Posts

Showing posts from November 23, 2023

സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് 2023-24

Image
 ഈ അധ്യയനവര്‍ഷത്തെ സ്‍കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. 22.11.2023 ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഡിസംബര്‍ 1 നാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 27 വരെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലറും സമയക്രമവും ചുവടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി 27.11.2023 (3 മണി വരെ) നാമനിര്‍ദ്ദേശ പത്രിക പരിശോധിച്ച് അവ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 28.11.2023 (12 മണി) നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി 28.11.2023 (3 മണി വരെ) മല്‍സരാര്‍ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി 29.11.2023 വോട്ടെടുപ്പ് തീയതി 01.12.2023 (11 മണി വരെ) വോട്ടെണ്ണല്‍ തീയതിയും സമയവും 01.12.2023 (1 മണി വരെ) പാര്‍ലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 04.12.2023 സ്കൂള്‍ പാര്‍ലമെന്റിന്റെ ആദ്യ യോഗം 04.12.2023 സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇവിടെ   Click Here to Download Circular dated 5/11/2017 on School Parliament  Click Here to Download various Election Forms Click Here to Downloa...

വിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിൽ വിവിധ ഒഴിവുകൾ

 വിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങിന്റെ എൻഎസ്ക്യുഎഫ് സെല്ലിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. വിവിധ താത്കാലിക ഒഴിവുകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തസ്തിക വിവരങ്ങൾ കംപ്യൂട്ടർ ഓപ്പറേറ്റർ, MIS ഓപ്പറേറ്റർ, ഗ്രാഫിക് ഡിസൈർ. പ്രായപരിധി 01.06.2023 ന് 21 വയസ് പൂർത്തിയായിരിക്കണം. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയിട്ടുള്ള ബിരുദവും ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്ന വിഷയത്തിലുള്ള സർട്ടിഫിക്കറ്റ്/ ഡാറ്റാ എൻട്രി ആൻഡ് കൺട്രോൾ ഓപ്പറേഷൻ എന്ന വിഷയത്തിലുള്ള സർട്ടിഫിക്കറ്റുമുള്ളവർക്ക് കംപ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. COPA/BCA/Diploma in Programmer/MCA ആണ് MIS ഓപ്പറേറ്റർക്കുള്ള യോഗ്യത. Data Base/ Web Development Programming എന്നിവയിലെ നൈപുണ്യവും വേണം. അംഗീകൃത സ്ഥാപനത്തിൽ നിന്നും നേടിയ BFA ബിരുദവും ഗ്രാഫിക് ഡിസൈനിൽ 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ മൾട്ടിമീഡിയ/ ഗ്രാഫിക് ഡിസൈനർ ഒരു വിഷയമായി പഠിച്ച ബിരുദവും ഗ്രാഫിക് ഡിസൈനിങ്ങിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവു...