സംസ്ഥാനത്ത് എൻ.എസ്.എസ് ക്യാമ്പുകൾക്ക് ഓഗസ്റ്റ് 12ന് തുടക്കം: ആകെ 330 ക്യാമ്പുകൾ
വിദ്യാര്‍ത്ഥി വ്യക്തിത്വവികസനം സാമൂഹികസേവനം എന്നിവ ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ എന്‍.എസ്.എസിന്റെ സപ്തദിന സഹവാസ റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ ആഗസ്റ്റ് 12 വെള്ളിയാഴ്ച ആരംഭിക്കും. സമൂഹത്തിന് ഉപകാരപ്പെടുന്ന 6 പദ്ധതികൾ (ദ്യഢഗാത്രം, മിതം, സമജീവനം,തിരംഗാപ്രയാണ്‍, സ്വച്ഛംഅമ്യതം, സജ്ജം ) എന്നിവയാണ് ക്യാമ്പിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികൾ. സംസ്ഥാനത്തെ 330 ഗ്രാമങ്ങളിലെ വി.എച്ച്.എസ്.ഇ സ്കൂളുകളിലായി 15000 എന്‍.എസ്.എസ് വിദ്യാര്ത്ഥിവോളണ്ടിയര്മാർ ചേർന്നുള്ള ക്യാമ്പുകളാണ് അന്തര്ദേശീയയുവജന ദിനത്തില്‍ ആരംഭിക്കുന്നത്. ഈ ക്യാമ്പുകളിൽ അമ്മമാരെയും കിടപ്പുരോഗികളെയും ഉന്നംവെച്ചാണ് വിദ്യാർത്ഥിക്ഷേമ സാക്ഷരത പ്രവർത്തനങ്ങൾ വിഭാവനം ചെയ്തത്. ആരോഗ്യവകുപ്പ് എന്‍.സി.ഡി സെല്ലുമായി സഹകരിച്ച് കിടപ്പുരോഗികളുടെ ഭവന സന്ദര്‍ശനം നടത്തി ജീവിതശൈലീരോഗ നിര്‍ണ്ണയ ടെസ്റ്റുകള്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍തന്നെ ചെയ്തുകൊടുക്കുന്ന ദ്യഢഗാത്രം പദ്ധതി, മൂന്ന് ലക്ഷത്തിലധികം വീടുകള്‍ സന്ദര്‍ശിച്ച് അമ്മമാര്‍ക്ക് ഗാര്‍ഹിക ഊര്‍ജ്ജ സാക്ഷരതാസന്ദേശങ്ങള് നല്കുന്ന കേരളാ എനര്‍ജി മാനേജ്മെന്റ് സെന്റർ സഹകരിക്കുന്ന മിതം പദ...