലാണ്. പ്രവേശന ദിനം കഴിഞ്ഞില്ല,, അപ്പാഴേക്കും വന്നു പരിസ്ഥിതി ദിനം. ഒരു സാർ തൈകൾ വാങ്ങാൻ കൃഷിഭവനിലേക്ക്, മറെറാരാൾ ആളെ ക്ഷണിക്കാൻ ടൗണിക്കേ്, പന്തലൊരുക്കാൻ വേറെയൊരാൾ ,കുഴിയെടുക്കാൻ വേറെയൊരാൾ. ഇതിന...