വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് പുന:സ്ഥാപിക്കുന്ന കാര്യം പരിഗണനയില്‍: മന്ത്രി വി ശിവന്‍കുട്ടി
അക്കാദമികേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന ഗ്രേസ്മാര്‍ക്ക് പുന:സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഗ്രേസ്മാര്‍ക്ക് അനുവദിച്ചിരുന്നില്ല. ഇക്കുറി ഗ്രേസ്മാര്‍ക്ക് പുന:സ്ഥാപിക്കാനാണ് തീരുമാനം. എന്നാല്‍ ഗ്രേസ്മാര്‍ക്ക് വിതരണത്തില്‍ അസമത്വം ഉണ്ടായിരുന്നതായും അവ പരിഹരിച്ച് നീതിയുക്തമായ രീതിയിലായിരിക്കും മാര്‍ക്ക് അനുവദിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) വി.എച്ച്.എസ്.ഇ വിഭാഗം സംഘടിപ്പിച്ച 'മഹിതം' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ഡയറക്ടറേറ്റ്തല അവാര്‍ഡ് സമര്‍പ്പണവും എന്‍.എസ്.എസ് സപ്തദിന ക്യാമ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനവും നടത്തി. എന്‍.എസ്.എസ് വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ 2021-22 വര്‍ഷത്തില്‍ സംസ്ഥാന തലത്തില്‍ മികച്ച യൂണിറ്റുകളായി മലപ്പുറം ബി.പി. അങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗേള്‍സും കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഗേള്‍സും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംസ്ഥാനതല പ്രോഗ്രാം ഓഫീസര്‍മാര്‍ ബി.പി ...