Posts

Showing posts from June 30, 2015

കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷ 13 വരെ

സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് www.ssconline.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജൂലൈ 13 വരെ അപേക്ഷിക്കാം. പോസ്റ്റല്‍ അസിസ്റ്റന്റ്/സോര്‍ട്ടിങ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, എല്‍ഡി ക്ലാര്‍ക്ക് തസ്തികയിലാണ് ഒഴിവ്. 12-ാം ക്ലാസ് പാസാകണം. 2015 ആഗസ്ത് ഒന്നിന് 18-27 വയസ്സാണ് പ്രായപരിധി. 1988 ആഗസ്ത് രണ്ടിനും 1997 ആഗസ്ത് ഒന്നിനും ഇടയില്‍ ജനിച്ചവരാകണം. എസ്സി/എസ്ടിക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗര്‍ക്ക് പത്തും വര്‍ഷം ഉയര്‍ന്നപ്രായത്തില്‍ ഇളവ്. വിമുക്തഭടന്മാര്‍ക്കും ഇളവുണ്ട്. അപേക്ഷാഫീസ് 100 രൂപ. വനിതകള്‍ക്കും എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസില്ല.

ഇന്ത്യക്കാരനായ നികേഷ് അറോറയുടെ പ്രതിദിന പ്രതിഫലം 4 കോടി രൂപ

Image
ഇന്ത്യക്കാരനും ഗൂഗിളിന്റെ മുന്‍ എക്‌സിക്യുട്ടീവുമായ നികേഷ് അറോറയുടെ പ്രതിമാസ ശമ്പളം 120 കോടി രൂപ. അതായത് ശമ്പള ഇനത്തില്‍ അദ്ദേഹത്തിന് പ്രതിദിനം ലഭിക്കുന്നത് നാല് കോടി രൂപ. ജപ്പാനിലെ ടെലികമ്യൂണിക്കേഷന്‍ ഭീമനായ സോഫ്റ്റ് ബാങ്ക് കോര്‍പിന്റെ പ്രസിഡന്‍ായ അറോറയ്ക്ക് 850.5 കോടി രൂപയാണ് കഴിഞ്ഞ സപ്തംബര്‍ മുതല്‍ ഈവര്‍ഷം മാര്‍ച്ച് വരെ ശമ്പള ഇനത്തില്‍ ലഭിച്ചത്. കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്ന അറോറയെ കഴിഞ്ഞ ദിവസമാണ് പ്രസിഡന്റും സിഇഒയുമായി നിയമിച്ചത്. ആപ്പിള്‍ സിഇഒ ടിം കുക്ക്, മൈക്രോ സോഫ്റ്റ് ചീഫ് എക്‌സിക്യുട്ടീവ് സത്യ നദേല എന്നിവരെ ഇതോടെ ശമ്പളകാര്യത്തില്‍ നികേഷ് അറോറ പിന്നിലാക്കി. കഴിഞ്ഞ സപ്തംബറിലാണ് അറോറ സോഫ്റ്റ്ബാങ്കില്‍ ചേര്‍ന്നത്. ഗൂഗിളിന്റെ എക്‌സിക്യുട്ടീവായിരുന്നപ്പോള്‍ 46.7 ദശലക്ഷം ഡോളറായിരുന്നു അറോറയുടെ പ്രതിഫലം. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ബിരുദം നേടിയശേഷം ഉന്നത പഠനത്തിനായി അമേരിക്കയിലെത്തിയ നികേഷ്, ബോസ്റ്റണ്‍ കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദവും നോര്‍ത്തീസ്‌റ്റേണ്‍ സര്‍വകലാശാലയില്‍നിന്ന് എം.ബി.എ.യും നേടി. ജര്‍മന്‍ ട...