പ്രേമത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പരസ്യശാസന പാടില്ല
പ്രേമത്തിന്റെ പേരില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ പരസ്യമായി ശാസിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം. കുട്ടികള്‍ക്കുള്ള ശിക്ഷാനടപടികള്‍ മാതൃകാപരമായിരിക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു. ശിക്ഷകള്‍ വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തിന് ഹാനി ഉണ്ടാക്കുകയും ചിലതെങ്കിലും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്യുന്നതായി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. അച്ചടക്കരാഹിത്യവും എതിര്‍ലിംഗക്കാരുമായുള്ള സ്നേഹബന്ധങ്ങളും പലപ്പോഴും സ്കൂളില്‍ പ്രശ്നം സൃഷ്ടിക്കാറുണ്ട്. പ്രിന്‍സിപ്പലിന്റെയും അധ്യാപകരുടെയും കര്‍ശനമായ ഇടപെടലുകള്‍ക്ക് ഇത് അവസരമൊരുക്കുന്നു. തെറ്റുചെയ്ത വിദ്യാര്‍ഥികളെ പരസ്യമായി അസംബ്ലിയില്‍വച്ച് മാപ്പുപറയിക്കുക, ക്ലാസില്‍ സഹപാഠികളുടെ മുന്നില്‍വച്ച് ആക്ഷേപിക്കുക. സ്റ്റാഫ് റൂമില്‍ മറ്റ് അധ്യാപകരുടെ മുന്നില്‍ പരസ്യമായി കുറ്റവിചാരണ ചെയ്യുക തുടങ്ങിയ ശിക്ഷാനടപടികള്‍ പല വിദ്യാലയങ്ങളിലും നടക്കുന്നുണ്ടെന്ന്് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. കൗമാരകാലഘട്ടത്തില്‍ വിദ്യാര്‍ഥികളില്‍ അഭിമാന, ദുരഭിമാന, മിഥ്യാ ബോധങ്ങള്‍ രൂപപ്പെട്ടുവരുന്നു. പരസ്യമായി, പ്രത്യേകിച്ച് എതിര്ലിംഗത...