പഴയ കാല അച്ഛനമ്മമാർ ശക്തരായിരുന്നു ! ഇന്നത്തെ അച്ഛനമ്മമാർ ദുർബലരായിരിക്കുന്നുഎങ്ങനെ ❓❓
പഴയ കാല അച്ഛനമ്മമാർ ശക്തരായിരുന്നു ! ഇന്നത്തെ അച്ഛനമ്മമാർ ദുർബലരായിരിക്കുന്നു എങ്ങനെ ❓❓ ചോദ്യം രവിയുടെ മനസിൽ അലയടിച്ചു കൊണ്ടേയിരുന്നു. എങ്ങനെ ❓❓ രവി കസേരയിലേക്ക് ഒന്നു കൂടി ചാഞ്ഞു ഇരുന്നു. തന്റെ കുട്ടിക്കാലത്ത് ഒരു ജോഡി പുത്തൻ ചെരിപ്പിനായി അച്ഛനോട് ചോദിച്ചത് ഓർമ്മയുണ്ട്. *അതൊക്കെ കാശ് ഉണ്ടാവുമ്പോ വാങ്ങിക്കാം* അതായിരുന്നു അച്ഛന്റെ മറുപടി. വാശി പിടിച്ച് ചിണുങ്ങി കരഞ്ഞപ്പോൾ മുറ്റത്തെ പേര മരത്തിന്റെ തണ്ട് തുടയിൽ പതിഞ്ഞതിന്റെ നീറ്റൽ ഇപ്പഴുമുണ്ട്. ആ പഴയ അച്ഛനമ്മമാർ ശക്തരായിരുന്നു... പക്ഷേ ഇന്നത്തെ *അച്ഛനമ്മമാർ ദുർബലരായിരിക്കുന്നു* മക്കളോടുള്ള സ്നേഹത്തിനു മുൻപിൽ വാക്കുകൾ കൊണ്ടു പോലും പ്രതികരിക്കാൻ കഴിയാത്തത്ര ദുർബലർ… കഴിഞ്ഞ ദിവസങ്ങളിലെ മകന്റ വാക്കുകൾ രവിയുടെ കാതിൽ വീണ്ടും വന്നു പതിച്ചു “അച്ഛാ എനിക്ക് ഒരു ബൈക്ക് വാങ്ങി തരണം” അത്ഭുതത്തോടെ രവി തിരക്കി ”ബൈക്കോ“ ❓ അതെ ബൈക്ക്...എന്റെ എല്ലാ ഫ്രണ്ട്സിനും ഉണ്ട് എനിക്കും വേണം ഒരു ബൈക്ക്” ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള പാട് രവിക്ക് നന്നായറിയാം അതിനിടയിൽ… മകന്റെ ശബ്ദം തുടർന്നു. ബൈക്കിന്റെ പേര് “duke” 2 ലക്ഷം രൂപ...