Posts

Showing posts from April 16, 2014

പുറപ്പാടിന്റെ ദൃശ്യാവിഷ്‌കാരം ചരിത്രമായി

സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ വിശ്വാസോത്സവ ധ്യാന കണ്‍വെന്‍ഷന് സമാപനം കുറിച്ച് നടത്തിയ പഴയ നിയമത്തിലെ പുറപ്പാടിന്റെ രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ദൃശ്യാവിഷ്‌കാരം ചരിത്രസംഭവമായി. ദൃശ്യാവിഷ്‌കാരത്തില്‍ വേഷമിട്ടവരില്‍ ചിറ്റാട്ടുകര ഇടവകയിലെ കുഞ്ഞുങ്ങള്‍ മുതല്‍ 90 വയസ്സ് പിന്നിട്ടവര്‍ വരെ ഉണ്ടായിരുന്നു. ഒരാഴ്ചയായി നടന്നുവരുന്ന വിശ്വാസോത്സവത്തിന് സമാപനംകുറിച്ചുകൊണ്ടുള്ള പഴയ നിയമത്തിന്റെ പുറപ്പാടിന്റെ ചരിത്രം പുനഃസൃഷ്ടിക്കുവാന്‍ ഇടവക അംഗങ്ങള്‍ തയ്യാറെടുത്തതിന്റെ വിജയമായിരുന്നു ഞായറാഴ്ച വൈകീട്ട് ദേവാലയ തിരുമറ്റത്തു നടന്ന പുറപ്പാടിന്റെ വര്‍ണ്ണക്കാഴ്ചയുടെ ദൃശ്യാവിഷ്‌കാരം. ഒട്ടകം, കുതിര, കഴുത, പശു, ആടുമാടുകള്‍ തുടങ്ങിയ ധാരാളം വളര്‍ത്തുമൃഗങ്ങളും ഇടവകാംഗങ്ങളോടൊപ്പം ദൃശ്യാവിഷ്‌കാരത്തില്‍ പങ്കെടുത്തു. 9 ഗോത്രങ്ങള്‍ക്കുള്ള കൂടാരങ്ങള്‍ ഉള്‍പ്പെട്ട 25000 ചതുരശ്ര അടിയില്‍ പ്രത്യേകം തയ്യാറാക്കിയ 15ഓളം വേദികളിലായാണ് ഈ പുതുമയാര്‍ന്ന ദൃശ്യാവിഷ്‌കാരം ഒരുക്കിയത്. സീരിയല്‍ ആര്‍ട്ടിസ്റ്റ് ജിന്റോ തെക്കിനിയത്താണ് പുറപ്പാടിന്റെ സംവിധായകന്‍.

ദുഃഖിതരില്‍ ദൈവത്തെ കാണണം-ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്‌

വേദനകള്‍ക്കു നേരെ കണ്ണടയ്ക്കുന്ന മനുഷ്യന്‍ ദൈവത്തെ മറക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ക്രിസ്തുവിന്റെ പീഡാനുഭവ വാരത്തോടനുബന്ധിച്ച് തൃശ്ശൂര്‍ അതിരൂപതയുടെ സാമൂഹിക ശുശ്രൂഷാ കേന്ദ്രമായ സാന്ത്വനം സംഘടിപ്പിച്ച രോഗികളുടെ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെസഹാ ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വികലാംഗരുടെ കാല്‍ കഴുകുന്നത് നിരാലംബരായ സഹോദരങ്ങളോട് സഭയുടെ കരുതലിന്റെ പ്രകാശനമാണെന്നും ആര്‍ച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. അപകടങ്ങളില്‍ നട്ടെല്ല് തകര്‍ന്ന് വേദനിക്കുന്ന നാലപ്പതോളം രോഗികളാണ് ലൂര്‍ദ്ദ് കത്തീഡ്രലില്‍ ഒത്തുകൂടിയത്. വൈദിക വിശുദ്ധീകരണ ദിനത്തിലെ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു ശേഷം ആര്‍ച്ച് ബിഷപ്പ് രോഗികളെ ആശീര്‍വദിച്ചു. രോഗികള്‍ക്ക് വീല്‍ചെയറുകള്‍ സമ്മാനിച്ചു. കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ വിശുദ്ധവാര ചിന്തകള്‍ പങ്കുവെച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി, ബിഷപ്പ് മാര്‍ പാസ്റ്റര്‍ നീലങ്കാവില്‍ , മോണ്‍. ജോര്‍ജ്ജ് എടക്കളത്തൂര്‍, മോണ്‍. ജോര്‍ജ്ജ് കോമ്പാറ, ഫാ. റോബര്‍ട്ട് തോമസ് പുതുശ്ശേരി എന്നിവര്‍ സഹകാര്‍മികരായി. സി.എം.ഐ. പ്രിയോര്‍ ജ...