Posts

Showing posts from March 5, 2022

2021-22 വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകൾ മാർച്ച് 23 മുതൽ

Image
പുതിയ സർക്കാർ ഉത്തരവുകൾ, പരീക്ഷാ കമ്മീഷണറുടെ ഉത്തരവുകൾ എന്നിവ അടിസ്ഥാനമാക്കി പരീക്ഷയുടെ സമയക്രമത്തിൽ മാറ്റം ഉണ്ടാകാവുന്നതാണ്. പരീക്ഷക്ക്‌ മുൻപ് സർക്കാർ ഉത്തരവുകൾ പരിശോധിക്കണം  സംസ്ഥാനത്തെ സ്‌കൂളുകളിലെ വാർഷിക പരീക്ഷ ഈ മാസം നടത്തും. മാർച്ച് 22 മുതൽ 30 വരെ പരീക്ഷകൾ നടത്താനാണ് ആലോചന. അതേ സമയം ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ പരീക്ഷ ഉണ്ടായിരിക്കില്ല. ഇവർക്ക് വർക്ക്ഷീറ്റുകളായിരിക്കും നൽകുക. ബാക്കിയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്കുള്ള പരീക്ഷാ ടൈംടേബിൾ ഉടൻ പുറത്തിറക്കും. ഏറെ നാളത്തിന് ശേഷമാണ് അഞ്ച് മുതൽ ഒമ്പത് വരെയുള്ള കുട്ടികൾക്ക് പരീക്ഷ നടത്തുന്നത്.  എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകൾ മുൻനിശ്ചയിച്ചപോലെ നടക്കും. ഇതിനുള്ള തയ്യാറെടുപ്പുകൾ നടന്നുവരികയാണ്. വാർഷിക പരീക്ഷയ്ക്ക് കുട്ടികളെ സജ്ജരാക്കുന്നത് മറ്റു മത്സര പരീക്ഷകൾക്ക് കൂടി അവരെ സജ്ജരാക്കുന്ന വിധത്തിലാണ്. വിദ്യാർത്ഥികളിൽ മാനസിക സംഘർഷം ഉണ്ടാക്കില്ല. കുട്ടികളുടെ മാനസിക സമ്മർദ്ദം ലഘൂകരിക്കും വിധമാകും പരീക്ഷ ക്രമീകരിക്കുക. വാർഷിക പരീക്ഷകൾക്ക് ലളിതമായ ചോദ്യങ്ങളാവും ഉണ്ടാവുകയെന്നും കുട്ടികളിൽ നിന്ന് പരീക്ഷാ പേടി മാറ്റുമെന്നും മന്ത്രി...