Posts

Showing posts from August 13, 2025

വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കും

 സ്കൂൾ വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി അടുത്ത അധ്യയന വർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകും. അടുത്ത അധ്യയന വർഷം മുതൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് അനുയോജ്യമായ വായനാ പ്രവർത്തനങ്ങളും അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സിലെ കുട്ടികൾക്ക് പത്രം വായനയും തുടർപ്രവർത്തനങ്ങളും നൽകുന്നതിനായി ആഴ്ചയിൽ ഒരു പിരീഡ് മാറ്റിവെക്കും. വായനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി അധ്യാപകർക്ക് പരിശീലനം നൽകുകയും കൈപ്പുസ്തകം തയ്യാറാക്കുകയും ചെയ്യും. കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം സംസ്ഥാനത്തെ പല സ്കൂളുകളിലും ലൈബ്രറികളും ലൈബ്രറേറിയന്മാരും ഇല്ല എന്ന് പരാതിയുണ്ട്. സ്കൂളുകളിൽ ലൈബ്രറി സംവിധാനം ഒരുക്കുന്നതിനും ലൈബ്രേറിയന്മാരുടെ നിയമനത്തിനും സർക്കാർ നടപടിയെടുക്കേണ്ടതുണ്ട്.

സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ല

സംസ്ഥാനത്തെ സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് മന്ത്രി. ആഘോഷ വേളകളിൽ കുട്ടികൾ പറന്നു രസിക്കട്ടെ.. വർണ പൂമ്പാറ്റകളായി .... എന്ന് മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യാക്തമാക്കി. കുട്ടികളുടെ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്നും മന്ത്രി അറിയിച്ചു. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ഇക്കാര്യം പ്രഖ്യാപിച്ചത്. സ്കൂളുകളിൽ വിവിധ ആഘോഷങ്ങൾ നടക്കുമ്പോഴും വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമായിരുന്നു. ഓരോ വിദ്യാർത്ഥിക്കും അവരുടെ പിറന്നാൾ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഉള്ള അനുവാദം നേരത്തെ നൽകിയിരുന്നു. എന്നാൽ വിദ്യാലയങ്ങളിൽ പൊതുവായി നടക്കുന്ന ആഘോഷവേളകളിലും മറ്റും യൂണിഫോം നിർബന്ധമായിരുന്നു. ഈ ചട്ടമാണ്  തിരുത്തുന്നത്.