Posts

Showing posts from August 23, 2023

ഫാർമസി, പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം

സർക്കാർ/സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ & പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. http://lbscentre.kerala.gov.in വഴി ഓൺലൈനായി സെപ്റ്റംബർ 5 വരെ അപേക്ഷ നൽകാം. അപേക്ഷകർ ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ ഫീസ് അടയ്ക്കണം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 200 രൂപയുമാണ്. ഓൺലൈൻ അപേക്ഷയുടെ ഫൈനൽ കൺഫർമേഷൻ സെപ്റ്റംബർ 10 ന് മുമ്പ് ചെയ്യണം. സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ്സും വിജഞാപനവും വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 361.

വ്യോമസേനയിൽ അഗ്നിവീർ നോൺ കോംബാറ്റന്റ് നിയമനം: അപേക്ഷ സെപ്റ്റംബർ ഒന്നുവരെ

വ്യോമസേനയിൽ അഗ്നിവീർ നോൺ കോംബാറ്റന്റ് വിഭാഗത്തിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിത പുരുഷന്മാർക്കാണ് അവസരം. ഹോസ്പിറ്റലിറ്റി, ഹൗസ് കീപ്പിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് നിയമനം. തിരുവനന്തപുരത്ത് രണ്ടു വിഭാഗങ്ങളിലും അവസരം ഉണ്ട് . അപേക്ഷ സെപ്റ്റംബർ ഒന്നുവരെ സമ്മപ്പിക്കാം. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷ നൽകാം. അപേക്ഷകർ 2002 ഡിസംബർ 28, 2006 ജൂൺ 28 കാലയളവിൽ ജനിച്ചവരാകണം. ഉയരം കുറഞ്ഞത് 152.5 സെൻറീമീറ്ററും നെഞ്ച് അളവ് 5 സെൻറീമീറ്റർ വികാസവും വേണം. തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം. എഴുത്തു പരീക്ഷ, ശാരീരിക ക്ഷമത , സ്ട്രീം സ്യൂട്ട്ബിലിറ്റി ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും https://agnipathvayu.cdac.in സന്ദർശിക്കുക.