Posts

Showing posts from June 26, 2017

മതത്തിന്റെ അതിർവരമ്പുകൾ നമ്മെ പിരിക്കാതിരിക്കട്ടെ..

പത്താം ക്ലാസ് ജയിച്ചപ്പോൾ മുതൽ സൽമാൻ ഉപ്പയോട് പറയുന്നതാണ് ഒരു സ്മാർട്ട്ഫോണ് വേണമെന്ന്. ഉപ്പ പല കാരണങ്ങൾ പറഞ്ഞ് അത് നീട്ടികൊണ്ട് പോയി. അവസാനം പറഞ്ഞത് പ്ലസ് വണ്ണിലെ ഓണപ്പരീക്ഷക്ക് നല്ല മാർക്ക് വാങ്ങിയാൽ വാങ്ങിത്തരാം എന്നാണ്. പരീക്ഷ കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ സൽമാൻ ക്ലാസ്സിൽ ഒന്നാമത്. ഈ സന്തോഷ വാർത്ത അറിഞ്ഞ ഉപ്പ ഗൾഫിൽ നിന്ന് ഫോണ് വിളിച്ചപ്പോൾ ചോദിച്ചു. "നിനക്ക് ഏത് ഫോണാ വേണ്ടത്..? "എനിക്ക് ഫോണ് വേണ്ട ഉപ്പാ.. പഠിക്കുന്ന കുട്ടികൾ ഫോണ് ഉപയോഗിച്ചാൽ പഠനത്തിൽ ശ്രദ്ധ കുറയുമെന്നും കുട്ടികൾ ചീത്തയാവുമെന്നും ക്ലാസ് ടീച്ചർ പറയാറുണ്ട്. ഫോണ് പഠിത്തമൊക്കെ കഴിഞ്ഞ് മതി ഉപ്പാ.." മകൻറെ പക്വമായ മറുപടി കേട്ട് അഭിമാനം തോന്നിയ ഉപ്പ സന്തോഷത്തോടെ ചോദിച്ചു "പിന്നെ മോന് ഇപ്പം എന്താ വേണ്ടത്.."? മറുപടി പറയാൻ സൽമാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. " ഉപ്പാ ഈ വല്ല്യപെരുന്നാളിന് എനിക്ക് രണ്ട് ജോഡി ഡ്രസ്സ് വേണം". "സമ്മതിച്ചു. അടുത്ത ആഴ്ച ഉപ്പ പൈസ അയക്കും. മോന് ഡ്രസ്സ് എടുക്കാനുള്ള പൈസ ഉമ്മാനോട് വാങ്ങിക്കോ.." ഉപ്പാക്ക് ശമ്പളം കിട്ടാൻ വൈകി...

മോളേ,നീ വജ്രമാവുക !

റമദാൻ മഴ -21 പ്രസിദ്ധനായ ഗുരുവിന്റെ അരികിൽ ഒരു യുവതിയെത്തി. ഭക്തനായ ആ ഗുരുവിൽനിന്ന് അവൾക്ക്‌ ജീവിതപാഠങ്ങൾ നേടണം,അതാണ്‌ ലക്ഷ്യം. ഗുരുവിനെ അവൾക്കത്രയും വിശ്വാസമാണ്‌. കുറേ ദിവസങ്ങൾ പഠനം തുടർന്നു. ഒരു ദിവസം മുന്നിലിരിക്കുന്ന അവളോട്‌ ഗുരുവിന്റെ ചോദ്യം; 'നിന്റെ നെറ്റിയിലെ ഈ മുറിപ്പാട്‌ എങ്ങനെ സംഭവിച്ചതാണ്‌ ?' ആ ചോദ്യത്തിന്‌ അവൾ മറുപടി പറഞ്ഞില്ല. അവിടുന്ന് എഴുന്നേറ്റ്‌ വീട്ടിലേക്ക്‌ മടങ്ങിപ്പോയി. കാരണമന്വേഷിച്ച കൂട്ടുകാരിയോട്‌ അവൾ പറഞ്ഞു; 'എന്റെ ശരീരത്തെ അദ്ദേഹം ശ്രദ്ധിക്കാൻ തുടങ്ങിയിരിക്കുന്നു എന്നെനിക്ക്‌ മനസ്സിലായി. പിന്നെ ഞാനവിടെ തുടരുന്നതിൽ അപകടമുണ്ട്‌. എന്റെയുള്ളിലെ മുറിവുകൾ ശ്രദ്ധിക്കുന്നൊരു ഗുരുവിനെയാണ്‌ ഞാൻ തേടുന്നത്‌.' രാത്രിയാത്രയിൽ സഹയാത്രികന്റെ പെരുമാറ്റം മോശമാകാൻ തുടങ്ങിയപ്പോൾ,സ്വയംരക്ഷക്കു വേണ്ടി താനൊരു ഭീകരവാദിയും മനുഷ്യബോംബുമാണെന്ന് പറഞ്ഞ്‌ അയാളെ പേടിപ്പിച്ചുനിർത്തേണ്ടി വരുന്ന പെൺകുട്ടിയുടെ കഥയാണ്‌ അഞ്ജലി മേനോന്റെ 'ഹാപ്പി ജേർണി' എന്ന ഷോർട്ട്‌ ഫിലിം. പഠനവും യാത്രയും താമസവും സൗഹൃദവുമെല്ലാം പലതരം ഭീതികളാവുകയാണ്‌ ഓരോ പെൺകുട്ടിക്കും. അവിശ്വാസം നിറഞ...

