ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്കൂളുകളിൽ പൂർത്തിയായി
പരിശീലന മൊഡ്യൂൾ ആഗസ്റ്റ് 31ന് വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്യും കോവിഡ് 19 പ്രതിസന്ധിയെത്തുടർന്ന് കൈറ്റ് വിക്ടേഴ്സിലൂടെ നൽകിവരുന്ന ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി നടപ്പിലാക്കുന്ന ജിസ്യൂട്ട് ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ പൈലറ്റ് വിന്യാസം 426 സ്കൂളുകളിൽ പൂർത്തിയാക്കി. അധ്യാപകർക്ക് കുട്ടികളുമായി നേരിട്ട് സംവദിക്കാനും കുട്ടികൾക്ക് ക്ലാസ് പ്രവർത്തനങ്ങൾ അപ്ലോഡ് ചെയ്യാനും മൂല്യനിർണയം നടത്താനുമെല്ലാം അവസരമൊരുക്കുകയും ചെയ്യുന്ന ജിസ്യൂട്ട് സംവിധാനം പൂർണമായും സൗജന്യമായാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ജൂലൈ അവസാനവാരം തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് വി.എച്ച്.എസ് സ്കൂളിലും തുടർന്ന് പതിനാല് ജില്ലകളിലുമായി 34 വി എച്ച് എസ് സ്കൂളുകളിലും ജിസ്യൂട്ട് ട്രയൽ റൺ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ മാസം (ആഗസ്റ്റ്) 153 ഹൈസ്കൂളുകളിലും, 141 ഹയർസെക്കന്ററി സ്കൂളുകളിലും 132 വി.എച്ച്.എസ്.ഇ സ്കൂളുകളിലുമായി 426 സ്കൂളുകളിൽ പൈലറ്റ് വിന്യാസം പൂർത്തിയാക്കിയത്. ഡിജിറ്റൽ ഉപകരണങ്ങളുടെയും കണക്ടിവിറ്റിയുടെയും ലഭ്യതയും അധ്യാപകരുടെ സന്നദ്ധതയും ഉറപ്പുവരുത്തിയ സ്കൂളുകളിലാണ് പൈലറ്റ് വി...