Posts

Showing posts from January 3, 2020

INVESTMENT OPPORTUNITY OVER 1.5 LAKH TO REDUCE INCOME TAX BURDEN..?

Image
ഒന്നര ലക്ഷത്തിനു മേല്‍ വരുമാനനികുതി ഇളവു നല്‍കുന്ന നിക്ഷേപ പദ്ധതിയുണ്ടോ ?  താരതമ്യേന ആകര്‍ഷകമായ വേതനവ്യവസ്ഥകളും മത്സരിച്ചു ക്ഷാമബത്തയും നല്‍കി ഭരണകൂടങ്ങള്‍ തങ്ങളുടെ ജീവനക്കാരനെ പുളകിതനാക്കുമ്പോഴും വരുമാനനികുതിയുടെ കാര്യത്തില്‍ ആനുപാതികമായ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ എന്തുകൊണ്ടോ അവര്‍ അത്രത്തോളം ഉത്സാഹംകാണിച്ചുകണ്ടിട്ടില്ല. അതുകൊണ്ട്തന്നെ അവന്‍റെ മടിശ്ശീലയിലെ തുട്ടുകളുടെ വലിയ പങ്കും തിരികെ വരുമാനനികുതിയുടെ പേരും പറഞ്ഞു പിടുങ്ങുന്നത് കാണുമ്പോള്‍ പകച്ചുനില്‍ക്കേണ്ട ഗതികേടിലാണ് പലരും. പൊതുവേ ശരാശരിക്കുമെലെ ശമ്പളവരുമാനം നേടുന്നവര്‍ താടിക്ക് കയ്യും കൊടുത്ത് ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട് , “ ഒന്നര ലക്ഷത്തിനു മേല്‍ വരുമാനനികുതി ഇളവു നല്‍കുന്ന നിക്ഷേപ പദ്ധതിയുണ്ടോ ?” തീര്‍ച്ചയായും ഉണ്ട്. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം ( NPS) എന്നപേരില്‍ പരിചിതമായി വരുന്ന ഒരു പദ്ധതിയാണിത്. ഒരു പക്ഷെ ഈ സാമ്പത്തീക വര്‍ഷത്തിന്‍റെ ഒടുവില്‍ , നികുതി ഭാരം മൂലമുള്ള പ്രാണവേദനയുടെ അമൂര്‍ത്തമായ മൂര്‍ദ്ധന്യ നിമിഷത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ളതും ‘യെവന്‍’ ആയിരിക്കും. പ്ര...