Posts

Showing posts from March 26, 2021

Legislative Assembly General Election 2021 Tips

Image
  Alert message : ഇലക്ഷൻ പ്രക്രിയയിൽ പങ്കാളികളാകുന്ന ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി തയ്യാറാക്കിയ നോട്സ് മാത്രമാണിത്. ഇലക്ഷൻ സംബന്ധിച്ച ബഹുമാനപ്പെട്ട ഇലക്ഷൻ കമ്മീഷൻ സമയാസമയങ്ങളിൽ പുറപ്പെടുവിക്കുന്ന വിവരങ്ങൾ കൂടി അറിഞ്ഞു പ്രവർത്തിക്കുക. ഈ പോസ്റ്റ് തിരഞ്ഞെടുപ്പ് നിയമത്തിലെ വിവിധ വ്യവസ്ഥകൾക്ക് പകരമുള്ള റഫറൻസായി കണക്കാക്കാനാവില്ല. ഇവിടെ അടങ്ങിയിരിക്കുന്ന നിർദ്ദേശങ്ങളുടെ വ്യക്തതയെക്കുറിച്ച് നിങ്ങൾക്ക് സംശയമുണ്ടാകുമ്പോൾ, അനുബന്ധനിയമങ്ങളും മറ്റും പാലിക്കേണ്ടതാണ്. . 1.ഇലക്ഷൻ ഡ്യൂട്ടിക്ക് പുറപ്പെടും മുമ്പ്  പോളിംഗ് ഉദ്യോഗസ്ഥരായി ചുമതല ലഭിച്ച ബൂത്ത്, അസംബ്ളി മണ്ഡലം, ലോകസഭാ മണ്ഡലം അവയുടെ നമ്പറുകൾ, ലൊക്കേഷൻ എന്നിവ മനസ്സിലാക്കുക  പോളിംഗ് ടീമിലെ മറ്റ് അംഗങ്ങളെ പരിചയപ്പെടുക. അവരെ ബന്ധപ്പെടാനുളള ഫോൺ നമ്പറുകൾ പരസ്പരം കൈമാറുക. പറ്റുമെങ്കിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുക  ഇലക്ഷനുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ എഴുതി സൂക്ഷി...