Posts

Showing posts from October 25, 2015

നിയോഗം ........................ കർഷകർ

 നിയോഗം ........................ കർഷകർ ........….............. രാപ്പകലില്ലാതെ ഞങ്ങൾക്കുവേണ്ടി അധ്വാനിക്കുന്ന കർഷകർക്ക് വേണ്ടി പ്രാർത്ഥിക്കുവാനും നിങ്ങളെ ഊട്ടുന്ന അവർക്കു വേണ്ടി പ്രാർത്ഥിക്കുവാനും ആണ് മാതാവേ ഈ ദിനം മാറ്റി വെച്ചിരിക്കുന്നത്.  വിത്തിനുള്ളിലേക്ക് ജീവനെ സന്നിവേശിപ്പിച്ചു അതിനെ പ്രത്യേക ശ്രദ്ധ നൽകി ഞങ്ങളെ ഊട്ടുന്ന നല്ല ദൈവമേ നിനക്കു ഞങ്ങൾ നന്ദി പറയുന്നു. ഞങ്ങളുടെ അധ്വാനതോടൊപ്പം നിന്റെ കരുതലുകളും ചേർന്നതാണ് ഞങ്ങളുടെ ഫലങ്ങൾ എന്ന് ഞങ്ങളെ ഓർമ്മപ്പെടുത്തണമേ.  ഹൃദയത്തിനുള്ളിൽ ഞങ്ങളെല്ലാം കർഷകരും കൃഷിയെ സ്നേഹിക്കുന്നവരുമാണ് മാതാവേ.  ഞങ്ങളുടെ ഓർമ്മകളുടെ മേച്ചിൽപ്പുറങ്ങളിൽ ഒരിടയനും ഒരു ആട്ടിൻ പറ്റവും നഷ്ടപ്പെട്ട ഒരു കുഞ്ഞാടും ഉണ്ട് മാതാവേ.  ഹൃദയം നല്ലൊരു കൃഷിയിടം ആണെന്ന് ഞങ്ങളെ ബോധ്യപ്പെടുത്തണമേ. എന്തു നട്ടാലും നന്നായി വളരുകയും കായ്ക്കുകയും ചെയ്യുന്ന ഇടമാണ് ഇതെന്ന് ഞങ്ങളെ ഓർമ്മിപ്പിക്കണമേ. സ്നേഹമായാലും പ്രത്യാശയയാലും വെറുപ്പയാലും ഭയമായാലും പ്രതികാരമായാലും അസൂയയായാലും കൊയ്ത്തു എടുക്കേണ്ടത് എന്താണെന്ന് തീരുമാനിക്കേണ്ടത് ഞങ്ങൾ ആണെന്ന് ഓർമ്മപ്പെടുത്തെണമേ.  ഫല...