ഓണ്‍ലൈന്‍ ഫോട്ടോ എഡിറ്റിങിന്

Image
ഓണ്‍ലൈന്‍ ഫോട്ടോഷോപ്പ് @ ഗൂഗിള്‍ പ്ലസ് ചിത്രങ്ങള്‍ എഡിറ്റുചെയ്ത് ഭംഗിവരുത്താന്‍ ഫോട്ടോഷോപ്പ് മുതല്‍ ആയുധങ്ങള്‍ നിരവധിയുണ്ട് നമ്മുടെ മുന്നില്‍. ഫോട്ടോഷോപ്പിന്റെ ഓണ്‍ലൈന്‍ പതിപ്പുമുതല്‍ ഇങ്ങോട്ട് ഗൂഗിള്‍ ചെയ്തുനോക്കിയാല്‍ സോഫ്റ്റ്‌വേറുകളുടെ സഹായമില്ലാതെ ഓണ്‍ലൈനില്‍ ഫോട്ടോ എഡിറ്റുചെയ്യാവുന്ന ലളിതമായ ടൂളുകളും ലഭിക്കും. എന്നാല്‍ , കൂടുതല്‍ ലളിതവും മറ്റുള്ളവര്‍ക്ക് ഷെയര്‍ചെയ്യാനും സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡു ചെയ്യാനും എളുപ്പം ഏതാണെന്ന് ചോദിച്ചാല്‍ ഗൂഗിള്‍ പ്ലസ് എന്ന ഒറ്റവാക്കില്‍ ഉത്തരമൊതുങ്ങും. ഗൂഗിള്‍ പ്ലസിലെ ഇടത് സൈഡ് ബാറിലുള്ള ഫോട്ടോസില്‍ (പഴയ പിക്കാസ) ചെന്നാല്‍ അത്യാവശ്യം വേണ്ട എല്ലാ സംവിധാനങ്ങളുമുള്ള ഫോട്ടോഎഡിറ്റര്‍ ലഭിക്കും. തുടക്കത്തില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോള്‍ത്തന്നെ ഗൂഗിള്‍പ്ലസ് സ്വയം ഫോട്ടോയിലൊന്ന് കൈവെക്കും. അതും പോരെങ്കില്‍ ചിത്രത്തിനുമുകളില്‍ ക്ലിക്കുചെയ്താല്‍ മുകളില്‍ എഡിറ്റ് ഓപ്ഷന്‍ ലഭിക്കും. ഇനി നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ഫോട്ടോ എഡിറ്റുചെയ്യാം. എഡിറ്റ് ഓപ്ഷന്‍ ക്ലിക്കുചെയ്താല്‍ വലതുഭാഗത്ത് വിശാലമായ സംവിധാനങ്ങളുള്ള മെനുബാര്‍ പ്രത്യക്ഷപ്പെടും. ...