Posts

Showing posts from November 24, 2020

അധ്യാപക യോഗ്യതാ പരീക്ഷാ (കെ ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

 സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായ  ടെറ്റ് പരീക്ഷാ  https://ktet.kerala.gov.in  വെബ്‌ പോർട്ടൽ വഴി   ഓൺലൈൻ അപേക്ഷയും  ഫീസും  27 വരെ നൽകാം.  എൽപി, യുപി, ഹൈസ്‌കൂൾ, സ്‌പെഷ്യൽ വിഭാഗം (ഭാഷ- യുപി തലം വരെ/ സ്‌പെഷ്യൽ വിഷയങ്ങൾ- ഹൈസ്‌കൂൾതലംവരെ) എന്നിവയിലാണ്‌ പരീക്ഷ.  കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകൾ ഡിസംബർ 28നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകൾ ഡിസംബർ 29നും സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്തും.  ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപവീതവും എസ്‌സി/ എസ്ടി/ പിഎച്ച്/ ബ്ലൈൻഡ് വിഭാഗത്തിലുള്ളവർ 250 രൂപവീതവും അടയ്ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിങ്‌, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം.  ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു തവണയേ അപേക്ഷിക്കാനാകൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ചാൽ തിരുത്തലുകൾ അനുവദിക്കില്ല. ഹാൾടിക്കറ്റ് ഡിസംബർ 19 മുതൽ ഡൗൺലോഡ് ചെയ്യാം. ഓരോ കാറ്റഗറിയിലേയ്ക്കുമുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ്, ഓൺലൈൻ രജിസ്‌ട്...

ഒറ്റമകൾക്ക് പ്ലസ്‌വണ്ണിൽ സ്‌കോളർഷിപ്, 2 വർഷം ലഭിക്കും

Image
  CBSE has extended the last date to apply for Single Girl Child merit scholarship സിബിഎസ്ഇയുടെ 11–ാം ക്ലാസിലെ ഒറ്റമകൾ സ്കോളർഷിപ്പിനു ഡിസംബർ 10 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. http://cbse.nic.in ഒറ്റ മകൾ മാത്രമുള്ള ദമ്പതികൾക്കു സഹായകമായ മെറിറ്റ് സ്‌കോളർഷിപ്പാണിത്. ഒറ്റമകൾ എന്നാൽ ഏകസന്താനവും ആയിരിക്കണം. പക്ഷേ ഒരേ പ്രസവത്തിലുള്ള കുട്ടികളെ ഒറ്റമകൾ വിഭാഗത്തിലായി കരുതും. 2020ലെ സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ 60 % മാർക്കോടെ ജയിച്ച്, ഇപ്പോൾ സിബിഎസ്‌ഇ 11ൽ പഠിക്കുന്നവർക്കു മാസം 500 രൂപ വീതം 2 വർഷം ലഭിക്കും.  പ്രതിമാസ ട്യൂഷൻ ഫീ 1500 രൂപ കവിയരുത്. എൻആർഐ വിദ്യാർഥികൾക്ക് 6000 രൂപ വരെയാകാം. അടുത്ത വർഷം ഇതു 10 % വരെ കൂടാം.വ്യവസ്‌ഥകൾ പാലിക്കുന്ന എല്ലാ കുട്ടികൾക്കും സഹായം കിട്ടും. മറ്റു സ്‌കോളർഷിപ്പുകളും വാങ്ങാം. അടുത്ത വർഷം സ്കോളർഷിപ് പുതുക്കണം. 11–ാം ക്ലാസിൽ 50 % മാർക്കു നേടുന്നവർക്കു സഹായം‌ തുടർന്നുകിട്ടും.  പ്രിൻസിപ്പലിന്റെ മേലൊപ്പ്, സത്യവാങ്മൂലം, ബാങ്ക് അക്കൗണ്ട്, ഫോട്ടോ തുടങ്ങിയവ സംബന്ധിച്ച സൈറ്റിലെ വ്യവസ്ഥകൾ കൃത്യമായി പാലിക്കണം. സ്കൂൾ ഓഫിസിൽനിന്ന്‌ ഇക്കാര്യങ്ങളിൽ സഹായം കിട്ടും.