Posts

Showing posts from May 30, 2023

ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറക്കും: വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശങ്ങൾ ഇങ്ങനെ

 2023-24 അധ്യയന വര്‍ഷത്തെ ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കും. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ, സ്കൂള്‍ കാമ്പസ് ശുചീകരണം, ജനകീയ കമ്മറ്റികളുടെ രൂപീകരണം, മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം, അധ്യാപക പരിശീലനം, രക്ഷകര്‍തൃ ബോധവല്‍കരണങ്ങള്‍, ലഹരിക്കെതിരായ ജാഗ്രത തുടങ്ങി എല്ലാ പ്രധാന വിഷയങ്ങളും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ പൂർത്തിയായതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പുതിയ അധ്യയന വർഷവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ നേതൃത്വത്തിൽ നടപ്പാക്കേണ്ട ക്രമീകരണങ്ങൾ താഴെ.പ്രവേശനോത്സവം പ്രവേശനോത്സവത്തോടുകൂടിയാണ് ഈ അധ്യയന വര്‍ഷവും ആരംഭിക്കുന്നത്. സ്കൂള്‍തലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ പ്രവേശനോത്സവം സംഘടിപ്പിക്കും. മലയിന്‍കീഴ് സ്കൂള്‍ സമുച്ചയത്തില്‍വെച്ചാണ് ഇത്തവണ സംസ്ഥാനതല പ്രവേശനോത്സവം നടക്കുന്നത്. കാട്ടാക്കട എം.എല്‍.എ ശ്രീ.ഐ.ബി.സതീഷിന്‍റെ അധ്യക്ഷതയില്‍ സംഘാടക സമിതി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജില്ലാ-സ്കൂള്‍തലങ്...