Posts

Showing posts from May 15, 2011

അനുഗ്രഹം തേടി പാവറട്ടി തിരുനാളിനു പതിനായിരങ്ങള്‍

Image
പാവറട്ടി: ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ പാവറട്ടി സെന്‍റ് ജോസഫ് തീര്‍ഥ കേന്ദ്രത്തിലെ അനുഗ്രഹ ദായകനായ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിന് വിശ്വാസതീക്ഷണതയോടെ പതിനായിരങ്ങളെത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് അതിരൂപത സഹായ മെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ ഭക്തിസാന്ദ്രമായ കൂടുതുറക്കല്‍ തിരുകര്‍മ്മങ്ങള്‍ നടന്നു. അള്‍ത്താരയുടെ മുകളില്‍ സ്ഥാപിച്ചിട്ടുള്ള വിശുദ്ധന്‍റെ രൂപകൂട് തുറന്നതോടെ പള്ളിക്കകവും പരിസരവും വിശുദ്ധ യൗസേപ്പിതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ഥനാ മന്ത്രത്താല്‍ മുഖരിതമായി. പിന്നീട് വിശുദ്ധ യൗസേപ്പിതാവ്, പരിശുദ്ധ കനികാമറിയം, വിശുദ്ധ പത്രോസ് ശ്ലീഹ എന്നിവരുടെ തിരുസ്വരൂപങ്ങള്‍ ദേവാലയ മുഖമണ്ഡപത്തില്‍ പ്രത്യേകം അലങ്കരിച്ച രൂപകൂടില്‍ ഭക്തജനങ്ങള്‍ക്ക് പൊതുവണക്കത്തിനായി സ്ഥാപിച്ചു. ഭക്തിസാന്ദ്രമായ കൂടുതുറക്കല്‍ ശുശ്രൂഷയ്ക്കുശേഷം തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അന്പൂക്കന്‍ പള്ളി വെടിക്കെട്ട് കണ്‍വീനര്‍ സുബിരാജ് തോമസിന് യോഗ തിരി കൈമാറിയതോടെ വെടിക്കെട്ടിന് തുടക്കമായി. ആകാശത്ത് വര്‍ണപുഷ്പങ്ങള്‍ വിരിയിച്ച വെടിക്കെട്ട് ആരംഭിക്കും മുന്നേ പള്ളി...

The Grand feast 2011 PHOTOS

Image

നടയ്ക്കല്‍ മേളം ആസ്വാദകരുടെ മനം കവര്‍ന്നു

പാവറട്ടി: തീര്‍ഥകേന്ദ്രം തിരുനാളിനോടനുബന്ധിച്ച് വടക്കു സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നടയ്ക്കല്‍ മേളം ആസ്വാദകരുടെ മനം കവര്‍ന്നു. മേള വിദ്വാന്‍ പദ്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും 100ഓളം കലാകാരന്മാരും ചേര്‍ന്നായിരുന്നു നടയ്ക്കല്‍ മേളം അവതരിപ്പിച്ചത്. ഐജി ജോസ് ജോര്‍ജ് നടയ്ക്കല്‍ മേളം ഉദ്ഘാടനം ചെയ്തു.  തീര്‍ഥകേന്ദ്രം വികാരി ഫാ. നോബി അന്പൂക്കന്‍ അധ്യക്ഷനായിരുന്നു. എം.ജെ. ലിയോ, കെ.ജെ. ജയിംസ്, ജോയി വെള്ളറ, പി.പി. രാജു, ജോണ്‍ ടി. വെള്ളറ തുടങ്ങിയവര്‍ സംസാരിച്ചു. മേള പ്രേമികളെ ആവേശം കൊള്ളിച്ച് മട്ടന്നൂരിന്‍റെ ശരീര ചലനങ്ങളും ഭാവമാറ്റങ്ങളും തിരുനാളിനെത്തിയ മേള പ്രേമികള്‍ക്ക് മറക്കാനാവാത്ത അനുഭവമായി മാറി. പള്ളി നടയിലെ കൊടിമരത്തിനു സമീപത്തുനിന്നും മേളം ആരംഭിച്ച് ചെന്പട കൊട്ടി പാണ്ടിയിലേക്ക് കടന്ന് ദേവാലയ മൈതാനിയിലെത്തിയപ്പോള്‍ മേളാസ്വാദകരുടെ ആവേശം വാനോളം ഉയര്‍ന്നിരുന്നു. ഇത് മൂന്നാം തവണയാണ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മേള വിസ്മയം തീര്‍ക്കാന്‍ പാവറട്ടി തിരുനാളിനെത്തുന്നത്.

തിരുനാളിന് വ്യാപാരികളുടെ പന്തലും

Image
സെന്‍റ് ജോസഫ് തീര്‍ത കേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനെ വരവേല്‍ക്കാന് പാവറട്ടി ഡെന്റല് വ്യാപാരികള് ബഹുനില വര്‍ണ പന്തല് ഉയര്‍ത്തി. പാവറട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ത്രേസ്യാമ്മ റപ്പായി ഇന്ന് വൈകീട്ട് ഏഴിന് പന്തല് ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓണ് കര്‍മം നിര്‍വഹിക്കും. മര്‍ച്ചന്‍റ് അസോസിയേഷന് ഭാരവാഹികളായ എം.വി. ശശിധരന്, ഇ.ടി. സണ്ണി, സി.എല്. റാഹേല്, എ.സി. ജോര്‍ജ്, യൂത്ത് വിംഗ് ഭാരവാഹികളായ എ.ജെ. വര്‍ഗീസ്, കെ.എ. വില്‍സന്, വി. ഡെന്നി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് തിരുനാള് പന്തല് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.